മലയാളികള്‍ക്കും സുപരിചിതയായ ബോളിവുഡ് നടിയും നര്‍ത്തകിയുമാണ് മലൈക അറോറ. ദില്‍ സേ എന്ന ചിത്രത്തിലെ ഛയ്യ ഛയ്യ എന്ന ചിത്രത്തിന് ട്രയിനിന് മുകളില്‍ ചുവടുവച്ച മലൈക സിനിമയിലേക്ക് എത്തുന്നത്. പാതി മലയാളി കൂടിയാണ് മലൈക. ജോയ്‌സ് എന്ന മലയാളി അമ്മയ്ക്കും അനില്‍ എന്ന പഞ്ചാബി അച്ഛനും ജനിച്ച മകളാണ് താരം. 46 കാരിയായ മലൈക്ക ആദ്യ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയ ശേഷം 33 കാരന്‍ അര്‍ജ്ജുന്‍ കപൂറുമായി ലിവിങ്ങ് റിലേഷനിലാണ്. ഈ ബന്ധം ബോളിവുഡില്‍ പരസ്യമാണ്. ആദ്യ വിവാഹത്തില്‍ 15 വയസുള്ള മകനുണ്ട് മലൈക്കയ്ക്ക്. നേരത്തെ വീട്ടില്‍ വിഭവസമൃദ്ധമായ സദ്യക്കൊപ്പം ഓണം ആഘോഷിക്കുന്ന മലൈക്കയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് ദിവസങ്ങള്‍ക്കകം താന്‍ കോവിഡ് പോസിറ്റീവാണെന്ന പോസ്റ്റ് പങ്കുവച്ചും താരം എത്തിയിരുന്നു. ആദ്യം അര്‍ജ്ജുനാണ് കോവിഡ് പോസിറ്റീവായത്. ഇതോടെ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും കോവിഡ് പരിശോധന നടത്തിയപ്പോഴാണ് മലൈക്കയ്ക്കും പോസിറ്റീവായത്. വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞ മലൈക്ക ദിവസങ്ങള്‍ക്കുള്ളില്‍ രോഗമുക്തിയും നേടിയിരുന്നു. ഇപ്പോഴിതാ കോവിഡ് അനന്തരം തനിക്ക് മുടികൊഴിച്ചില്‍ വര്‍ദ്ധിച്ചെന്ന് വെളിപ്പെടുത്തി താരം എത്തിയിരിക്കയാണ്. അതിനൊപ്പം തന്നെ ഇതിനുള്ള പ്രതിവിധിയും താരം പങ്കുവച്ചിട്ടിണ്ട്. സമൂഹമാധ്യമത്തിലൂടെ വിഡിയോയും കുറിപ്പും പങ്കുവച്ചാണ് മലൈക ഇക്കാര്യം വെളിപ്പെടുത്തിയത്.
എല്ലാവരും ജീവിതത്തില്‍ നേരിടേണ്ടിവരുന്ന ഒരു ദുര്‍ഭൂതമാണ് മുടി കൊഴിച്ചില്‍. ചിലര്‍ ഏതെങ്കിലും ഘട്ടത്തിലും മറ്റു ചിലര്‍ എല്ലാ ദിവസവും ഈ പ്രശ്‌നം നേരിടേണ്ടി വരുന്നു. പക്ഷേ അതിനെ ഭയപ്പെടാതെ ശരിയായ മാര്‍ഗത്തില്‍ കൈകാര്യം ചെയ്താല്‍ മാത്രം മതി. ഉചിതമായ ഡയറ്റ് പിന്തുടരുന്നതിനൊപ്പം ചെയ്യാനാവുന്ന വളരെ ലളിതമായ ചില കാര്യങ്ങള്‍ ഉണ്ടെന്നും മലൈക പറയുന്നു.
ഉള്ളി നീരാണ് ഇതിനായി താന്‍ മുടികൊഴിച്ചില്‍ മാറ്റാനായി ഉപയോഗിക്കുന്നതെന്ന് മലൈക വെളിപ്പെടുത്തി. ''കോവിഡ് മുക്തയായുള്ള ദിവസങ്ങളില്‍ ഞാന്‍ കടുത്ത മുടികൊഴിച്ചില്‍ നേരിട്ടു. അതോടെ ദിവസേനയുള്ള വിറ്റാമിന്‍ ഉപയോഗത്തിനൊപ്പം ഒരു കൂട്ട് മാത്രം ആവശ്യമുള്ള ഹെയര്‍ തെറാപ്പിയും ആരംഭിച്ചു. ഉള്ളി നീരാണത്. ഒരു ഉള്ളിയെുടത്ത് മുറിച്ച്, അതില്‍ നിന്ന് ജ്യൂസ് എടുക്കുക. അതിനുശേഷം തലയോട്ടിയില്‍ കോട്ടന്‍ ബോളിന്റെ സഹായത്തോടെ തേച്ചു പിടിപ്പിക്കുക. കുറച്ചു സമയത്തിനുശേഷം പാരബെന്‍ ഇല്ലാത്ത ഷാപൂ ഉപയോഗിച്ച് തലകഴുകാം. ഒരാഴ്ചയില്‍ നിങ്ങള്‍ക്ക് ഫലം കിട്ടും, എന്നെ വിശ്വസിക്കൂ, ഇത് നിങ്ങളെ നിരാശപ്പെടുത്തില്ലെന്നും വീഡിയോയ്‌ക്കൊപ്പം'' മലൈക കുറിച്ചു.