Latest News

ചാക്കോച്ചന് പ്രായം റിവേഴ്‌സ് ഗിയറിലാണോ; താരത്തിന്റെ പുത്തന്‍ ചിത്രം കണ്ട് അമ്പരന്ന് ആരാധകര്‍

Malayalilife
ചാക്കോച്ചന് പ്രായം റിവേഴ്‌സ് ഗിയറിലാണോ; താരത്തിന്റെ പുത്തന്‍ ചിത്രം കണ്ട് അമ്പരന്ന് ആരാധകര്‍

കുഞ്ചാക്കോ ബോബന്റെ 44ാം പിറന്നാള്‍ ആരാധകര്‍ ആഘോഷമാക്കുകയായിരുന്നു. താരത്തിനായി ഭാര്യ പ്രിയ ഒരുക്കിയ പിറന്നാള്‍ സര്‍പ്രൈസും ആരാധകര്‍ ഏറ്റെടുത്തിരുന്നു. പ്രായം കൂടും തോറും കൂടുതല്‍ ചെറുപ്പമാകുന്ന ഫ്‌ളെക്‌സിബിളാകുന്ന ആളാണ് ചാക്കോച്ചന്‍. പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് പുത്തന്‍ ഫോട്ടോഷൂട്ട് എത്തിയിരിക്കയാണ്. മോഡലുകളെപോലും വെല്ലുന്ന കിടിലന്‍ ഗെറ്റപ്പിലാണ് ഇക്കുറി താരം എത്തിയിരിക്കുന്നത്. ചിത്രം നിമിഷം നേരെ കൊണ്ട് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. 

മനോരമ കലണ്ടര്‍ ഫോട്ടോഷൂട്ടിനുവേണ്ടി എടുത്ത ചിത്രമാണ് ഈ പ്രത്യേക ദിനത്തില്‍ ചാക്കോച്ചന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്. അതേദിവസം പുറത്തിറങ്ങിയ ഒട്ടനേകം സിനിമകളുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റുകളേക്കാള്‍ ജനശ്രദ്ധ ആകര്‍ഷിച്ചത് ഈ ചാക്കോച്ചന്‍ ചിത്രമായിരുന്നു. 
ജോയ് ആലുക്കാസിന്റെ സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങള്‍ തയാറാക്കിയിരിക്കുന്നത് ഫാഷന്‍  മോങ്ഗറാണ്. ആന്‍ഡ്രോയിഡില്‍ ഗൂഗിള്‍ പ്ലേസ്റ്റോറും  ഐഫോണില്‍ ആപ്പിള്‍ ആപ് സ്റ്റോറും സന്ദര്‍ശിച്ച് കലണ്ടര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. 

44ാം പിറന്നാള്‍ ദിനത്തിലും ഇരുപത്തിനാലുകാരന്റെ ലുക്കിലെ താരത്തിന്റെ ചിത്രം കണ്ട് ആരാധകര്‍ അമ്പരക്കുകയാണ്. എന്നാല്‍ ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് എത്തുന്നത്. മമ്മൂക്കയും പിറന്നാളിന് ഇതുപോലത്തെ ചിത്രം പങ്കുവച്ചിരുന്നുവെന്നും മമ്മൂക്കയെ കോപ്പിയടിച്ചുവെന്നുമാണ് ആരാധകര്‍ കമന്റുകളായി കുറിച്ചിരിക്കുന്നത്. രണ്ടും ഒരേ ലൊക്കേഷനാണെന്നും ആരാധകര്‍ പറയുന്നുണ്ട്. 


 

Read more topics: # kunchakoboban,# latest photoshoot,# picture
kunchakoboban latest photoshoot picture

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക