Latest News

പുഷ്പരാജിന്റെ ജൈത്രയാത്ര പുഷ്പ 2വിലും നിക്കില്ലെന്ന് സൂചന;'പുഷ്പ 3' വരവറിയിച്ച് സംവിധായകന്‍; പോസ്റ്റുമായി റസൂല്‍ പൂക്കുട്ടിയും പിന്നാലെ ഡിലീറ്റാക്കി

Malayalilife
 പുഷ്പരാജിന്റെ ജൈത്രയാത്ര പുഷ്പ 2വിലും നിക്കില്ലെന്ന് സൂചന;'പുഷ്പ 3' വരവറിയിച്ച് സംവിധായകന്‍; പോസ്റ്റുമായി റസൂല്‍ പൂക്കുട്ടിയും പിന്നാലെ ഡിലീറ്റാക്കി

പുഷ്പ 2' വിന്റെ ഓളം കെട്ടടങ്ങുന്നതിന് മുമ്പെ 'പുഷ്പ 3'യും എത്തുമെന്ന് സംവിധായകന്‍ സുകുമാര്‍. ഹൈദരാബാദില്‍ ചിത്രത്തിന്റെ പ്രീ റിലീസിന് എത്തിയപ്പോഴായിരുന്നു സംവിധായകന്റെ പ്രഖ്യാപനം. ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് സൗണ്ട് എഞ്ചിനീയറായ റസൂല്‍ പൂക്കൂട്ടി പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

'പുഷ്പ 3 എടുക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പുഷ്പ 2വിന് വേണ്ടി നിങ്ങളുടെ ഹീറോയെ ഇതിനകം ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അദ്ദേഹം എനിക്കൊരു മൂന്ന് വര്‍ഷം കൂടി തന്നാല്‍, ഞാന്‍ അത് ചെയ്യും'' എന്നായിരുന്നു സുകുമാര്‍ പറഞ്ഞത്. പുഷ്പ 2വിന്റെ അവസാന ഭാഗത്ത് പുഷ്പ 3 അനൗണ്‍സ്മെന്റ് ഉണ്ടാകുമെന്നാണ് വിവരം.

ഇതിനിടെയാണ് റസൂല്‍ പൂക്കുട്ടിയുടെ പോസ്റ്റും എത്തിയത്. പുഷ്പ 3 സൗണ്ട് മിക്‌സിങ് പൂര്‍ത്തിയായെന്നു വ്യക്തമാക്കിക്കൊണ്ട് അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ഒരു ചിത്രമാണ് റസൂല്‍ പൂക്കുട്ടി പുറത്തുവിട്ടത്. Pushpa 3: The Rampage എന്ന ടൈറ്റില്‍ വ്യക്തമായി ഫോട്ടോയില്‍ കാണാം. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഈ പോസ്റ്റ് റസൂല്‍ പൂക്കുട്ടി ഡിലീറ്റ് ചെയ്തു.

ഡിലീറ്റ് ചെയ്‌തെങ്കിലും സ്‌ക്രീന്‍ ഷോട്ടുകളും ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ അതിനോടകം പ്രചരിച്ചിരുന്നു. ആരാധകര്‍ അത് ഏറ്റെടുക്കുകയും ചെയ്തു. നേരത്തെ വിജയ് ദേവരകൊണ്ട പങ്കുവെച്ച ഒരു കുറിപ്പും പുഷ്പ 3യുടെ സൂചനകള്‍ നല്‍കുന്നതായിരുന്നു. പുഷ്പ സംവിധായകന്‍ സുകുമാറിനെ ജന്മദിനത്തില്‍ ആശംസിച്ചു കൊണ്ടാണ് വിജയ് പോസ്റ്റ് പങ്കുവച്ചത്.

ഈ പോസ്റ്റിലാണ് വിജയ് ദേവരകൊണ്ട പുഷ്പ 3യുടെ സൂചനകള്‍ നല്‍കിയത്. നിങ്ങള്‍ക്കൊപ്പം ഒരു സിനിമ ചെയ്യാന്‍ കാത്തിരിക്കാന്‍ വയ്യ, 2021-ദി റൈസ്, 2022-ദി റൂള്‍, 2023- ദി റാംപേജ് എന്നിങ്ങനെയായിരുന്നു വിജയ് ദേവരകൊണ്ടയുടെ പോസ്റ്റ്. അതേസമയം, ഡിസംബര്‍ അഞ്ചിനാണ് പുഷ്പ 2വിന്റെ റിലീസ്.

മൈത്രി മൂവീസ് നിര്‍മ്മിക്കുന്ന ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് ആണ് . ചിത്രം ഡിസംബര്‍ 5നു തിയേറ്ററില്‍ ഗ്രാന്‍ഡ് റിലീസിന് ഒരുങ്ങുകയാണ്. വിജയ് നായകനായ ലിയോയുടെ ആദ്യ ദിന കളക്ഷന്‍ തകര്‍ക്കുമെന്നാണ് ഇ ഫോര്‍ എന്റെര്‍റ്റൈന്മെന്റ്‌സ് ലക്ഷ്യം വെയ്ക്കുന്നത്.

Read more topics: # പുഷ്പ 3
Allu Arjuns Pushpa 3 confirmed

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക