ദുല്‍ഖറിന്റെ പ്രിയ പത്‌നി അമാല്‍ സൂഫിയയുടെ ജന്മദിനമാണ് ഇന്ന്. ഭാര്യയുടെ ജന്മദിനത്തില്‍ ദുല്‍ഖറിന്റെ ഹൃദയസ്പര്‍ശിയായ വാക്കുകളാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്. അമാലിനോടുള്ള സ്നേഹം നിറഞ്ഞു നില്‍ക്കുന്നതാണ് ദുല്‍ഖറിന്റെ കുറിപ്പ്. എത്ര ക്ഷീണിച്ചാലും അമാല്‍ തങ്ങള്‍ക്കുവേണ്ടി ഊര്‍ജം കാത്തുവെക്കുമെന്നും ദുല്‍ഖര്‍ പറയുന്നു.
അം, മമ്മാ. ഞങ്ങളുടെ വീട്ടിലെ സ്ഥിരമായി കേള്‍ക്കുന്ന ശബ്ദമാണിത്. എത്ര ക്ഷീണിതയാണെങ്കിലും ആ ദിവസം നിനക്ക് എത്ര ബുദ്ധിമുട്ടേറിയതാണെങ്കിലും ഞങ്ങള്‍ക്കുവേണ്ടി നിന്നില്‍ ഊര്‍ജമുണ്ടാകും. ഞങ്ങള്‍ ഇപ്പോള്‍ തന്നെ നിരവധി തവണ നിന്നെ ആഘോഷിച്ചു. ഓരോ ദിവസവും നീ വളരുന്നത് ഞാന്‍ കാണുന്നുണ്ട്. പക്ഷേ നീ ആരാണ് എന്നതില്‍ ഒരിക്കലും മാറ്റമുണ്ടായിട്ടില്ല. വളരെ അനായാസമായി നിരവധി റോളുകള്‍ നീ ചെയ്യുന്നുണ്ട്. ശാന്തമായ വ്യക്തിത്വമാണ് ഇത്ര ആളുകളെ നമ്മുടെ ജീവിതത്തിലേക്ക് എത്തിച്ചത്. നീ ആയി ഇരിക്കുന്നതിന് നന്ദി. ഏറ്റവും മികച്ച പിറന്നാള്‍ ആശംസിക്കുന്നു അം. നിന്നെ ഏറെ സ്നേഹിക്കുന്നു.'- അമാലിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പം ദുല്‍ഖര്‍ കുറിച്ചു.
2011 ഡിസംബര്‍ 22 നായിരുന്നു ഇരുവരുടെയും വിവാഹം. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്റ്റാണ്. വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേതെന്നാണ് ദുല്‍ഖര്‍ മുന്‍പൊരിക്കല്‍ പറഞ്ഞത്. ദുല്‍ഖര്‍ പഠിച്ച അതേ സ്‌കൂളില്‍ തന്നെയായിരുന്നു അമാലും പഠിച്ചിരുന്നത്. ദുല്‍ഖറിനേക്കാള്‍ അഞ്ച് വര്‍ഷം ജൂനിയറായിരുന്നു അമാല്‍.
അമാലിന് സ്‌നേഹത്തില്‍ കുതിര്‍ന്ന പിറന്നാള്‍ ആശംസയുമായി നടി നസ്രിയ നസീം എത്തി. മനസ്സ് നിറയെ നന്മയുള്ള അമാലിനെ തനിക്ക് ഒരുപാടിഷ്ടമാണെന്ന് നസ്രിയ പറയുന്നു. അമാലിനെ കെട്ടിപ്പിടിച്ചുകൊണ്ടുള്ള ചിത്രങ്ങളോടൊപ്പമാണ് നസ്രിയ അമാലിനായി പിറന്നാള്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
'എന്റെ സഹോദരിക്ക് ജന്മദിനാശംസകള്‍. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് അമാല്‍. നീയില്ലാതെ ഞാന്‍ എന്ത് ചെയ്യുമെന്ന് എനിക്ക് ഓര്‍ക്കാന്‍ പോലും വയ്യ. ഉള്ള് നിറയെ നന്മയുള്ള എന്റെ സുന്ദരി.''-നസ്രിയ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
ഫഹദ് ഫാസിലിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും കുടുംബങ്ങള്‍ തമ്മില്‍ വലിയ അടുപ്പമാണ്. ഇതിലുപരി നസ്രിയയ്ക്കും മമ്മൂട്ടി കുടുംബത്തോട് വളരെ വലിയ അടുപ്പമാണുള്ളത്. മമ്മൂട്ടിയുടെ കുടുംബത്തിലെ പ്രധാന ചടങ്ങുകളിലെല്ലാം തന്നെ നസ്രിയയുടെ സാന്നിധ്യവുമുണ്ട്. നസ്രിയയും അമാലും ഉറ്റ സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ നസ്രിയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവക്കാറുമുണ്ട്.