ദിയയുടെ ബ്രൈഡല്‍ ഷവര്‍ ആഘോഷമാക്കി അഹാനയും അനിയത്തിമാരും; സന്തോഷിക്കാന്‍ കാരണങ്ങള്‍ ഒരുക്കിത്തരുന്ന ദൈവത്തിനും പ്രകൃതിക്കും നന്ദി പറഞ്ഞ് ചിത്രങ്ങളുമായി അച്ഛന്‍ കൃഷ്ണകുമാറും; വിവാഹ ഒരുക്കങ്ങളുമായി താരകുടുംബം

Malayalilife
ദിയയുടെ ബ്രൈഡല്‍ ഷവര്‍ ആഘോഷമാക്കി അഹാനയും അനിയത്തിമാരും; സന്തോഷിക്കാന്‍ കാരണങ്ങള്‍ ഒരുക്കിത്തരുന്ന ദൈവത്തിനും പ്രകൃതിക്കും നന്ദി പറഞ്ഞ് ചിത്രങ്ങളുമായി അച്ഛന്‍ കൃഷ്ണകുമാറും; വിവാഹ ഒരുക്കങ്ങളുമായി താരകുടുംബം

ടന്‍ കൃഷ്ണകുമാറിന്റെ മകളും സാഷ്യല്‍മീഡിയ താരവുമായി ദിയ കൃഷ്ണയുടെ വിവാഹമാണ് സെപ്റ്റംബറില്‍. ഇപ്പോളിതാ വിവാഹത്തിന് മുന്നോടിയായുള്ള ബ്രൈഡല്‍ ഷവര്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

സെപ്റ്റംബര്‍ മാസത്തില്‍ വിവാഹമുണ്ടാകും എന്ന് ദിയ അറിയിച്ചിരുന്നുവെങ്കിലും, വിവാഹത്തീയതി പ്രഖ്യാപിച്ചിട്ടില്ല. ദിയ കൃഷ്ണയുടെ കൂട്ടുകാരനായ അശ്വിന്‍ ഗണേഷ് ആണ് വരന്‍. വളരെ കുറച്ചു കാലം കൊണ്ടുതന്നെ പ്രണയം വിവാഹം വരെ എത്തുകയായിരുന്നു. സ്വന്തം സംരംഭം നടത്തുകയാണ് ദിയ കൃഷ്ണ

 'വൈറ്റ് കളര്‍ ഗൗണായിരുന്നു ദിയയുടെ വേഷം. പിങ്ക്, ഓഫ് പിങ്ക് കളറിലുള്ള വസ്ത്രങ്ങളായിരുന്നു അഹാനയുടെയും അമ്മ സിന്ധു കൃഷ്ണയുടെയും സഹോദരിമാരുടെയും വേഷം. ബ്രൈഡല്‍ ഷവറിനായി പിങ്ക് നിറത്തിലെ കേക്കും മാക്കറോണുകളും തയാറായി. ഇതിന്റെ മുന്നില്‍ നിന്നും പോസ് ചെയ്യുന്ന ചിത്രങ്ങളുമായി ദിയ കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ എത്തി. ദിയയുടെ ഒപ്പം വരന്‍ അശ്വിന്‍ ഗണേഷിനെയും കാണാം. 

                     
ചേച്ചി അഹാന കൃഷ്ണ, അനുജത്തിമാരായ ഇഷാനി, ഹന്‍സിക എന്നിവരും അമ്മ സിന്ധു കൃഷ്ണയുമാണ് ദിയ കൃഷ്ണയ്ക്ക് ഇങ്ങനെയൊരു പരിപാടി ഒരുക്കി നല്‍കിയത്. ഒപ്പം സുഹൃത്തുക്കള്‍ക്കും ദിയ കൃഷ്ണ നന്ദി അറിയിച്ചു. 

'ഓസിയുടെ ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍' എന്ന് പറഞ്ഞാണ് സിന്ധു മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. 'പിറന്നാള്‍ ആഘോഷം മുതല്‍, സ്‌കൂളിലെ ഫെയര്‍വെല്‍ വരെ, ഞങ്ങളുടെ കുടുംബത്തില്‍ ഏറ്റവും അധികം കാത്തിരുന്ന ബ്രൈഡല്‍ ഷവര്‍ എത്തിയിരിക്കുന്നു. എന്റെ മാതൃത്വത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. ഇനിയും ഒത്തിരി ഒത്തിര ഓര്‍മകള്‍ക്കായി കാത്തിരിയ്ക്കുന്നു'

എല്ലാം മനോഹരമാക്കി, ഓസിയ്ക്ക് വളറെ ഭംഗിയുള്ള ഒരു ബ്രൈഡല്‍ ഷവ അഹാനയ്ക്കും ഇഷാനിയ്ക്കും സിന്ധു നന്ദി അറിയിക്കുന്നുണ്ട്. ലിസറ ഇവന്റ്സ് ആണ് എല്ലാ ഡ്ക്രേഷനും ചെയ്തത്. എല്ലാം കോര്‍ഡിനേറ്റ് ചെയ്തത് അഹാനയും ഇഷാനിയുമാണ്. ചിത്രങ്ങള്‍ എല്ലാം മനോഹരമാണെന്നും സിന്ധു പറയുന്നു.സന്തോഷിക്കാന്‍ കാരണങ്ങള്‍ ഒരുക്കിത്തരുന്ന ദൈവത്തിനും പ്രകൃതിക്കും നന്ദി... ??എന്ന് പറഞ്ഞ് കൃഷ്ണകുമാറും ചിത്രങ്ങള്‍ പങ്ക് വ്ച്ചു.

കൂട്ടുകാരുടെ കൂട്ടുകാരന്‍ എന്ന നിലയിലാണ് ദിയ കൃഷ്ണ അശ്വിന്‍ ഗണേഷിനെ ആദ്യം പരിചയപ്പെടുന്നത്. തിരുവനന്തപുരത്തെ കള്ളുഷാപ്പില്‍ മീന്‍കറി കഴിക്കാന്‍ പോയി തുടങ്ങിയ പരിചയത്തെക്കുറിച്ച് ദിയ കൃഷ്ണ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. തുടക്കത്തില്‍ ഇത്രകണ്ട് സ്‌നേഹം തോന്നിയില്ല എങ്കിലും, പിന്നീട് പരിചയം പ്രണയമായി വളരുകയായിരുന്നു

കൃഷ്ണകുമാറിന്റെ മൂത്ത മകളും മൂന്നാമത്തെ മകളും അഭിനയ ലോകത്തേക്ക് കടന്നുവന്നുവെങ്കിലും, രണ്ടാമത്തെ മകളായ ദിയയ്ക്ക് യൂട്യൂബ് റീല്‍സിനോടായിരുന്നു താത്പര്യം. അത് മാത്രമല്ല ഒരു ബിസിനസ്സുകാരികൂടെയാണ് ദിയ.

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Diya Krishna (@_diyakrishna_)

 

Read more topics: # ദിയ കൃഷ്ണ
diya krishna bridal shower

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES