Latest News

ദ് പ്രൈഡ് ഓഫ് ഭാരത്; ഛത്രപതി ശിവാജി മഹാരാജ് ആയി ഋഷഭ് ഷെട്ടി; ചിത്രം2027ല്‍

Malayalilife
 ദ് പ്രൈഡ് ഓഫ് ഭാരത്; ഛത്രപതി ശിവാജി മഹാരാജ് ആയി ഋഷഭ് ഷെട്ടി; ചിത്രം2027ല്‍

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയ താരമാണ് കന്നഡ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. ഇപ്പോഴിതാ ആരാധകര്‍ക്ക് ഒരു സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് ഋഷഭ് ഷെട്ടി. താരത്തിന്റെ പുതിയ സിനിമ വിശേഷമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ദ് പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവജി മഹാരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 

ചിത്രത്തിന്റെ റിലീസ് തീയതിയും പുറത്തുവിട്ടിട്ടുണ്ട്. 2027 ജനുവരി 21നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. സന്ദീപ് സിങ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂപ്പര്‍ ഹിറ്റായി മാറിയ 'കാന്താരയുടെ പ്രീക്വലിന്റെ തിരക്കിലാണിപ്പോള്‍ ഋഷഭ്. അടുത്തിടെ സിനിമയുടെ ആദ്യ ട്രെയ്ലറും റിലീസ് ചെയ്തിരുന്നു.

'കാന്താര: ചാപ്റ്റര്‍ 1' എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2025 ഒക്ടോബര്‍ 2നാകും തിയറ്ററുകളില്‍ എത്തുക. ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി എന്നീ ഭാഷകളില്‍ റിലീസ് ചെയ്യും. അടുത്തിടെ ഒരു തെലുങ്ക് സിനിമയില്‍ താരം ഒപ്പുവച്ചിരുന്നു. പ്രശാന്ത് വര്‍മ്മയുടെ 'ജയ് ഹനുമാന്‍' എന്ന സിനിമയിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കുകയാണ് ഋഷഭ്. ചിത്രത്തില്‍ ഹനുമാന്റെ വേഷമാകും ഋഷഭ് കൈകാര്യം ചെയ്യുക.

Rishab Shetty to star in The Pride of Bharat

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക