അന്തരിച്ച സംവിധായകന്‍ കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് രാഷ്ട്രീയ പ്രമുഖരും താരങ്ങളും. ഹൃദയത്തോട് ചേര്‍ത്ത് വെച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു ,ആദരാഞ്ജലികള്‍ ജോര്‍ജ് സാര്‍! എന്നാണ് മമ്മൂട്ടി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
മലയാളസിനിമയ്ക്ക് പുതുഭാവുകത്വം പകര്‍ന്ന്, ക്ലാസിക്കുകളുടെ ലോകത്തേക്ക് ആസ്വാദകരെ നയിച്ച അതുല്യപ്രതിഭയായിരുന്നു കെ ജി ജോര്‍ജ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളാണ് അദ്ദേഹം നമുക്ക് സംഭാവന ചെയ്തത്. പകരം വെക്കാനില്ലാത്ത ആ മഹാപ്രതിഭയ്ക്ക് ആദരാഞ്ജലികള്‍', എന്നായിരുന്നു മോഹന്‍ലാല്‍ കുറിച്ചത്.
ചില ചലച്ചിത്രകാരന്മാരുടെ പ്രതിഭ പ്രകാശിച്ചു നിന്ന നാളുകളില്‍ ജീവിക്കാനായിരുന്നുവെങ്കില്‍ എന്ന് ആശിച്ചു പോയിട്ടുണ്ട്. അത്തരത്തിലുള്ള ഒരാള്‍ ആയിരുന്നു എനിക്ക് കെ.ജി ജോര്‍ജ് സര്‍. അദ്ദേഹത്തിന്റെ ഒരു കഥാപാത്രത്തെപ്പോലും അവതരിപ്പിക്കാനായില്ല എന്നത് അഭിനയ ജീവിതത്തിലെ വ്യക്തിപരമായ സങ്കടങ്ങളിലൊന്ന്. മലയാള സിനിമയെ ലോകോത്തരമാക്കിയ സംവിധായക പ്രതിഭയ്ക്ക് ആദരാഞ്ജലി!'', മഞ്ജു കുറിച്ചു.
മലയാളത്തിന് ഇന്ത്യന്‍ സിനിമയുടെ മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ പാകത്തിലുള്ള സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് കെ. ജി ജോര്‍ജ്. മലയാളത്തില്‍ നവ തരംഗ സിനിമയ്ക്ക് തുടക്കമിട്ട പ്രധാനപ്പെട്ട സംവിധായകരില്‍ ഒരാളായിരുന്നു കെ. ജി ജോര്‍ജ്.
എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു. യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയില്‍ അദ്ദേഹം ചുവടുറപ്പിച്ചത്. സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനു തന്നെ ദേശീയ പുരസ്‌കാരം തേടിയെത്തി. 40 വര്‍ഷത്തിനിടെ 19 സിനിമകളാണ് സംവിധാനം ചെയ്തത്.
ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സല്‍മയാണ് ഭാര്യ. 1977 ഫെബ്രവരി ഏഴിനായിരുന്നു വിവാഹം. ശരദിന്ദു മലര്‍ദീപ നാളം നീട്ടി (ഉള്‍ക്കടല്‍) എന്ന ഹിറ്റ് ഗാനം ആലപിച്ചത് സല്‍മയാണ്. നടന്‍ മോഹന്‍ ജോസ് ഭാര്യാ സഹോദരനാണ്. അരുണ്‍, താര എന്നീ രണ്ടു മക്കള്‍