ഇത് വെറുമൊരു വെളിച്ചമല്ല, ദര്‍ശനം', കാന്താര' വീണ്ടും എത്തുന്നു; സര്‍പ്രൈസ് പ്രഖ്യാപനവുമായി നിര്‍മാതാക്കള്‍; കാന്താര - എ ലെജന്‍ഡ് ചാപ്റ്റര്‍ 1 പോസറ്റര്‍ ഇന്നെത്തും

Malayalilife
topbanner
 ഇത് വെറുമൊരു വെളിച്ചമല്ല, ദര്‍ശനം', കാന്താര' വീണ്ടും എത്തുന്നു; സര്‍പ്രൈസ് പ്രഖ്യാപനവുമായി നിര്‍മാതാക്കള്‍; കാന്താര - എ ലെജന്‍ഡ് ചാപ്റ്റര്‍ 1 പോസറ്റര്‍ ഇന്നെത്തും

2022 ല്‍ പാന്‍ ഇന്ത്യ തലത്തില്‍  ഗംഭീര വിജയം നേടിയ ചിത്രമാണ് ഋഷഭ് ഷെട്ടിയുടെ 'കാന്താര'. കന്നഡ ഭാഷയില്‍ ഇറങ്ങിയ ചിത്രം അതിന്റെ പ്രമേയ വൈവിദ്ധ്യത്താല്‍ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്കും മൊഴിമാറ്റി എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ അടുത്ത ഭാഗം ഒരുങ്ങുകയാണ്. കാന്താര ചാപ്റ്റര്‍ 1 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബര്‍ ആദ്യ വാരം ആരംഭിക്കാനിരിക്കെ സുപ്രധാന അപ്‌ഡേറ്റാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. 

കെജിഎഫ് പോലുള്ള പാന്‍ ഇന്ത്യന്‍ ഹിറ്റുകള്‍ ഒരുക്കിയ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1ന്റെ നിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നവംബര്‍ 27 ന് പുറത്തിറക്കുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. കാന്താര - എ ലെജന്‍ഡ് ചാപ്റ്റര്‍ 1 എന്നാണ് ചിത്രത്തിന്റെ പേര്.

'ഇത് വെറുമൊരു വെളിച്ചമല്ല, ദര്‍ശനം' എന്ന ക്യാപ്ഷനോടെയാണ് പ്രഖ്യാപനം. ഇതോടെ ആരാധകരും ഏറെ ആവേശത്തിലാണ്. 'കാന്താര എ ലെജന്‍സ് ചാപ്റ്റര്‍ 1'- എന്നായിരിക്കും സിനിമയുടെ പേരെന്നാണ് സൂചന.ഹൊംബാലെയുടെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ നിര്‍മിക്കുന്ന ചിത്രം ഋഷഭ് ഷെട്ടി തന്നെയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സിനിമയിലെ താരങ്ങള്‍ ആരൊക്കെയാണെന്ന് വ്യക്തമല്ല.

2022ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയവയില്‍ ഒന്നാണ് കാന്താര. സപ്തമി ഗൗഡയായിരുന്നു ചിത്രത്തിലെ നായിക. കിഷോര്‍, ദീപക് റായ് പനാജി, അച്യുത് കുമാര്‍,പ്രമോദ് ഷെട്ടി എന്നിവരായിരുന്നു മറ്റു താരങ്ങള്‍.

Read more topics: # കാന്താര
kantara a legend chapter1 first look poster

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES