ആദ്യമായി ഒരു മൃഗപ്രവാഹം വിജയകരമായി പൂര്‍ത്തിയാക്കി; യോഗ പരിശീലന വീഡിയോയുമായി കീര്‍ത്തി സുരേഷ്

Malayalilife
 ആദ്യമായി ഒരു മൃഗപ്രവാഹം വിജയകരമായി പൂര്‍ത്തിയാക്കി; യോഗ പരിശീലന വീഡിയോയുമായി കീര്‍ത്തി സുരേഷ്

ഫാഷന്‍ ഡിസൈനിംഗ് പഠിച്ച ശേഷം മോഡലിംഗിലേക്ക് തിരിയുകയും പിന്നീട് തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നായികയായി മാറുകയും ചെയ്ത ഒരാളാണ് നടി കീര്‍ത്തി സുരേഷ്. ബാലതാരമായി ഒന്ന്-രണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള കീര്‍ത്തി, മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് തന്നെ സിനിമയിലേക്ക് എത്തുകയായിരുന്നു. നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകളുടെയും ഇളയ മകളാണ് കീര്‍ത്തി.

തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും തിരക്കുളള നടിമാരില്‍ ഒരാളായി മാറിയ നടി മൂഹമാധ്യമങ്ങളില്‍ സജീവമാണ്. ഇപ്പോഴിതാ യോഗ പരിശീലിക്കുന്ന ഒരു വീഡിയോ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് കീര്‍ത്തി. പ്രകൃതിയുമായി ഒന്നായിത്തീരുകയും ആദ്യമായി ഒരു മൃഗപ്രവാഹം വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്യുന്നു''. 

യോഗ ചെയ്യുന്ന വീഡിയോയുടെ ഒപ്പം കീര്‍ത്തി കുറിച്ചു. താരത്തിന്റെ വളര്‍ത്തുനായയെയും വീഡിയോയില്‍ കാണാം. വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. എന്തൊരു മെയ്വഴക്കം എന്നാണ് ആരാധകര്‍ പറയുന്നത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത' ഗീതാഞ്ജലി' എന്ന ചിത്രത്തിലാണ് കീര്‍ത്തി ആദ്യമായി നായികയായി അഭിനയിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഭാഷകളിലും സജീവമാണ് ഇന്ന് താരം. എല്ലാ ഇന്‍ഡസ്ട്രികളിലും അവിടുത്തെ മുന്‍നിര താരങ്ങളുമായി അഭിനയിക്കാന്‍ ഉളള ഭാഗ്യം കീര്‍ത്തിക്ക് ലഭിച്ചു. മികച്ച നടിക്കുളള ദേശീയ അവാര്‍ഡ് നേടിയ താരത്തിന്റെ നാല് സിനിമകളാണ് കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തത്. 

കഴിഞ്ഞ വര്‍ഷം മൂന്ന് ഭാഷകളിലുമായി നാല് സിനിമകളാണ് കീര്‍ത്തിയുടെ റിലീസ് ചെയ്തത്. ദസര, ഭോല ശങ്കര്‍ തുടങ്ങിയവയാണ് കീര്‍ത്തിയുടെ ഇനി ഇറങ്ങാനുള്ള സിനിമകള്‍.
 

keerthy suresh actress doing yoga

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES