Latest News

മുന്നില്‍ നില്‍ക്കുന്ന തങ്ങളല്ല താരങ്ങള്‍; വലിപ്പ ചെറുപ്പുമില്ലാതെ എല്ലാവരെയും കൂടെ നിര്‍ത്തുന്ന ആ പിന്നില്‍ നില്‍ക്കുന്ന ആ മഞ്ഞ കുപ്പായക്കാരനാണ് യഥാര്‍ത്ഥ താരം; ഇത് മഹാനടന്‍ മാത്രമല്ല മഹാ മനുഷ്യത്വവുമാണ്; ലിജോ ജോസ് പല്ലിശേരി ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രം പങ്ക് വച്ച് മോഹന്‍ലാലിനെ കുറിച്ച് ഹരീഷ് പേരടി കുറിച്ചത്

Malayalilife
 മുന്നില്‍ നില്‍ക്കുന്ന തങ്ങളല്ല താരങ്ങള്‍; വലിപ്പ ചെറുപ്പുമില്ലാതെ എല്ലാവരെയും കൂടെ നിര്‍ത്തുന്ന ആ പിന്നില്‍ നില്‍ക്കുന്ന ആ മഞ്ഞ കുപ്പായക്കാരനാണ് യഥാര്‍ത്ഥ താരം; ഇത് മഹാനടന്‍ മാത്രമല്ല മഹാ മനുഷ്യത്വവുമാണ്; ലിജോ ജോസ് പല്ലിശേരി ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രം പങ്ക് വച്ച് മോഹന്‍ലാലിനെ കുറിച്ച് ഹരീഷ് പേരടി കുറിച്ചത്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രം 'മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം രാജസ്ഥാനില്‍ പുരോഗമിക്കുകയാണ് ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെയും അണിയറ പ്രവര്‍ത്തര്‍ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ ദിവസം ഒരു പിറന്നാളാഘോഷം ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്നിരുന്നു. ലിജോ ചിത്രത്തില്‍ അവതരിപ്പിക്കുന്ന പുതുമുഖ നടനായ മനോജിന്റെ പിറന്നാള്‍ ആയുരുന്നു അത്. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് ആയിരുന്നു ഹരീഷിന്റെ കുറിച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ലിജോ അവതരിപ്പിക്കുന്ന പുതുമുഖ നടന്‍ മനോജിന്റെ പിറന്നാളാണ്... മുന്നില്‍ നില്‍ക്കുന്ന ഞങ്ങളല്ല താരങ്ങള്‍... വലിപ്പച്ചെറുപ്പമില്ലാതെ, പകയും വിദ്വേഷവുമില്ലാതെ എല്ലാവരെയും കൂടെ നിര്‍ത്തുന്ന.. എല്ലാവരെയും മുന്നിലേക്ക് തള്ളി നിര്‍ത്തുന്ന.. ആ പിന്നില്‍ നില്‍ക്കുന്ന ആ മഞ്ഞ കുപ്പായക്കാരനാണ് യഥാര്‍ത്ഥ താരം.. നമ്മുടെ ലാലേട്ടന്‍.. അയാള്‍ക്ക് പകരം മറ്റൊരാള്‍ ആയിരുന്നെങ്കില്‍ ഒരു നോ മതി... ഞാനൊന്നും ഈ സിനിമയിലേ ഉണ്ടാകില്ല.. പക്ഷേ ആ മനുഷ്യന്‍ എന്നോടെന്നല്ല ആരോടും അങ്ങിനെ പറയില്ല... അഭിമാനത്തോടെ ഞാന്‍ പറയും.. ഇത് മഹാനടന്‍ മാത്രമല്ല... മഹാ മനുഷ്യത്വവുമാണ്.. ഒരെയൊരു മോഹന്‍ലാല്‍..., ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു

ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഈ വര്‍ഷം ജനുവരി പതിനെട്ടിന് രാജസ്ഥാനിലെ ജയ് സാല്‍മീറിലാണ് വാലിബന്റെ ചിത്രീകരണം ആരംഭിച്ചത്. നിലവില്‍ രാജസ്ഥാനിലെ പൊഖ്‌റാന്‍ കോട്ടയില്‍ ആണ് ചിത്രത്തിന്റെ ഷെഡ്യൂള്‍ പുരോഗമിക്കുന്നത്. പൊഖ്‌റാനിലെ 20 ദിവസത്തെ ചിത്രീകരണം കഴിഞ്ഞ് വീണ്ടും ജയ് സാല്‍മീരിലേക്കു ഷൂട്ടിംഗ് സംഘം തിരിച്ചു വരും.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manoj Moses (@manoj__moses)

 

hareesh peradi Post about mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES