Latest News

ഓരോ ദിവസവും അവസാനിക്കുന്നത് ആരുടെയെങ്കിലും കുറ്റപ്പെടുത്തലോടെയായിരുന്നു; വിവാഹമോചനത്തെക്കുറിച്ച് ബോളിവുഡ് സുന്ദരി മലൈക അറോറ

Malayalilife
ഓരോ ദിവസവും അവസാനിക്കുന്നത് ആരുടെയെങ്കിലും കുറ്റപ്പെടുത്തലോടെയായിരുന്നു; വിവാഹമോചനത്തെക്കുറിച്ച് ബോളിവുഡ് സുന്ദരി മലൈക അറോറ

വിവാഹ മോചനവും പ്രണയവുമെല്ലാം ബോളിവുഡ്ഡില്‍ സാധാരണയാണ്്. ബോളിവുഡ് സുന്ദരി മലൈക അറോറയുടെ വിവാഹമോചനവും യുവതാരവുമായുളള പ്രണയവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. നടന്‍ അര്‍ബാസ് ഖാനുമായുള്ള നീണ്ട നാളത്തെ ദാമ്പത്യ ബന്ധം മലൈക അറോറ അവസാനിപ്പിച്ചത് 2017 ലാണ്. ഇരുവരും വേര്‍പിരിയാനുള്ള തീരുമാനത്തിലേക്ക് എത്തിയതിനെക്കുറിച്ചു തുറന്നു പറയുകയാണ് താരം. വിവാഹമോചനം എന്ന തീരുമാനം എളുപ്പമായിരുന്നില്ലെന്നും താരം പറയുന്നു. 

1998 ലാണ് അര്‍ബാസ് ഖാനെ മലൈക വിവാഹം ചെയ്യുന്നത്. എന്നാല്‍ ഈ ബന്ധം തങ്ങളുടെ ചുറ്റുമുള്ളവരുടെ ജീവിതത്തെക്കൂടി ബാധിക്കുന്ന രീതിയില്‍ മാറിയതോടെയാണ് വേര്‍പിരിയലിന് തീരുമാനിച്ചതെന്നു നടി പറയുന്നു. വിവാഹമോചനം ചെയ്യാനുള്ള തീരുമാനം അത്ര എളുപ്പമായിരുന്നില്ലെന്നും തന്റെ പ്രിയപ്പെട്ടവരെല്ലാം തീരുമാനം പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടെന്നുവെന്നും മലൈക വ്യക്തമാക്കി.

എന്റെ ജീവിതത്തിലെ പ്രധാന തീരുമാനങ്ങള്‍ പോലെ ഇത് ഒരിക്കലും എളുപ്പമായിരുന്നില്ല. ഓരോ ദിവസവും അവസാനിക്കുന്നത് ആരുടെയെങ്കിലും കുറ്റപ്പെടുത്തലോടെയായിരുന്നു. വിവാഹമോചനവുമായി മുന്നോട്ടുപോകാന്‍ ആരും പ്രോത്സാഹിപ്പിച്ചില്ല. ഡിവോഴ്സിന് തൊട്ടുമുന്‍പുള്ള രാത്രി വരെ എന്റെ കുടുംബം എന്റെ അടുത്തുവന്നിരുന്ന് നിനക്ക് ഉറപ്പാണോ എന്നു ചോദിച്ചു.

ആ കാലം മുഴുവന്‍ ഞാന്‍ അത് കേട്ടിരുന്നു. ' അവര്‍ക്ക് തന്നോടുള്ള സ്നേഹം കൊണ്ടായിരുന്നു അതെന്നും മലൈക പറയുന്നു.ഈ ബന്ധത്തില്‍ അര്‍ഹാന്‍ എന്ന മകനുണ്ട്. മികച്ച വ്യക്തികളായി മാറുന്നതിനായാണ് തങ്ങള്‍ വേര്‍പിരിഞ്ഞതെന്നും മകനും അതായിരുന്നു നല്ലതെന്നും താരം കൂട്ടിച്ചേര്‍ത്തു.നടന്‍ അര്‍ജ്ജുന്‍ കപൂറുമായി പ്രണയത്തില്‍ ആണ് നാലപ്പതിയേഴുകാരിയായ മലൈക. മലൈകയ്ക്കും പിന്നാലെ അര്‍ജ്ജുന്‍ കപൂറിനും കോവിഡ് പോസ്റ്റീവായതും വാര്‍ത്തയായിരുന്നു. 


 

Read more topics: # malaika arora,# about divorce
malaika arora about divorce

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക