Latest News

സിനിമ സ്വാധീനിക്കും എന്നതിന് നിരവധി തെളിവുകള്‍ തരാം;ടീനേജില്‍ സിനിമ നമ്മളെ സ്വാധീനിക്കും;മാര്‍ക്കോയില്‍ എന്നെ വിളിച്ചാല്‍ ഞാന്‍ അഭിനയിക്കും; ഹരീഷ് പേരടിക്ക് പറയാനുള്ളത്

Malayalilife
സിനിമ സ്വാധീനിക്കും എന്നതിന് നിരവധി തെളിവുകള്‍ തരാം;ടീനേജില്‍ സിനിമ നമ്മളെ സ്വാധീനിക്കും;മാര്‍ക്കോയില്‍ എന്നെ വിളിച്ചാല്‍ ഞാന്‍ അഭിനയിക്കും; ഹരീഷ് പേരടിക്ക് പറയാനുള്ളത്

പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് നടന്‍ ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അദ്ദേഹത്തിന്റെ വാക്കുകള്‍ വൈറളായി മാറാറുണ്ട്. ഇപ്പോഴിതാ വയലന്‍സ് ഉള്ള സിനിമയില്‍ അഭിനയിച്ചെന്ന് കരുതി ആ സിനിമയെ ന്യായീകരിക്കേണ്ടതില്ലെന്ന് പറയുകയാണ് നടന്‍. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഹരീഷ് പേരടിയുടെ പ്രതികരണം.

ഒരു കാലത്ത് അമിതാഭ് ബച്ചനെയും രജിനികാന്തിനെയുമെല്ലാം നമ്മള്‍ അനുകരിച്ചിരുന്നു. സിനിമയില്‍ അഭിനേതാക്കള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ നമ്മള്‍ അന്വേഷിക്കാറുണ്ട്. സിനിമ സ്വാധീനിക്കും എന്നതിന് നിരവധി തെളിവുകള്‍ തരാം. ടീനേജില്‍ സിനിമ നമ്മളെ സ്വാധീനിക്കും. സമൂഹത്തില്‍ നടക്കുന്നതാണ് സിനിമ ആകുന്നത്.

ഒരു കൊടുക്കല്‍ വാങ്ങല്‍ നടക്കുന്നുണ്ട്. ഇവിടെയാണ് കലാകാരന്മാര്‍ ഉത്തരവാദിത്തബോധം കാണിക്കേണ്ടത്. വെഞ്ഞാറമൂട് കൊ ലപാതകം നാളെ ഒരാള്‍ക്കു സിനിമയാക്കാം. പക്ഷെ കാമറ എവിടെ വെക്കണം എന്നതിലും ചിത്രീകരിക്കുന്നതിലും ശ്രദ്ധ വേണം. പച്ചയ്ക്ക് വയലന്‍സ് എടുത്ത് വെക്കരുത്.

കല കൈകാര്യം ചെയ്യുന്നവര്‍ക്കു അതിന്റെ ഉത്തരവാദിത്തം ഉണ്ടായേ പറ്റൂ. ആരോ പറയുന്നത് കേട്ടു ഒരു സിനിമയും തന്നെ ഇതുവരെ സ്വാധീനിച്ചിട്ടില്ല എന്നത്. അതൊക്കെ വെറുതെയാണ് സിനിമകള്‍ സ്വാധീനിക്കും. ഞാന്‍ അഭിനയിച്ച പല സിനിമകളിലും വയലന്‍സ് ഉണ്ട്. പക്ഷെ ഞാന്‍ അഭിനയിച്ചു എന്നത് കൊണ്ട് എനിക്ക് അതിനെ ന്യായികരിക്കാന്‍ അവകാശമില്ല.

മാര്‍ക്കോ സിനിമയില്‍ എന്നെ വിളിച്ചാല്‍ ഞാന്‍ അഭിനയിക്കും. ഏതെങ്കിലും ഒരു കഥാപാത്രം ചെയ്യാന്‍ വിളിച്ചാല്‍ ഞാന്‍ അഭിനയിക്കും. പക്ഷെ അത് കഴിഞ്ഞു ഇത്രയും പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ ആ സിനിമയിലെ ചില കാര്യങ്ങളെ ന്യായീകരിക്കേണ്ട ആവശ്യം എനിക്കില്ല. ജനപ്രിയമായ കലയാണ് സിനിമ. കൈകാര്യം ചെയ്യുമ്പോള്‍ ഉത്തരവാദിത്തം വേണം എന്നും ഹരീഷ് പേരടി പറഞ്ഞു.

Read more topics: # ഹരീഷ് പേരടി
hareesh peradi about movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES