തമിഴകത്ത് ഹിറ്റായ ചിത്രമാണ് കാഞ്ചന. ആദ്യ ഭാഗം ഹിറ്റായതോടെ ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍ ഇറങ്ങിയിരുന്നു. പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് ചിത്രം ഏറ്റെടുത്തത്. ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെടുകയാണെന്ന വാര്‍ത്ത ആരാധകരെ ഏറെ ആവേശം കൊള്ളിക്കുന്നതായിരുന്നു. കാത്തിരിപ്പിന് ഇനി അധികനാളില്ല, കാഞ്ചനയുടെ ഹിന്ദി റീമേക്കായ ലക്ഷ്മി ബോംബിന്റെ ട്രെയിലര്‍ എത്തിയിരിക്കുകയാണ്.
ലോറന്‌സ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കുമാറാണ് പ്രധാന വേഷത്തിലെത്തുന്നത്. രാഘവ ലോറന്‍സ് കേന്ദ്ര കഥാപാത്രമായി അഭിനയിച്ച്, അദ്ദേഹം തന്നെ സംവിധാനം ചെയ്ത കാഞ്ചന എന്ന തമിഴ് ഹൊറര്‍ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് ലക്ഷ്മി ബോംബ്. രാഘവ ലോറന്‍സ് തന്നെയാണ് ലക്ഷ്മി ബോംബും സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ബോളിവുഡ് അരങ്ങേറ്റമാണിത്. അക്ഷയ് കുമാറിനൊപ്പം കിയാര അദ്വാനി, തുഷാര്‍ കപൂര്‍, തരുണ്‍ അറോറ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
മെയ് 22ന് ഈദ് റിലീസായി തീരുമാനിച്ചിരുന്ന ചിത്രം കൊവിഡിനെ തുടര്‍ന്ന് മാറ്റിവച്ചതാണ്‌ട്രെയിലറില്‍ നിന്നു തന്നെ കാഞ്ചന നല്‍കിയ ഫീലിങ് നല്‍കാന്‍ ലക്ഷ്മി ബോംബിനും സാധിക്കുമെന്ന് സൂചന ലഭിക്കുന്നുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമായ ഹോട്ട്സ്റ്റാറിലൂടെ നവംബര്‍ ഒമ്പതിന് ചിത്രം റിലീസ് ചെയ്യും.