മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ ഫഹദ് ഫാസിൽ. 'കൈയ്യെത്തും ദൂരത്ത്' എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് ചുവട് വച്ചത്. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രമവതരിപ്പിക്കാൻ താരത്തിന് സാധിച്ചിരുന്നു. വിക്രത്തിലും പുഷ്പയിലും മികച്ച പ്രകടനമാണ് താരം ഇപ്പോൾ നടത്തിയത്. എന്നാൽ ഇപ്പോൾ ആ വിശേഷങ്ങള്‍ പങ്ക് വെക്കുകയാണ് താരം. അഭിനേതാവ് എന്ന നിലയില്‍ രണ്ട് ചിത്രത്തിലെ പ്രകടനവും തന്നെ വേറെയൊരു തലത്തില്‍ എത്തിച്ചതായി തോന്നിയിട്ടില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഫഹദ്.
തമിഴ്, തെലിങ്ക് ചിത്രങ്ങള്‍ക്ക് വേണ്ടി പ്രത്യേകമായി ഒന്നും ചെയ്തിട്ടില്ല. മലയാളത്തില്‍ എന്തൊക്കെയാണോ ചെയ്യുന്നത് അത്രമാത്രമെ ചെയ്തിട്ടുള്ളു. നിരവധി സുഹൃത്തുക്കളാണ് വിക്രത്തിലും പുഷ്പയിലും ഉള്ളത് അത്‌കൊണ്ട് മാത്രമാണ് ഈ രണ്ട് ചിത്രങ്ങളിലും അഭിനയിക്കുവാന്‍ തീരുമാനിച്ചത്. സിനിമ ലോകത്തെ വലിയ പ്രതിഭകളുടെ കൂടെയാണ് വിക്രത്തിലും പുഷ്പയിലും അഭിനയിച്ചത്. അവര്‍ക്കൊപ്പം അഭിനയിക്കുവാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. അതുകൊണ്ട് തന്നെ തനിക്ക് ചെയ്യുവാന്‍ കഴിയുന്നതെല്ലാം ചെയ്തു.
എന്റെ ചിത്രങ്ങള്‍ എല്ലാം മലയാളികള്‍ക്ക് വേണ്ടിയാണ്. മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കുന്നുവെന്ന് മാത്രമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഫഹദിന്റെ പുതിയതായി ചിത്രമാണ് മലയന്‍ കുഞ്ഞ്. ചിത്രത്തിലെ ഗാനങ്ങല്‍ ഇപ്പോള്‍ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രം താന്‍ ഇതുവരെ ചെയ്യാത്ത രീതിയില്‍ ഉള്ള ഒരു സിനിമയാണെന്നും താരം പറയുന്നു.