Latest News

ഇതാണല്ലേ ചാക്കോച്ചാ പ്രിയ ചേച്ചി പെട്ട ഇടം; കുഞ്ചാക്കോ ബോബന്റെ പുതിയ പോസ്റ്റിന് ആരാധകരുടെ കമന്റ്

Malayalilife
ഇതാണല്ലേ ചാക്കോച്ചാ പ്രിയ ചേച്ചി പെട്ട ഇടം; കുഞ്ചാക്കോ ബോബന്റെ പുതിയ പോസ്റ്റിന് ആരാധകരുടെ കമന്റ്

ലയാളത്തിന്റെ എക്കാലത്തെയും റൊമാന്റിക് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. ഇസഹാക്കിന്റെ വരവിന് ശേഷം മകന്റെ വിശേഷങ്ങളാണ് ചാക്കോച്ചന്‍ അധികവും പങ്കുവച്ച് എത്താറുളളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറാറുളളത്. താരത്തിന്റെ ചിത്രങ്ങള്‍ക്ക് പലപ്പോഴും ആദ്യം കമന്റുമായി ഓടിയെത്തുന്നത് പിഷാരടി ആയിരിക്കും.  കുഞ്ചാക്കോ ബോബന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റു ശ്രദ്ധേയമായി മാറിയിരുന്നു.

ഇത്തവണ പഴയപ്രണയകാലത്തിലേക്കുളള നടന്റെ തിരിഞ്ഞുനോട്ടമാണ് പുതിയ ചിത്രം.ലിറ്റില്‍ ഫ്ളവര്‍ ബെതനി ഹോസ്റ്റലിന് മുന്നില്‍ നിന്ന് ടെുത്ത ചിത്രമാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. കൗമാരത്തിലെ പ്രണയവഴികളില്‍ ചുറ്റിയടിക്കുന്നു എന്നാണ് ചിത്രത്തിന് കുഞ്ചാക്കോ ബോബന്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഇതിനൊപ്പം ദാറ്റ് പ്രിയ-പ്പെട്ട ഇടം എന്നും നടന്‍ കുറിച്ചു. രമേഷ് പിഷാരടിയാണ് ചാക്കോച്ചന്റെ ഈ ചിത്രം എടുത്തിരിക്കുന്നത്.

അതേസമയം നടന്റെ ചിത്രത്തിന് പിന്നാലെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ കമന്റുമായി എത്തിയത്. കളള കാമുകന്‍, പഴയ ഓര്‍മ്മക്ക് മതില്‍ ചാടാന്‍ നിക്കല്, അതായതു പ്രിയ ചേച്ചി ഇങ്ങളുടെ കയ്യില്‍പ്പെട്ട ഇടം എന്നിങ്ങനെയാണ് ചാക്കോച്ചന്റെ ചിത്രത്തിന് താഴെ വന്നിരിക്കുന്ന കമന്റുകള്‍. കൂടാതെ കമന്റ് ബോക്സില്‍ ചാക്കോച്ചനെ പൂവാലന്‍ എന്നു വിളിച്ചും ചിലര്‍ എത്തിയിട്ടുണ്ട്. ഇതെവിടെയാണ് ചാക്കോച്ചാ എന്ന ചോദ്യത്തിന് പറയൂല എന്നായിരുന്നു താരത്തിന്റെ മറുപടി. 

Read more topics: # KUNCHAKOBOBAN,# SHARES A PICTURE
KUNCHAKOBOBAN SHARES A PICTURE

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക