Latest News

പിങ്ക് ലെഹങ്കയില്‍ അതിസുന്ദരിയായി കാജല്‍ അഗര്‍വാള്‍; പരമ്പരാഗത രീതിയില്‍ മുംബൈയിലെ ഹോട്ടലില്‍ താരവിവാഹം; അതിഥികള്‍ കുറവെങ്കിലും മാറ്റ് കുറയ്ക്കാതെ വിവാഹ ആഘോഷങ്ങള്‍; ചിത്രങ്ങള്‍ വൈറല്‍

Malayalilife
പിങ്ക് ലെഹങ്കയില്‍ അതിസുന്ദരിയായി കാജല്‍ അഗര്‍വാള്‍; പരമ്പരാഗത രീതിയില്‍ മുംബൈയിലെ ഹോട്ടലില്‍ താരവിവാഹം; അതിഥികള്‍ കുറവെങ്കിലും മാറ്റ് കുറയ്ക്കാതെ വിവാഹ ആഘോഷങ്ങള്‍; ചിത്രങ്ങള്‍ വൈറല്‍

പ്രമുഖ തെന്നിന്ത്യന്‍ നടി നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി. ഇന്നായിരുന്നു താരത്തിന്റെ വിവാഹം. കൊവിഡ് പശ്ചാത്തലത്തില്‍ ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. മുംബൈയിലെ ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങുകള്‍. വിവാഹത്തെക്കുറിച്ചുളള വാര്‍ത്തകളും ചിത്രങ്ങളും വളരെ വേഗത്തിലാണ് വൈറലാകുന്നതും. ഇപ്പോള്‍ ആരാധകര്‍ താരത്തിന്റെ വിവാഹചിത്രങ്ങളാണ് ഏറ്റെടുത്തുന്നത്. കുറച്ചാളുകളോടെ വളരെ ലളിതമായിട്ടാണ് താര വിവാഹം നടന്നതെങ്കിലും ചടങ്ങുകള്‍ ഒക്കെയും കുടുംബം ആഘോഷമാക്കിയിരുന്നു.

തമിഴ്, തെലുങ്ക് സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് കാജല്‍ അഗര്‍വാള്‍. പല മൊഴിമാറ്റ ചിത്രങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും കാജല്‍ മലയാളികള്‍ക്ക് പരിചിതയുമാണ്. ബിസിനസ്മാനും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗതം കിച്ച്ലു ആണ് വരന്‍. സുഹൃത്തുക്കളായിരുന്ന ഇവര്‍ പ്രണയിച്ചാണ് വിവാഹം ചെയ്തിരിക്കുന്നത്.  

പരമ്പരാഗത വേഷത്തില്‍ വിവാഹിതയായി നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ വൈറലാകുകയാണ്. ചടങ്ങുകളുടെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. പിങ്ക് നിറത്തില്‍ ഹെവി വര്‍ക്ക് ചെയ്ത ലെഹങ്കയാണ് കാജല്‍ വിവാഹത്തിന് ധരിച്ചത്. തലപ്പാവും കുര്‍ത്തയുമായി പരമ്പരാഗത വേഷം തന്നെയായിരുന്നു ഗൗതമിനും. കല്യാണത്തിന് തൊട്ടുമുമ്പും കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയെന്ന പേരില്‍ താരം ചിത്രം പങ്കുവച്ചിരുന്നു.

വിവാഹശേഷവും സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കുമെന്നും താരം വെളിപ്പെടുത്തിയിരുന്നു. കാജലിന്റെ ഹല്‍ദി ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇന്ന് പുറത്തുവന്നിരുന്നു്. മഞ്ഞ നിറത്തിലുളള വസ്ത്രവും പൂക്കള്‍ കൊണ്ടുള്ള ആഭരണങ്ങളും ധരിച്ചാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹല്‍ദി ആഘോഷത്തില്‍ നൃത്തം ചെയ്യുന്ന കാജലിന്റെ മറ്റൊരു ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

2004ല്‍ പുറത്തിറങ്ങിയ ക്യൂം ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെയാണ് കാജല്‍ അഭിനയരംഗത്തേയ്ക്ക് എത്തിയത്. മുംബൈ നഗരത്തില്‍ സുമന്‍ അഗര്‍വാളിന്റേയും വിനയ് അഗര്‍വാളിന്റേയും മകളായാണ് കാജല്‍ ജനിച്ചത്. സഹോദരി നിഷ അഗര്‍വാള്‍ തെലുഗു ചലച്ചിത്രങ്ങളിലും കസിന്‍സ്, ഭയ്യാ ഭയ്യാ എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ് നിഷ. 2013ല്‍ നിഷയുടെ വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ കാജലിന്റെ വിവാഹം ആകാംഷയോടെ കാത്തിരിക്കയായിരുന്നു ആരാധകര്‍ മുംബൈയില്‍ പഠനം പൂര്‍ത്തിയാക്കിയ കാജല്‍ മോഡലിങ്ങിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് എത്തിയത്. 

 

 
 
 
 
 
 
 
 
 
 
 
 
 

Calm before the storm #kajgautkitched

A post shared by Anitha kajal fan ???? (@anukajal_22) on

 


 

kajal aggarwal and gautam kitchlu tied knot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക