മലയാളസിനിമയില്‍ തിളങ്ങിനിന്നപ്പോള്‍ അകാലത്തില്‍ പൊലിഞ്ഞുപോയത് നിരവധി താരങ്ങളാണ്. അപകടമരണത്തിലൂടെ ചിലര്‍ക്ക് ജീവന്‍ വെടിയേണ്ടിവന്നപ്പോള്‍ ചിലരാകട്ടെ മനപ്പൂര്‍വ്വം ജീവനെടുക്കുകയാണ് ചെയ്തത്. കലാഭവന്‍ മണിയെ പോലെ ചിലരുടെ മരണത്തിന്റെ കാരണം ഇന്നും അഞ്ജാതമായി നിലകൊള്ളുകയാണ്. ഇത്തരത്തില്‍ മലയാളത്തില്‍ പൊലിഞ്ഞുപോയ താരങ്ങളില്‍ ചിലരെ നമ്മുക്ക് കാണാം.
രേഖ മോഹന്‍
ഉദ്യാനപാലകന്‍, യാത്രാമൊഴി, നീ വരുവോളം തുടങ്ങിയ ചിത്രങ്ങളിലൂടെയും മായമ്മ എന്ന മിനിസ്‌ക്രീന്‍ സീരിയലിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നടി രേഖ മോഹന്‍. 2016ല്‍ തൃശ്ശൂരിലെ ഫ്ളാറ്റില്‍ മരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. ഭര്‍ത്താവ് മലേഷ്യയിലായിരുന്നു. വിളിച്ചിട്ട് രണ്ട് ദിവസമായിട്ടും ഫോണെടുക്കാതെ വന്നതോടെ സുഹൃത്തുക്കളെ വിവരമറിയിച്ചപ്പോള്‍ ഫ്ലാറ്റിലെ കസേരയില്‍ മരിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
പോലീസ് എത്തിയപ്പോള്‍ മുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. കസേരയില്‍ ഇരുന്ന് മേശയില്‍ തല വച്ചിരിക്കുന്ന നിലയിലാണ് രേഖയെ കണ്ടെത്തിയത്. ആത്മഹത്യ ആണോ എന്ന് തുടക്കത്തില്‍ സംശയം ഉണ്ടായിരുന്നുവെങ്കിലും എന്നാല്‍ പിന്നീട് ഹാര്‍ട്ട് അറ്റ്ാക്ക് ആണെന്ന് വ്യക്തമാകുകയായിരുന്നു.
സില്‍ക് സ്മിത
തെന്നിന്ത്യയിലെ മാദക റാണി ആയി അറിയപ്പെട്ട നടിയാണ് സില്‍ക് സ്മിത. മുപ്പത്തിയാറാമത്തെ വയസ്സിലാണ് സില്‍ക് ്സിമിത മരണപ്പെടുന്നത്. ആത്മഹത്യ ചെയ്യുകയായിരുന്നു താരം. 1996 ല്‍ ചെന്നെയിലെ അപ്പാര്‍ട്ടുമെന്റില്‍ കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. പ്രണയനൈരാശ്യം മൂലവും കടവും മദ്യപാനവും വിഷാദരോഗം മൂലവുമാണ് ആത്മഹത്യയെന്ന കുറിപ്പ് കണ്ടെടുത്തിരുന്നു. പിന്നീട് ഇവരുടെ ജീവിതം ബോളിവുഡില്‍ ഡേര്‍ട്ടീ പിക്ചറെന്ന സിനിമയാക്കിയിരുന്നു. അന്നും മലയാളികള്‍ക്ക് ഞെട്ടല്‍ ഉണ്ടാക്കുന്ന മരണമാണ് സില്‍ക് സ്മിതയുടേത്.
വിജയലക്ഷ്മി എന്നായിരുന്നു സില്‍ക്കിന്റെ ആദ്യ നാമം. ചെറുപ്പത്തിലേതന്നെ സ്മിത എന്ന് പേര്‍ തിരുത്തുകയാണുണ്ടായത്. തമിഴിലെ ആദ്യ ചിത്രമായ വണ്ടിച്ചക്രത്തില്‍ സില്‍ക്ക് എന്ന ഒരു ബാര്‍ ഡാന്‍സറുടെ വേഷമായിരുന്നു സ്മിതയ്ക്ക്. അതിനുശേഷമാണ് സ്മിത, സില്‍ക്ക് സ്മിത എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.നാലാം ക്ലാസ്സില്‍ പഠിത്തം നിര്‍ത്തി അന്ന് ഒന്‍പത് വയസ്സുണ്ടായിരുന്ന സ്മിത, സിനിമയില്‍ അഭിനയിക്കുക എന്ന ലക്ഷ്യവുമായി സ്വന്തം അമ്മായിയുടെ കൂടെ തെന്നിന്ത്യന്‍ സിനിമയുടെ ഈറ്റില്ലമായ ചെന്നെയിലേക്ക് താമസം മാറ്റുകയായിരുന്നു.മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും സില്‍ക്കിനെ പ്രശസ്തിയിലേക്കുയര്‍ത്തി. തുടര്‍ന്നുള്ള പതിനഞ്ച് വര്‍ഷത്തോളം സില്‍ക്ക്, തെന്നിന്ത്യന്‍ മസാല പടങ്ങളില്‍ അഭിനയിച്ചു. അക്കാലത്ത് സില്‍ക്കിന്റെ അത്ര പ്രശസ്തിയുള്ള മറ്റൊരു മാദക നടിയും ദക്ഷിണേന്ത്യയില്‍ ഉണ്ടായിരുന്നില്ല.
മോനിഷ
മലയാളികളുടെ പ്രിയനടി മോനിഷ വിടപറഞ്ഞിട്ട് ഇരുപത്തിയാറു വര്‍ഷം കഴിഞ്ഞു. കാലം മായ്ക്കാത്ത മുറിവുകള്‍ ഇല്ലെന്ന പോലെ ഇന്നും ഓരോ മലയാളികളുടെയും മനസിലേറ്റിയ മുഖമാണ് മോനിഷ. 1992 ഡിസംമ്പര്‍ അഞ്ചിനു പുലര്‍ച്ച ആറുമണിയോടെ നടന്ന കാര്‍ അപകടത്തിലാണ് മോനിഷ മരിച്ചത്. 25 ചിത്രങ്ങള്‍ക്കൊണ്ട് മലയാളിയുടെ മനസ്സില്‍ നിറഞ്ഞു തുളുമ്പിയ മോനിഷയ്ക്ക് അന്ന് പ്രായം 21 മാത്രമായിരുന്നു. ആറു വര്‍ഷത്തെ മാത്രം സിനിമാജീവിതംകൊണ്ട് ഉര്‍വ്വശി അവാര്‍ഡടക്കം സ്വന്തമാക്കിയിരുന്നു താരം. മലയാളികള്‍ക്ക് ഇന്നും നൊമ്പരമുണ്ടാക്കുന്ന മരണമാണ് മോനിഷയുടേത്.
മയൂരി
ആകാശഗംഗ സമ്മര്‍ ഇന്‍ ബെത്ലഹേം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് മയൂരി. ആകാശഗംഗയിലെ യക്ഷി കഥാപാത്രമാണ് മയൂരിയെ കൂടുതല്‍ ശ്രദ്ധേയയാക്കിയത്. 2005 ജൂണ്‍ 16നാണ് 22ാം വയസില്‍ മയൂരി ആത്മഹത്യ ചെയ്തത്. ചെന്നൈയിലെ അണ്ണാനഗറിലുള്ള വസതിയില്‍ തൂങ്ങിമരിക്കുകയായിരുന്നു മയൂരി. ജീവിതത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് ആത്മഹത്യയെന്ന കുറിപ്പ് കണ്ടെത്തിയിരുന്നു. പക്ഷേ യഥാര്‍ഥ കാരണം എന്തെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.
കലാഭവന്‍ മണി
മലയാളികളെ ഞെട്ടിച്ച മരണമായിരുന്നു കലാഭവന്‍ മണിയുടേത്. 2016 മാര്‍ച്ചിലാണ് കലാഭവന്‍ മണി മരിക്കുന്നത്. നാല്‍പ്പത്തിയഞ്ച് വയസ്സായിരുന്നു താരത്തിന്റെ പ്രായം. ചാലക്കുടിയിലെ വിശ്രമകേന്ദ്രത്തില്‍ അബോദ്ധാവസ്ഥയിലായ മണിയെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.. കരള്‍ രോഗം മൂലമുള്ള മരണമെന്നായിരുന്നു പ്രാഥമിക വിലയിരുത്തലെങ്കിലും ദുരൂഹതകളും വിവാദങ്ങളും ഉയര്‍ന്നു. മണിയുടെ ശരീരത്തില്‍ വിഷമദ്യമായ മെഥനോളിന്റെയും ക്ളോര്‍പൈറിഫോസ് എന്ന കീടനാശിനിയുടെയും സാന്നിധ്യം കണ്ടതായിരുന്നു സംശയത്തിന് കാരണം. കൊലപാതകമാണെന്ന ആരോപണവുമായി മണിയുടെ സഹോദരന്‍ അടക്കമുള്ള ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. മലയാളികളുടെ മനസ്സില്‍ നാടന്‍ പാട്ടുമായി കടന്നു കൂടിയ മണിയുടെ ആകസ്മിക മരണം ഇന്നും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുകയാണ്.
ശ്രീനാഥ്
മോഹന്‍ലാല്‍ നായകനായ ശിക്കാര്‍ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കേ 2010 ഏപ്രില്‍ 23 നാണു നടന്‍ ശ്രീനാഥിനെ കോതമംഗലത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബ്ലേഡ് ഉപയോഗിച്ചു കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം. വലതുകയ്യില്‍ ബ്ലേഡ് പിടിച്ചിരുന്നു.
ഏപ്രില്‍ 22നു സെറ്റില്‍ എത്തിയപ്പോള്‍, അടുത്ത സീന്‍ 30 നേ ഉള്ളൂവെന്നു പറഞ്ഞു ചിത്രത്തിന്റെ അണിയറക്കാര്‍ ശ്രീനാഥിനെ തിരിച്ചയച്ചതായാണു മൊഴി. ഹോട്ടല്‍ മുറിയൊഴിയാനും ആവശ്യപ്പെട്ടു. ഷൂട്ടിങ്ങിനു കൃത്യസമയത്തു ശ്രീനാഥ് ചെല്ലാത്തതിനാല്‍ ഒഴിവാക്കുകയായിരുന്നുവെന്നാണു സിനിമയുടെ അണിയറക്കാര്‍ പൊലീസിനോടു വിശദീകരിച്ചത്. ഹോട്ടല്‍ മുറിയിലേക്കു മടങ്ങിയ ശ്രീനാഥിനെ പിറ്റേന്നു രാവിലെയാണു മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ശ്രീനാഥിന്റെ ഭാര്യയും മറ്റു ബന്ധുക്കളും ആരോപിച്ചിരുന്നു. അസ്വാഭാവിക മരണത്തിനു കേസെടുത്തെങ്കിലും ആത്മഹത്യയാണെന്ന ഡോക്ടറുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ചതോടെയാണ് അന്വേഷണം അവസാനിപ്പിച്ചത്.
ഇവര്‍ക്ക് പുറമേ ആദ്യ കാല മലയാള സിനിമയില്‍ തിളങ്ങിനിന്ന മിസ് കുമാരി, വിജയശ്രീ, ശോഭ എന്നിവരുടെ മരണത്തിലും ദുരൂഹത ആരോപിക്കപ്പെടുന്നുണ്ട്. വയറുവേദനയെ തുടര്‍ന്നാണ് മിസ്‌കുമാരിയെന്ന ത്രേസ്യാമ്മ മരിച്ചെതെന്നാണ് അക്കാലത്തു പുറത്തു വന്ന വാര്‍ത്തകളില്‍ പറയുന്നത്. എന്നാല്‍ അവരെ അടുത്തറിയാവുന്നവര്‍ മരണത്തില്‍ ദുരൂഹത ആരോപിച്ചിരുന്നു. ഒരു കാലത്ത് മലയാള സിനിമയിലെ ഏറ്റവും സുന്ദരിയും സെക്സിയുമായിരുന്ന വിജയശ്രീ ഇരുപത്തിയൊന്നാം വയസിലാണ് ആത്മഹത്യചെയ്തത്. നടിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ നിര്‍മ്മാതാവ് ബ്ലാക്മെയില്‍ ചെയ്തതിനാലാണ് താരം ആത്മഹത്യ ചെയ്തതെന്ന് അക്കാലത്ത് സിനിമാവൃത്തങ്ങളില്‍നിന്നും വാര്‍ത്തകള്‍ പരന്നിരുന്നു
ബാലതാരമായി എത്തി മികച്ച അഭിനേത്രിയായി മാറിയ താരമാണ് ശോഭ..വിവാഹിതനും ഒരുകുട്ടിയുടെ അച്ഛനുമായിരുന്ന പ്രശസ്ത സിനിമോട്ടോഗ്രാഫറും ഡയറക്ടറുമായിരുന്ന ബാലുമഹേന്ദ്രയുമായി ശോഭക്കുണ്ടായ പ്രണയം 1978 ല്‍ രഹസ്യ വിവാഹത്തിലാണ് ചെന്നെത്തിയത്.ഒടുവില്‍ ആ ബന്ധത്തിലെ വിളളല്‍ ശോഭയെ ആത്മഹത്യയിലേക്കാണ് കൊണ്ടുചെന്നെത്തിച്ചത്. ശോഭയുടെ മരണത്തെ ആസ്പദമാക്കി ലേഖയുടെമരണം ഒരുഫല്‍ഷ് ബ്ലാക്ക് എ്നന സിനിമയും പുറത്തിറങ്ങിയിട്ടുണ്ട്.
മറ്റൊരാളുടെ കൈകൊണ്ട് കൊല്ലപ്പെട്ട ഒരു നടിയും മലയാളസിനിമയിലുണ്ട്. സൗന്ദര്യവും അഭിനയ ശേഷിയും കൊണ്ട് കുറഞ്ഞ കാലയളവിനുളളില്‍ തന്നെ ശ്രദ്ധനേടിയ റാണിപത്മിനിയാണ് അത്. ഡ്രൈവറും വാച്ചറും കുക്കും ചേര്‍ന്നാണ് പണത്തിന് വേണ്ടി റാണി പത്്മിനിയെയും അമ്മയെയും കൊലപ്പെടുത്തിയത്.
എന്നാല്‍ റാണിക്കു ഉന്നതനായ തമിഴ് രാഷ്ട്രീയ നേതാവിന്റെ അനന്തരവനുമായി ഉണ്ടായിരുന്ന ബന്ധമാണ് കൊലപാതകത്തിനു പിന്നിലെന്നും വാര്‍ത്തകള്‍ പരന്നു. ഉന്നത രാഷ്ട്രിയ സ്വാധീനമാണ് റാണിയുടെ കൊലപാതകത്തിനു പിന്നിലെന്നു അവരുടെ ആരാധകരും വിശ്വസിച്ചു.പോലീസിന്റെ ഇടപെടലാണ് സഹായികളുടെമേല്‍മാത്രം കുറ്റം ആരോപിക്കാന്‍ ഇടയാക്കിയതെന്നും അക്കാലത്തു ആരോപണം ഉണ്ടായി.