Latest News

മഞ്ഞുരുകും കാലത്തിലെ ജാനിയുടെ പുത്തന്‍ ഫോട്ടോഷൂട്ട്

Malayalilife
topbanner
മഞ്ഞുരുകും കാലത്തിലെ ജാനിയുടെ പുത്തന്‍ ഫോട്ടോഷൂട്ട്

ഞ്ഞുരുകും കാലത്തിലെ ജാനി ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളാണ്. സഹന ശക്തിക്കൊണ്ട് ഒരു പെണ്‍കുട്ടി കൈവരിച്ച വിജയമായിരുന്നു മഞ്ഞുരുകും കാലം എന്ന സീരിയലിന്റെ പ്രമേയം. അതുകൊണ്ടുതന്നെ ബിനു വെള്ളത്തൂവല്‍ സംവിധാനം ചെയ്ത സീരിയല്‍ വന്‍ ഹിറ്റായി. അതോടെ ജാനിയെ അവതരിപ്പിച്ച മോനിഷയും ശ്രദ്ധനേടി.  സിരീയല്‍ അവസാനിച്ച ശേഷം മോനിഷ വിവാഹിതയായി എന്ന വാര്‍ത്ത മാത്രമാണ് അറിഞ്ഞത്. പിന്നീട് നടിയെക്കുറിച്ച യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഇവരുടെ വിവാഹചിത്രങ്ങള്‍ വൈറലായിരുന്നു. വിവാഹത്തോടെ മോനിഷ അഭിനയം നിര്‍ത്തി എന്നായിരുന്നു പ്രേക്ഷകര്‍ കരുതിയത്  എന്നാല്‍ ഇക്കാലയളവില്‍ തമിഴിലായിരുന്നു മോനിഷയുടെ ശ്രദ്ധ. വിജയ് ടിവിയില്‍ സംപ്രേക്ഷം ചെയ്യുന്ന അരണ്‍മനൈ കിളി എന്ന തമിഴ് സീരിയലിലും നായികയായി തിളങ്ങിയിട്ടാണ് താരം ഇപ്പോള്‍ ചാക്കോയും മേരിയും എന്ന സീരിയലിലേക്ക് എത്തിയത്.

വയനാട്ടിലെ ബത്തേരിക്കാരിയായ മോനിഷ തൃപ്പൂണിത്തുറ സംസ്‌കൃതം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷാജിയുടെ മകളാണ്. ബിഎഡ് പൂര്‍ത്തിയാക്കിയ മോനിഷയുടെ സ്വപ്നത്തില്‍ പോലും അഭിനയം ഉണ്ടായിരുന്നില്ല. എങ്ങനെയൊക്കെയോ അഭിനയത്തിലേക്ക് എത്തിപ്പെട്ടു പോയതാണെന്നാണ് മോനിഷ പറയുന്നത്. മഞ്ഞുരുകും കാലത്തിനു ശേഷം മലയാളത്തില്‍് മലര്‍വാടി എന്നൊരു സീരിയലും മോനിഷ മലയാളത്തില്‍ ചെയ്തിരുന്നു. മോനിഷയുടെ മൂന്നാമത്തെ സീരിയലായിരുന്നു അരണ്‍മനൈ കിളി. ചാക്കോയിലെയും മേരിയിലെയും നീലാംബരിയെയും ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ മോനിഷയുടെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുന്നത്.


 

manjurukum kaalam jaani fame monisha latest photoshoot

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES