Latest News

മേക്ക് ഓവറില്‍ ഞെട്ടിച്ച് ഖുശ്ബു; നടി വര്‍ക്കൗട്ടിലൂടെ കുറച്ചത് 15 കിലോയോളം; ദൃഢനിശ്ചയമുള്ള ഒരു സ്ത്രീയെ ഒരിക്കലും വിലകുറച്ച് കാണരുതെന്ന കുറിപ്പോടെ പുതിയ ലുക്ക് പുറത്ത് വിട്ട് നടി

Malayalilife
മേക്ക് ഓവറില്‍ ഞെട്ടിച്ച് ഖുശ്ബു; നടി വര്‍ക്കൗട്ടിലൂടെ കുറച്ചത് 15 കിലോയോളം; ദൃഢനിശ്ചയമുള്ള ഒരു സ്ത്രീയെ ഒരിക്കലും വിലകുറച്ച് കാണരുതെന്ന കുറിപ്പോടെ പുതിയ ലുക്ക് പുറത്ത് വിട്ട് നടി

മിഴ്-മലയാളം സിനിമ പ്രേക്ഷകരുടെ പ്രിയതാരമാണ് ഖുശ്ബു. നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു അമ്പരപ്പിക്കുന്ന മേക്കോവര്‍ നടത്തി വിസ്മയിപ്പിച്ചിരിക്കുകയാണ്. ഏതാണ്ട് 15 കിലോയോളമാണ് വര്‍ക്കൗട്ടിലൂടെ ഖുശ്ബു കുറച്ചത്. മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായ ഖുശ്ബുവിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയും ചെയ്തിരുന്നു.

ദൃഢനിശ്ചയമുള്ള ഒരു സ്ത്രീയെ ഒരിക്കലും വിലകുറച്ച് കാണരുത്,എന്ന അടിക്കുറിപ്പോടെ തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് ഖുശ്ബു ഇപ്പോള്‍.

ദിവസവും രണ്ടു മണിക്കൂര്‍ താന്‍ വര്‍ക്ക്ഔട്ട് ചെയ്യാറുണ്ടെന്നും ഡയറ്റിലാണെന്നും ഖുശ്ബു വെളിപ്പെടുത്തിയിരുന്നു. താന്‍ വര്‍ക്ക്ഔട്ട് ചെയ്യാന്‍ തുടങ്ങുമ്പോള്‍ 93 കിലോ ആയിരുന്നെന്നും ഇപ്പോള്‍ 79 കിലോ ആയെന്നും ഇനിയും 10 കിലോ കുറച്ച് 69 ല്‍ എത്തുകയാണ് ലക്ഷ്യമെന്നുമായിരുന്നു 2021 ഓഗസ്റ്റില്‍ ഖുശ്ബു പറഞ്ഞത്.

മലയാളം തമിഴ് ചിത്രങ്ങള്‍ കൂടാതെ കണ്ണട തെലുങ്ക് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. താരത്തിനു വേണ്ടി ആരാധകര്‍ ഒരു അമ്പലവും പണികഴിപ്പിച്ചിട്ടുണ്ട്.
 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kushboo Sundar (@khushsundar)

khushboo latest makeover

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES