Latest News

താന്‍ വളര്‍ത്തുന്ന നായകളുമായി പുറത്തിറങ്ങിയതും കണ്‍മുന്നില്‍ തീ ആളിക്കത്തുന്ന കാഴ്ച; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം; ഇതിന് കാരണം അവര്‍ തന്നെയെന്ന് നടിയുടെ പ്രതികരണം 

Malayalilife
 താന്‍ വളര്‍ത്തുന്ന നായകളുമായി പുറത്തിറങ്ങിയതും കണ്‍മുന്നില്‍ തീ ആളിക്കത്തുന്ന കാഴ്ച; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം; ഇതിന് കാരണം അവര്‍ തന്നെയെന്ന് നടിയുടെ പ്രതികരണം 

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പടക്കം പൊട്ടിച്ചതിനെത്തുടര്‍ന്ന് ഒരു വീടിന് തീപിടിച്ച സംഭവത്തില്‍, നിരുത്തരവാദപരമായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഡെയ്സി ഷാ രംഗത്തെത്തി. മുംബൈയിലെ ബാന്ദ്ര ഈസ്റ്റ് പ്രദേശത്താണ് ചൊവ്വാഴ്ച രാത്രിയോടെ ഈ അപകടമുണ്ടായത്. 

തന്റെ നായകളുമായി നടക്കാനിറങ്ങിയപ്പോള്‍ താമസസ്ഥലത്തിന് സമീപം തീ ആളിക്കത്തുന്നത് നേരില്‍ കണ്ടതായി ഡെയ്സി ഷാ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. സംഭവത്തിന് കാരണക്കാരായ പ്രചാരകര്‍ അപകടം നടന്നയുടന്‍ ഓടി രക്ഷപ്പെട്ടുവെന്നും, ഇതിന്റെ പ്രത്യാഘാതം പ്രദേശവാസികള്‍ക്ക് നേരിടേണ്ടി വരുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. വീടുകള്‍ തോറും കയറി പ്രചാരണം നടത്തുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കിയ തന്റെ ബില്‍ഡിങ് കമ്മിറ്റിയുടെ തീരുമാനത്തെ നടി അഭിനന്ദിക്കുകയും ചെയ്തു. 

'ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായി എനിക്ക് യാതൊരു ബന്ധവുമില്ല. എന്നാല്‍, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നവര്‍ക്ക് സാമാന്യബുദ്ധിയുണ്ടെന്ന് ഉറപ്പാക്കണം. വീടുകള്‍ക്ക് സമീപം പടക്കം പൊട്ടിക്കുകയല്ല വേണ്ടത്. പൗരബോധമില്ലാതെ ആളുകള്‍ പെരുമാറുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണിത്,' ഡെയ്സി ഷാ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു. പൊതുജന സുരക്ഷയെ അവഗണിച്ച് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തുന്നതിലെ അപകടങ്ങളെയും പൗരബോധമില്ലായ്മയെയും ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നു. 

Read more topics: # ഡെയ്സി ഷാ
daisy shah mumbai fire

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES