തമിഴ്, തെലുങ്ക് സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് കാജല്‍ അഗര്‍വാള്‍. പല മൊഴിമാറ്റ ചിത്രങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും കാജല്‍ മലയാളികള്‍ക്ക് പരിചിതയുമാണ്. അതീവ സുന്ദരിയാണ് താരം അതിനാല്‍ തന്നെ അവിവാഹിതയായ കാജലിന് നിരവധി ആരാധകരാണ് ഉള്ളത്. 35 വയസായിട്ടും അവിവാഹിതയായി തുടരുന്ന നടിയാണ് കാജല്‍. എന്നാലിപ്പോള്‍ കാജല്‍ വിവാഹിതയാകുന്നു എന്ന വാര്‍ത്തയാണ് എത്തുന്നത്. നടി തന്നെയാണ് തന്റെ കല്യാണം ഉറപ്പിച്ച കാര്യവും കല്യാണതീയതിയും പുറത്തുവിട്ടത്.
ഇന്നാണ് സോഷ്യല്‍ മീഡിയയിലൂടെ താരം വിവാഹവാര്‍ത്ത ആരാധകരെ അറിയിച്ചത്. ബിസിനസ്മാനും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗതം കിച്ച്ലു ആണ് വരന്‍. ഒക്ടോബര്‍ 30 ന് മുംബൈയില്‍ അവരുടെ അടുത്ത കുടുംബങ്ങളുടെ സാന്നിധ്യത്തില്‍ വിവാഹം നടക്കും. രണ്ടുദിവസത്തെ ആഘോഷമാകും വിവാഹത്തിനുണ്ടാകുക. വിവാഹശേഷവും സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കുമെന്നും താരം വെളിപ്പെടുത്തി. വിവാഹവാര്‍ത്ത അറിയിച്ച ഉടനെ നിരവധി താരങ്ങളും ആരാധകരുമാണ് കാജലിന് വിവാഹാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് കാലമായതിനാല്‍ ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങ് മാത്രമാണ് ഉണ്ടാവുക എന്നും കാജല്‍ വ്യക്തമാക്കി. വിവാഹശേഷവും അഭിനയം തുടരും. പുതിയ ജീവിതത്തിലേക്ക് കടക്കുന്ന തനിക്ക് എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണം എന്നും കാജല്‍ പറയുന്നു.
2004ല്‍ പുറത്തിറങ്ങിയ ക്യൂം ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെയാണ് കാജല്‍ അഭിനയരംഗത്തേയ്ക്ക് എത്തിയത്. മുംബൈ നഗരത്തില്‍ സുമന്‍ അഗര്‍വാളിന്റേയും വിനയ് അഗര്‍വാളിന്റേയും മകളായാണ് കാജല്‍ ജനിച്ചത്. സഹോദരി നിഷ അഗര്‍വാള്‍ തെലുഗു ചലച്ചിത്രങ്ങളിലും കസിന്‍സ്, ഭയ്യാ ഭയ്യാ എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ് നിഷ. 2013ല്‍ നിഷയുടെ വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ കാജലിന്റെ വിവാഹം ആകാംഷയോടെ കാത്തിരിക്കയായിരുന്നു ആരാധകര്‍ മുംബൈയില്‍ പഠനം പൂര്‍ത്തിയാക്കിയ കാജല്‍ മോഡലിങ്ങിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് എത്തിയത്. ഇരുവരും പ്രണയിച്ചതാണെങ്കിലും വീട്ടുകാരുടെ ആശീര്‍വാദത്തോടെയാണ് ഇപ്പോള്‍ വിവാഹം നടക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ മാസമായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്.