ബാംഗ്ലൂര്‍ ഡെയ്‌സിന്റെ സെറ്റില്‍ പിറന്ന പ്രണയസാഫല്യത്തിന് ഇന്ന് അഞ്ചാം വാര്‍ഷികം; ഫഹദും നസ്‌റിയയും വിവാഹിതരായിട്ട് അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ ആശംസ നേര്‍ന്ന് ആരാധകരും; താര ജോഡികള്‍ ഒരുമിച്ചെത്തുന്ന ട്രാന്‍സിനായി കട്ട വെയിറ്റിങ്ങെന്നും ആരാധകരുടെ കുറിപ്പ് 

Malayalilife
ബാംഗ്ലൂര്‍ ഡെയ്‌സിന്റെ സെറ്റില്‍ പിറന്ന പ്രണയസാഫല്യത്തിന് ഇന്ന് അഞ്ചാം വാര്‍ഷികം; ഫഹദും നസ്‌റിയയും വിവാഹിതരായിട്ട് അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍  ആശംസ നേര്‍ന്ന് ആരാധകരും; താര ജോഡികള്‍ ഒരുമിച്ചെത്തുന്ന ട്രാന്‍സിനായി കട്ട വെയിറ്റിങ്ങെന്നും ആരാധകരുടെ കുറിപ്പ് 

ഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്സ് എന്ന സിനിമയിലൂടെ ബിഗ് സ്‌ക്രീനിലും പിന്നീട് ജീവിതത്തിലും മികച്ച ജോഡികളായവരാണ് ഫഹദ് ഫാസിലും നസ്‌റിയയും. ചിത്രം നേടിയേടുത്തത് വന്‍വിജയമായിരുന്നു. ബാഗ്ലൂര്‍ ഡെയ്‌സിന്റെ സെറ്റില്‍ പൂവണിഞ്ഞ ഇരുവരുടേയും പ്രണയം പിന്നീട് വിവാഹത്തിലേക്കും എത്തുകയായിരുന്നു. ഇപ്പോഴിതാ താരദമ്പതികളുടെ അഞ്ചാം വിവാഹവാര്‍ഷികത്തില്‍ താരത്തിന് ആശംസനേര്‍ന്നാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.

2014 ജനുവരി 20നായിരുന്നു ഫഹദ് ഫാസിലും നസ്രിയയും തമ്മിലുള്ള വിവാഹനിശ്ചയം. ആഗസ്റ്റ് 21നായിരുന്നു ഇവരുടെ വിവാഹം. സിനിമാലോകം ഒന്നടങ്കം ഇവരുടെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സില്‍ ഇരുവരും ഭാര്യഭര്‍ത്താക്കന്‍മാരായാണ് അഭിനയിച്ചത്. ഈ സിനിമയ്ക്കിടയിലായിരുന്നു പ്രണയം തുടങ്ങിയത്. 

സിനിമ കഴിഞ്ഞ് അധികം വൈകുന്നതിനിടയില്‍ത്തന്നെ ഇരുവരും വിവാഹിതരാവുമെന്ന് തോന്നിയിരുന്നതായി ചിത്രത്തിലെ താരങ്ങള്‍ പറഞ്ഞിരുന്നു.  വിവാഹത്തിന് ശേം ബ്രേക്ക് എടുത്ത താരം പിന്നീട് തിരിച്ചെത്തുന്നത് അ്ജലി മേനോന്‍  സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം കൂടെയിലൂടെയാണ്. കൂടെയില്‍ പൃഥ്വിരാജിന്റെ സഹോദരിയായിട്ടാണ് നസ്‌റിയ വേഷമിട്ടത്. ഫഹദുമൊത്തുള്ള പ്രിയപ്പെട്ട നിമിഷങ്ങളെല്ലാം താരം ഇന്‍സ്റ്റയിലൂടെ പങ്കുവ്ക്കാറുമുണ്ട്. ആദ്യമായി ഫഹദ് സമ്മാനമായി നല്‍കിയ നായക്കുട്ടിയും തനിക്ക് ഇഷ്ടപ്പെട്ട ഒറിയോ ബിസ്‌കറ്റിന്റേയും എല്ലാം കാര്യം നസ്‌റിയ അഭിമുഖത്തിലടക്കം പറഞ്ഞിട്ടുണ്ട്.

തന്റെ വിജയങ്ങള്‍ക്ക് പിന്നിലെ കാരണക്കാരി തന്റെ ഭാര്യയാണെന്നാണ് അഭിമുഖങ്ങളില്‍ പോലും ഫഹദും വെളിപ്പെടുത്തിയിട്ടുള്ളത്. നസ്‌റിയ പ്രൊഡക്ഷന്‍സിന്റെ ബാനറിലെത്തിച്ച വരത്തന്‍ സിനിമ മികച്ച പ്രതികരണമാണ് കഴിഞ്ഞ വര്‍ഷം നേടിയെടുത്തത്. വിവാഹ വാര്‍ഷിക ദിനത്തില്‍ താരം പങ്കുവച്ച ഇരുവരുടേയും വിവാഹ വാര്‍ഷിക ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍തരംഗമായി മാറുന്നത്. 


താരങ്ങള്‍ക്ക് ആശംസ അറിയിച്ചും ആയുരാരോഗ്യത്തിന് ആനുഗ്രഹം നേര്‍ന്നുമൊക്കെയാണ് ഒരുപാട്‌പേര്‍ രംഗത്തെത്തിയിട്ടുള്ളത്. ബാംഗ്ലൂര്‍ ഡേയ്‌സിന് ്‌ശേഷം താരജോഡികള്‍ ഒരുമിച്ചെത്തുന്ന ചിത്രമാണ് ട്രാന്‍സ്. ക്രിസ്തുമസ് റിലീസായിട്ടാണ് സിനിമ തീയറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകരും അറിയിച്ചിട്ടുള്ളത്.

fahad fazil and nasriya 5th wedding anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES