Latest News

സ്വന്തമാക്കിയ വാഹനങ്ങളില്‍ ഏറെ പ്രിയപ്പെട്ടത് ബിഎംഡബ്ലു എംത്രി; വാഹനം മോഷണം പോകുന്നത് സ്വപ്‌നം കണ്ട് ഞെട്ടി ഉണരാറുണ്ട്; വാഹനങ്ങളോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് ഗാരേജിലുളള കാറുകള്‍ പരിചയപ്പെടുത്തുന്ന വിഡിയോയുമായി ദുല്‍ഖര്‍; ഇതെല്ലാം വാപ്പച്ചിയുടെ കാറല്ലെയെന്ന ചോദ്യവുമായി ആരാധകരും

Malayalilife
സ്വന്തമാക്കിയ വാഹനങ്ങളില്‍ ഏറെ പ്രിയപ്പെട്ടത് ബിഎംഡബ്ലു എംത്രി; വാഹനം മോഷണം പോകുന്നത് സ്വപ്‌നം കണ്ട് ഞെട്ടി ഉണരാറുണ്ട്; വാഹനങ്ങളോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് ഗാരേജിലുളള കാറുകള്‍ പരിചയപ്പെടുത്തുന്ന വിഡിയോയുമായി ദുല്‍ഖര്‍; ഇതെല്ലാം വാപ്പച്ചിയുടെ കാറല്ലെയെന്ന ചോദ്യവുമായി ആരാധകരും

ആരാണ് മലയാള സിനിമയിലെ വണ്ടിപ്രാന്തന്‍? ഒരു പക്ഷെ കൊച്ചു കുട്ടികള്‍ വരെ ഉത്തരം പറയും മമ്മൂട്ടി എന്ന്. മമ്മൂട്ടിയുടെ വാഹനകമ്പം അറിയാത്തവര്‍ ചുരുക്കമാണ്. അതുകൊണ്ട് തന്നെ 'വണ്ടിപ്രാന്തന്‍ ഓഫ് മോളിവുഡ്' എന്ന പട്ടത്തിന് തീര്‍ത്തും യോഗ്യനാണ് മഹാനടന്‍. അതെ പോലെ തന്നെയാണ് മകന്‍ ദുല്‍ഖര്‍ സല്‍മാനും വാഹനകമ്പത്തിന്റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല. അച്ഛന്റെ അതെ പാതയിലോ അല്ലെങ്കില്‍ ഒരടി മുന്‍പിലോ ആണ് വാഹനകമ്പത്തില്‍ ദുല്‍ഖര്‍. ഇപ്പോളിതാ ആരാധകര്‍ക്കായി തന്റെ വാഹനഗാരേജ് പരിചയപ്പെടുത്തുന്ന വീഡിയോ പങ്ക് വച്ചിരിക്കുകയാണ് നടന്‍.

ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.369 എന്ന നമ്പറിലുള്ള വിന്റേജ് വാഹനങ്ങളും,ആഡംബര വാഹനങ്ങളും പെര്‍ഫോമന്‍സ് കാറുകളും ഉള്‍പ്പടെ വലിയ ശേഖരമാണ് ദുല്‍ഖറിന്റെയും മമ്മൂട്ടിയുടെയും ഗ്യാരേജിലുള്ളത്.

2002 മോഡല്‍ ബിഎംഡബ്ല്യൂ എം3യെ യാണ് താരം ആദ്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ പരിചയപ്പെടുത്തിയത്. ബിഎംഡബ്ല്യൂ വിന്റെ പെര്‍ഫോമന്‍സ് വിങ് ആയ മോട്ടോഴ്സ്പോര്‍ട് നെ ആണ് 'എം' എന്ന അക്ഷരം സൂചിപ്പിക്കുന്നത്. സാധാരണ ബിഎംഡബ്ല്യൂ 3 സീരീസ് വാഹനത്തിന്റെ പെര്‍ഫോമന്‍സ് പതിപ്പാണ് ദുല്‍ഖറിന്റെ എം3 . തുടര്‍ന്ന് മെഴ്‌സിഡസ് എസ്എല്‍എസ് എഎംജിയെയും നടന്‍ പരിചയപ്പെടുത്തി.

എം3 യുടെ മൂന്നാം തലമുറ ഇ46 മോഡലാണ് താരത്തിന്റെ പക്കലുള്ളത്.തനിക്ക് ഏറെ ഇഷ്ടമുള്ള ജി സീരീസിന്റെ മസില്‍ വേര്‍ഷന്‍ ആണ് ഈ കാര്‍ എന്ന് താരം പറയുന്നു. വാഹനത്തില്‍ ചെറിയ മോഡിഫിക്കേഷനുകളും താരം വരുത്തിയിട്ടുണ്ട്. ബിബിഎസ് ബ്രാന്‍ഡിന്റെ സിഎച്ച്ആര്‍ മോഡല്‍ അലോയ് വീലുകള്‍ വാഹനത്തില്‍ നല്കിയിയിട്ടുണ്ട്. ഇതിനു പുറമെ സൈലന്‍സറുകളും സസ്പെന്‍ഷനിലും സീറ്റുകളിലും മോഡിഫിക്കേഷന്‍ വരുത്തി വാഹനം കൂടുതല്‍ ആകര്‍ഷകവും സ്‌പോര്‍ട്ടിയും ആക്കിയിട്ടുണ്ട്.

തനിക്ക് ഡ്രൈവ് ചെയ്യാന്‍ ഏറെ ഇഷ്ടമുള്ള വാഹനമാണ് ഇതെന്നും വാഹനം മോഷണം പോകുന്നത് സ്വപ്നം കണ്ട് ഞെട്ടി ഉണരാറുണ്ടെന്നും കാറിനോടുള്ള ഇഷ്ടം പങ്കുവെച്ച് താരം പറയുന്നു.ഒരുപ്പാടു നാളായി ഇത്തരം ഒരു വീഡിയോ ചെയ്യണമെന്നു വിചാരിക്കുന്നുവെന്നും ഇപ്പോഴാണ് അതിനുളള കൃത്യമായ സമയമെന്നു ദുല്‍ഖര്‍ പറയുന്നു. ഇനിയും ഇങ്ങനെയുളള വീഡിയോ പ്രതീക്ഷിക്കുന്നു എന്നാണ് ആരാധകരുടെ വാക്കുകള്‍.

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ആരാധകരുളള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. താര-പുത്ര പദവിയോടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ദുല്‍ഖറിനു കഴിഞ്ഞു.ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രങ്ങളായ സീതാരാമം,ചുപ് എന്നിവ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി കഴിഞ്ഞു.

ആര്‍ ബല്‍കി സംവിധാനം ചെയ്ത ചുപ്ഒരു ത്രില്ലര്‍ ചിത്രമാണ്. ദുല്‍ഖറിനൊപ്പം സണ്ണി ഡിയോള്‍, പൂജ ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഒരു സൈക്കോ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചത്.ദുല്‍ഖറിന്റെ അഭിനയം ദേശീയതലത്തില്‍ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

റേഞ്ച് റോവര്‍ എസ്യുവിയില്‍ തുടങ്ങി 369 ഗാരേജിലെ ഡിക്യൂവിന്റെ കാറുകളില്‍ നീല നിറമുള്ള പോര്‍ഷെ പാനമേറ, പച്ച നിറമുള്ള മിനി കൂപ്പര്‍, മെഴ്സിഡസ് ബെന്‍സ് ഇ ക്ലാസ്, കറുപ്പില്‍ പൊതിഞ്ഞ മിത്സുബിഷി പജേരോ സ്‌പോര്‍ട്ട് എന്നിവയെല്ലാമുണ്ട്. കൂടാതെ മമഴ്സിഡസ്-ബെന്‍സ് എസ്എല്‍എസ് എഎംജി, 997 പോര്‍ഷ 911 കരേര എസ്, ടൊയോട്ട സുപ്ര, E46 ബിഎംഡബ്‌ള്യു M3 എന്നിവയും താരം സ്വന്തമാക്കിയിട്ടുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dulquer Salmaan (@dqsalmaan)

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dulquer Salmaan (@dqsalmaan)

dulquer salmaan introduce his car

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക