പൃഥ്വിരാജിനെതിരെ കേസ് എടുക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്യില്ല; കാന്താരയുടെ പകര്‍പ്പവകാശ കേസില്‍ പൃഥ്വിരാജിന് ആശ്വാസ വിധിയുമായി സുപ്രീം കോടതി

Malayalilife
 പൃഥ്വിരാജിനെതിരെ കേസ് എടുക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്യില്ല; കാന്താരയുടെ പകര്‍പ്പവകാശ കേസില്‍ പൃഥ്വിരാജിന് ആശ്വാസ വിധിയുമായി സുപ്രീം കോടതി

കാന്താര'യുടെ പകര്‍പ്പാവകാശ കേസില്‍ നടന്‍ പൃഥ്വിരാജിന് ആശ്വാസ വിധി. പൃഥ്വിരാജിനെതിരെ കേസ് എടുക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. ഇടക്കാല ഉത്തരവില്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയത്. 

'കാന്താര'യിലെ 'വരാഹരൂപം' പാട്ടുമായി ബന്ധപ്പെട്ട് എതിര്‍കക്ഷിയായ പൃഥ്വിരാജിനെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നതാണ്. 

തങ്ങളുടെ സംഗീതം മോഷ്ടിച്ചാണ് വരാഹരൂപം ഒരുക്കിയതെന്നായിരുന്നു മ്യൂസിക് ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജിന്റെ ആരോപണം. അനുവാദമില്ലാതെ തൈക്കുടത്തിന്റെ ഗാനം സിനിമയ്ക്കായി ഉപയോഗിച്ചു. കാന്താര മലയളത്തില്‍ വിതരണത്തിനെത്തിച്ചത് പൃഥ്വിരാജിന്റെ നിര്‍മ്മാണ കമ്പനിയാണ്. ഇതാണ് നടനെ നിയമക്കുരിക്കിലാക്കിയത്.

കപ്പ ടിവിക്ക് വേണ്ടി 'നവരസം' എന്ന ആല്‍ബത്തില്‍ നിന്നുളള മോഷണമാണ് വരാഹരൂപം എന്നാണ് ബ്രിഡ്ജിന്റെ പരാതി. ഗാനം മോഷണമല്ല എന്നും ഗാനം യഥാര്‍ത്ഥ നിര്‍മ്മിതി തന്നെയാണെന്നും സംവിധായകന്‍ ഋഷഭ് ഷെട്ടി കോഴിക്കോട് വന്നപ്പോള്‍ പറഞ്ഞിരുന്നു.

kantara copyright CASE

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES