Latest News

സൗഹൃദം അവസാനിപ്പിച്ചതിനുള്ള പക; നിങ്ങളെല്ലാവരും ഇന്ന് മരിക്കും എന്ന് പറഞ്ഞ് കെട്ടിടത്തിന് തീയിട്ടു; മുന്‍ കാമുകനടക്കം രണ്ട് പേരെ തീയിട്ടു കൊന്നു; നടി നര്‍ഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി അറസ്റ്റില്‍ 

Malayalilife
സൗഹൃദം അവസാനിപ്പിച്ചതിനുള്ള പക; നിങ്ങളെല്ലാവരും ഇന്ന് മരിക്കും എന്ന് പറഞ്ഞ് കെട്ടിടത്തിന് തീയിട്ടു; മുന്‍ കാമുകനടക്കം രണ്ട് പേരെ തീയിട്ടു കൊന്നു; നടി നര്‍ഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി അറസ്റ്റില്‍ 

കെട്ടിടത്തിന് തീയിട്ട് രണ്ടുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ നര്‍ഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി(43) യു.എസില്‍ അറസ്റ്റില്‍. മുന്‍ ആണ്‍സുഹൃത്തായ എഡ്വേര്‍ഡ് ജേക്കബ്‌സ്(35), ഇയാളുടെ സുഹൃത്ത് അനസ്താസിയ എറ്റിനി(33) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ആലിയ അറസ്റ്റിലായത്. ഇവരെ കോടതി ഡിസംബര്‍ 9 വരെ റിമാന്റില്‍ വിട്ടിരിക്കുകയാണ്. 

അമേരിക്കയിലെ ന്യയോര്‍ക്കില്‍ ക്യൂന്‍സിലാണ് സംഭവം. നവംബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുന്‍ ആണ്‍സുഹൃത്തായ ജേക്കബ്സും സുഹൃത്തും താമസിക്കുന്ന ഗ്യാരേജിന് ആലിയ തീ ഇടുകയായിരുന്നു. ഇന്ന് നിങ്ങളെല്ലാം മരിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് തീ ഇടുകയായിരുന്നു. കെട്ടിടത്തില്‍ മുകളിലായിരുന്ന ജേക്കബ്സ് ഈ സമയം ഉറക്കത്തിലായിരുന്നു. കെട്ടിടത്തിന് തീ പിടിച്ചതിറിഞ്ഞ് എറ്റിനി മുകളില്‍ നിന്ന് താഴേക്ക് ഇറങ്ങി. ഉറങ്ങുകയായിരുന്ന ജേക്കബ്സിനെ രക്ഷിക്കാന്‍ വീണ്ടും മുകളിലേക്ക് പോയി. എന്നാല്‍ ഇതിനോടകം തീ ആളിപടരുകയും പൊള്ളലേറ്റ് രണ്ട് പേരും മരിക്കുകയായിരുന്നു. 

ഒരു വര്‍ഷം മുന്‍പ് ആലിയയുമായുള്ള ബന്ധം ജേക്കബ്സ് വേണ്ടന്ന് വച്ചിരുന്നു. ഇതിനുള്ള പകയാണ് ആക്രമത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജേക്കബ്സിന്റെ വീടിന് തീ ഇടുമെന്ന് ആലിയ നേരത്തെ പറഞ്ഞതിന് സാക്ഷിമൊഴികളുമുണ്ട്. തന്റെ മകനും ആലിയയും തമ്മില്‍ കഴിഞ്ഞ വര്‍ഷം എല്ലാ ബന്ധവും അവസാനിപ്പിച്ചതാണെന്നും, എന്നാല്‍ ആലിയ ഇത് അംഗീകരിക്കാതെ തന്റെ മകനെ നിരന്തരം ശല്യം ചെയ്തുവെന്നുമാണ് എഡ്വേര്‍ഡ് ജേക്കൂബ്സിന്റെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞത്. ഗ്യാരോജിന്റെ പ്ലബ്ബിങ് ജോലിയിലായിരുന്നു മകന്‍ ജേക്കബ്സ് എന്നും അവര്‍ പറഞ്ഞു. എന്നാല്‍ തന്റെ മകള്‍ കൊലപാതകം ചെയ്യില്ലെന്നാണ് ആലിയയുടെ മാതാവ് പറയുന്നത്.

സെക്കന്റ് ഡിഗ്രി കൊലപാതക കുറ്റമാണ് ആലിയയ്ക്കെതിരെ പ്രൊസിക്യൂഷന്‍ ചുമത്തിയിരിക്കുന്നത്. ആലിയയുടെ സഹോദരി നര്‍ഗീസ് ഫക്രി നടിയും മോഡലുമാണ്. അമേരിക്കയില്‍ മോഡലിങ് രംഗത്ത് തിളങ്ങിയ നര്‍ഗീസ് ഫക്രി 2011-ല്‍ 'റോക്സ്റ്റാര്‍' എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. മദ്രാസ് കഫെ, മെയിന്‍ തേരാ ഹീറോ, ഹൗസ്ഫുള്‍ 3 തുടങ്ങിയ ബോളിവുഡ് സിനിമകളിലും 2015-ല്‍ പുറത്തിറങ്ങിയ 'സ്‌പൈ' എന്ന ഹോളിവുഡ് സിനിമയിലും നര്‍ഗീസ് ഫക്രി അഭിനയിച്ചിരുന്നു

nargis fakhris sister aliya fakhri

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക