Latest News

അമൃതയ്ക്കും അഭിരാമിക്കും ഷോപ്പിങിനിറങ്ങിയ ചിത്രം പങ്ക് വച്ച് ഗോപിസുന്ദര്‍; ബെസ്റ്റ് ടൈം അണ്ണാ എന്ന കമന്റുമായി എത്തിയ ആളിന് വായടപ്പിക്കുന്ന മറുപടി നല്കി താരവും

Malayalilife
 അമൃതയ്ക്കും അഭിരാമിക്കും ഷോപ്പിങിനിറങ്ങിയ ചിത്രം പങ്ക് വച്ച് ഗോപിസുന്ദര്‍; ബെസ്റ്റ് ടൈം അണ്ണാ എന്ന കമന്റുമായി എത്തിയ ആളിന് വായടപ്പിക്കുന്ന മറുപടി നല്കി താരവും

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരങ്ങളാണ് അമൃത സുരേഷും ഗോപി സുന്ദറും. വിമര്‍ശനങ്ങള്‍ ഒരു വശത്തൂടെ നിറയുമ്പോഴും തങ്ങളുടെ സന്തോഷ നിമിഷങ്ങള്‍ അവര്‍ പങ്ക് വക്കാറുണ്ട്. അത്തരമൊരു ഫോട്ടോ കഴിഞ്ഞ ദിവസം ഗോപി സുന്ദര്‍ പങ്ക് വച്ചിരുന്നു.  അഭിരാമിക്കും അമൃതയ്ക്കുമൊപ്പമുള്ള സെല്‍ഫിയായിരുന്നു ഗോപി സുന്ദര്‍ പോസ്റ്റ് ചെയ്തത്. അതീവ സന്തോഷത്തോടെ ചിരിച്ച് പോസ് ചെയ്യുകയായിരുന്നു മൂന്ന് പേരും. നിരവധി പേരായിരുന്നു ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയത്. 

പതിവ് പോലെ തന്നെ ഇത്തവണയും നെഗറ്റീവ് കമന്റുകളുണ്ടായിരുന്നു. അതിന് കൃത്യമായി ഗോപി സുന്ദര്‍ മറുപടിയും നല്‍കിയിരുന്നു.ബെസ്റ്റ് ടൈം അണ്ണായെന്നായിരുന്നു ഒരാള്‍ ചിത്രത്തിന് താഴെയായി കമന്റ് ചെയ്തത്. നിന്റെ വീട്ടില്‍ നിനക്ക് നല്ല സമയം ഞാന്‍ ആശംസിക്കുന്നുവെന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. ഈ മറുപടി ചോദിച്ച് വാങ്ങിയതാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. സ്വകാര്യ ജീവിതത്തിലെ കാര്യങ്ങള്‍ പറഞ്ഞ് അനാവശ്യമായി ചൊറിയാന്‍ പോയാല്‍ ഇങ്ങനെയിരിക്കുമെന്ന കമന്റുകളും പോസ്റ്റിന് താഴെയുണ്ട്.

പ്രണയം തുറന്നു പറഞ്ഞത് മുതല്‍ ഈ താരങ്ങള്‍ പങ്കുവെക്കുന്ന ഓരോ പോസ്റ്റിനും കാഴ്ചക്കാരും ഏറെയാണ്. ഒന്നിച്ച ശേഷം നിരവധി യാത്രകളും ഇവര്‍ നടത്തി. ഗോപി സുന്ദറിനേയും അമൃതയേയും പിന്തുണച്ചുള്ള കമന്റുകളും പോസ്റ്റിന് താഴെയുണ്ട്.

gopi sundar gives reply bad comment

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക