മലയാളികള്‍ക്ക് ഏറെ സുപരിചിതമായ താര കുടുംബമാണ് നടന്‍ കൃഷ്ണ കുമാറിന്റേത്. സോഷ്യല്‍ ലോകത്ത് ഏറെ സജീവമായ ഇവരുടെ കുടുംബ വിശേഷങ്ങള്‍ എല്ലാം പ്രേക്ഷകരുമായി അവര്‍ സോഷ്യല്‍മീഡിയ വഴിയും യുട്യൂബ് ചാനലിലൂടെയും പങ്കിടാറുണ്ട്. അവ ശ്രദ്ധനേടാറുമുണ്ട്. ഇപ്പോള്‍ കുടുംബത്തിലേക്ക് ആദ്യത്തെ പേരക്കുട്ടി പിറക്കാന്‍ പോകുന്ന സന്തോഷത്തിലും ത്രില്ലിലുമാണ് കൃഷ്ണകുമാര്‍ കുടുംബം. രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണ അഞ്ച് മാസം ഗര്‍ഭിണിയാണ്.
ഇതിന്റെ വിശേഷങ്ങളെല്ലാം വ്‌ലോഗിലൂടെ ദിയ അറിയിക്കാറുണ്ട്. ഇപ്പോഴിതാ
കഴിഞ്ഞ ദിവസം ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും ചേര്‍ന്ന് ഒരു കടയുടെ ഉദ്ഘാടനത്തിനായി എത്തിയ ദൃശ്യങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണിപ്പോള്‍.
അഞ്ചാം മാസത്തിലെ ആചാരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതെന്നും ഇനി ഏഴാം മാസത്തില്‍ വളക്കാപ്പുണ്ട് മേയിലായിരിക്കും ചടങ്ങെന്നും താരം പങ്ക് വച്ചു. തമിഴ് ബ്രാഹ്മണ രീതിയിലായിരിക്കും ചടങ്ങുകള്‍ നടത്തുക.തിരുവനന്തപുരത്തായിരിക്കും ചടങ്ങ് നടത്തുക.എനിക്ക് പെണ്‍കുട്ടിയെ വേണമെന്നാണ് ആണ്‍കുട്ടിയെയും ഇഷ്ടമാണ് എന്ന് താരം പറയുന്നു.
പെണ്‍കുട്ടിയാകുമ്പോള്‍ എന്റെ മിനിയേച്ചര്‍ വസ്ത്രങ്ങളും പരീക്ഷിക്കാല്ലോ
കുഞ്ഞിന്റെ പേര് അമ്മ കണ്ടെത്തുകയാണ്. അല്ലാതെ നമ്മള്‍ തീരുമാനിച്ചിട്ടില്ല
ആദ്യം ഒരു പെണ്‍കുട്ടിയും രണ്ടാമത് ഒരു ആണ്‍കുട്ടിയും വേണമെന്നാണ്.
സിനിമയില്‍ കാണുന്നതുപോലെ ഗര്‍ഭിണിയാകുന്നതും പ്രസവിക്കുന്നതും എളുപ്പമാണെന്നാണ് ഞാന്‍ വിചാരിച്ചത്. അതൊന്നും എളുപ്പമല്ലെന്ന് മനസിലാകുന്നുണ്ട്.ആദ്യത്തെ മൂന്ന് മാസം കുറച്ച് പ്രയാസമായിരുന്നുവെന്നും
ബേബി മൂണ്‍ മാലദ്വീപലായിരിക്കും'- ദിയ പറഞ്ഞു.