ഇന്ത്യയിലേയും വിദേശത്തേയും കലാകാരന്മാര്, മത നേതാക്കള്‍, രാഷ്ട്രീയ നേതാക്കള്‍, കായിക താരങ്ങള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങി സെലിബ്രിറ്റികളുടെ സംഗമ ഭൂമിയായിരുന്നു നിത മുകേഷ് അംബാനിയുടെ കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടന ചടങ്ങുകള്‍. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതും ലോകോത്തര നിലവാരമുള്ളതുമായ ഒരു കള്‍ച്ചറല്‍ സെന്റര്‍ എന്ന നിത അംബാനിയുടെ സ്വപ്നസാക്ഷാത്കാരമാണ് നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍. ഇന്ത്യന്‍ കലകളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും അതിന്റെ വളര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് NMACC നിര്‍മിച്ചത്.
മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികളുടെ അകമ്പടിയോടെയാണ് NMACC അംബാനി കുടുംബം ലോകത്തിനു മുന്നില്‍ കാഴ്ചവെച്ചത്. താര സമ്പന്നമായ ആഘോഷ പരിപാടിയില്‍ ഹോളിവുഡ് താരങ്ങളോടൊപ്പം അംബാനി കുടുംബത്തിന്റെ അതിഥിയായി മലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയും പങ്കെടുത്തു.തെന്നിന്ത്യയില്‍ നിന്ന് രജനീകാന്തും ദുല്‍ഖര്‍ സല്‍മാനുമാണ് പരിപാടിക്കെത്തിയത്.
ഭാര്യ അമാല്‍ സൂഫിയയ്ക്കൊപ്പം സ്റ്റൈലിഷ് ലുക്കിലായിരുന്നു ദുല്‍ഖറിന്റെ എന്‍ട്രി. കറുപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റുകളാണ് ഇരുവരും ധരിച്ചത്. ഷഹാബ് ദുറാസിയാണ് ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തത്. രാഹുല്‍ വിജയിയാണ് സ്റ്റൈലിസ്റ്റ്. ഇതിന്റെ ചിത്രങ്ങള്‍ ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. തങ്ങളെ വ്യക്തിപരമായി ക്ഷണിക്കാന്‍ സമയം കണ്ടെത്തിയ ഇഷ അംബാനിക്കും ശോക്ല മെഹ്തയ്ക്കും താരം നന്ദി അറിയിക്കുകയും ചെയ്തു. സ്റ്റൈലിഷ് ലുക്കിലുള്ള ഇരുവരുടെയും ഫോട്ടോകള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയി കഴിഞ്ഞു. രണ്ട് ദിവസമായാണ് പരിപാടികള്‍ നടന്നത്. രണ്ടാം ദിവസത്തെ ചടങ്ങുകള്‍ക്കാണ് ദുല്‍ഖറും കുടുംബവും എത്തിയത്.
നല്ല ഭംഗിയുള്ള കറുത്ത ഗൗണില്‍ തിളങ്ങിയാണ് അമാല്‍ എത്തിയത്. നല്ല ഡീപ്പ് നെക്കിലുള്ള ഗൗണ്‍ ആരാധകര്‍ ശ്രദ്ധിച്ചു. ഇപ്പോഴും സാധാരണ ചുരിദാറില്‍ എത്താറുള്ള താരാപത്നി ആദ്യമായാണ് ഇത്തരത്തിലുള്ള വേഷത്തില്‍ എത്തുന്നത്. അതും ആരാധകര്‍ ശര്ധിക്കുന്നു. അധീവ സുന്ദരിയായി ഇരിക്കുന്നു എന്നാണ് ഭൂരിഭാഗം ആരാധകരും പറയുന്നത്. സാധാരണ നാടന്‍ വേഷത്തില്‍ എത്താനുള്ള അമാല്‍ ഇപ്പോള്‍ മോഡേണ്‍ വേഷത്തില്‍ എത്തിയപ്പോള്‍ ആരാധകര്‍ അത് ഇരുകൈയും നീട്ടി സ്വീകരിച്ചു. സാധാരണ ഇത്തരം വസ്ത്രങ്ങള്‍ നടിമാര്‍ അണിയുമ്പോള്‍ ആരാധകര്‍ വിമര്‍ശിക്കാറാണ് പതിവ്.
എന്നാല്‍ സാധാരണ എപ്പോഴും തട്ടമിട്ട് ചുരിദാറിട്ട് വരുന്ന അമാല്‍ ഇപ്പോള്‍ മോഡേണ്‍ വേഷത്തില്‍ എത്തിയപ്പോള്‍ ആരാധകര്‍ ഇരുകൈയും സ്വീകരിച്ചു. ഈ താര പത്നിയോട് ആരാധകര്‍ക്ക് എപ്പോഴും ഒരു പ്രത്യേക ഇഷ്ടമുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഒന്നും അത്ര സജീവമല്ലാത്ത അമാലിന്റെ ചിത്രങ്ങള്‍ കൂടുതലും ദുല്‍ഖറാണ് പങ്കുവെക്കാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ താരം ഉണ്ടെങ്കിലും തന്റെ പ്രൈവസി കാരണം ഒന്നും മാധ്യമങ്ങള്‍ക്ക് മുന്നിലോ ആരാധകര്‍ക്ക് മുന്നിലോ തുറന്നുകാട്ടാത്ത താരം തന്നെയാണ് അമാല്‍. പക്ഷേ അമാല്‍ എവിടെ പ്രത്യക്ഷപ്പെട്ടാലും ഏതു പൊതു പരുപാടിയില്‍ എത്തിയാലും ആരാധകര്‍ അത് ഇരുകൈയും സ്വീകരിക്കുന്നു. അത്രമേല്‍ ഇഷ്ടമാണ് ആരാധകര്‍ക്ക് അമാല്‍ എന്ന മമ്മൂക്കയുടെ സ്വന്തം മരുമകളെ.
ഹോളിവുഡ് താരങ്ങളായ ടോം ഹോളണ്ട്, സെന്‍ഡായ, പെനലോപ് ക്രൂസ്, ജിജി ഹദിദ്, എമ്മ ചേംബര്ലെയ്ന് എന്നിവരും ചടങ്ങിന്റെ പങ്കെടുത്തു. ഷാരൂഖ് ഖാന്, സല്മാന് ഖാന്, ആമിര്‍ ഖാന്, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, നിക്ക് ജൊനാസ്, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ്ങ്, ആലിയ ഭട്ട്, സോനം കപൂര്‍, അനുപം ഖേര്‍, വിദ്യാ ബാലന്, കജോള്‍, മാധുരി ദീക്ഷിത്, ഷാഹിദ് കപൂര്‍, വരുണ്‍ ധവാന്, കരീന കപൂര്‍, സെയ്ഫ് അലി ഖാന്, ജാന്‍വി കപൂര്‍, അര്ജുന് കപൂര്‍, മലൈക അറോറ, സുനില്‍ ഷെട്ടി, തുഷാര്‍ കപൂര്‍, ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്, ജാവേദ് അക്തര്‍, ഷബാന ആസ്മി, രശ്മിക മന്ദാന തുടങ്ങി ഒട്ടേറെ താരങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ദേവേന്ദ്ര ഫഡ്നാവിസ്, ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ, സ്മൃതി ഇറാനി തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. സച്ചിന് തെണ്ടുല്‍ക്കര്‍, യുവരാജ് സിങ്ങ്, സാനിയ മിര്‍സ എന്നിവരും പരിപാടിയില്‍ നിറ സാന്നിധ്യമായി. രജനീകാന്ത് ആദ്യ ദിനം ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായിരുന്നു. മകള്‍ സൗന്ദര്യയ്ക്കൊപ്പമാണ് രജനീകാന്ത് ചടങ്ങിനെത്തിയത്.