ആദ്യം പെണ്‍കുഞ്ഞ് ഇപ്പോള്‍ ആണ്‍കുഞ്ഞ്; കാവ്യാമാധവന്‍ പ്രസവിച്ചെന്നത് പച്ചക്കള്ളം; ദിലീപ് ഇപ്പോഴും ഷൂട്ടിങ്ങ് സെറ്റില്‍ തന്നെ; അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി

Malayalilife
ആദ്യം പെണ്‍കുഞ്ഞ് ഇപ്പോള്‍ ആണ്‍കുഞ്ഞ്; കാവ്യാമാധവന്‍ പ്രസവിച്ചെന്നത് പച്ചക്കള്ളം; ദിലീപ് ഇപ്പോഴും ഷൂട്ടിങ്ങ് സെറ്റില്‍ തന്നെ; അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി

കാവ്യാമാധവന്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ കീഴടക്കുന്നത്. നടീ നടന്‍മാരുടെ ഓരോ വിശേഷങ്ങളും ഏറ്റെടുക്കുന്ന മലയാളി ഇന്നലെ പ്രചരിച്ച് തുടങ്ങിയ വാര്‍ത്ത സത്യമാണെന്ന് കരുതി ഷെയര്‍ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇന്നായപ്പോള്‍ ചിലര്‍ കാവ്യ പ്രസവിച്ചത് കുട്ടി ആണ്‍കുട്ടിയാണെന്നാണ് പറയുന്നത്. അതേതുടര്‍ന്നാണ് സത്യം എന്താണെന്ന് അറിയാന്‍ മലയാളി ലൈഫ് ദിലിപിനോടടുത്ത വൃത്തങ്ങളെ ബന്ധപ്പെട്ടത്. എന്നാല്‍ മലയാളി ലൈഫിന് ലഭിച്ച വിവരം അനുസരിച്ച് ഇപ്പോള്‍ പ്രചരിക്കുന്നത് അസത്യമായ വാര്‍ത്തയാണ്.

ഇന്നലെയാണ് ദിലിപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവന്‍ പ്രസവിച്ചെന്ന രീതിയില്‍ വാര്‍ത്ത പ്രചരിച്ചത്. നീലേശ്വരത്ത് ഇന്നലെ രാവിലെയായിരുന്നു പ്രസവമെന്നും പെണ്‍കുട്ടിയാണെന്നും മീനാക്ഷിക്ക് കൂട്ടായി അനിയത്തിയെന്നുമൊക്കെയാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഇന്നായപ്പോള്‍ ആണ്‍കുട്ടിയാണെന്ന മട്ടിലായി പ്രചരണം. വിവാദങ്ങള്‍ക്കൊടുവിലാണ് ദിലീപും കാവ്യയും കല്യാണം കഴിച്ചതെന്നതിനാല്‍ തന്നെ ഇവരുടെ കുടുംബവിശേഷങ്ങള്‍ അറിയാന്‍ മലയാളികള്‍ക്ക് താല്‍പര്യമാണ്. ഇങ്ങളെ പല വാര്‍ത്തകള്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇതിന്റെ സത്യാവസ്ഥയറിയാന്‍ ഞങ്ങള്‍ ദിലീപിനോടടുത്ത വൃത്തങ്ങളെ ബന്ധപ്പെട്ടത്. 

എന്നാല്‍ ഇത് സത്യമല്ല എന്ന സ്ഥിരീകരണമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ദിലീപ് ഇപ്പോള്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ കൊച്ചിയിലെ സിനിമാ സെറ്റിലാണ് ഉള്ളത്. എന്നാല്‍ കാവ്യയുടെ ഡേറ്റ് ഈ മാസം തന്നെയാണ് ഉള്ളത്. അതിനാല്‍ തന്നെ പ്രസവം അടുക്കുമ്പോള്‍ തന്നെ ഫ്രീ ആക്കി തരണമെന്ന് ദിലീപ് ഉണ്ണികൃഷ്ണനോട് അവശ്യപ്പെട്ടിട്ടുണ്ട്. സിദ്ധിക്കും കെപിഎസി ലളിതയുമെല്ലാമുള്ള ഈ സെറ്റില്‍ ഇതുവരെ ആരും കാവ്യയുടെ പ്രസവവിവരം അറിഞ്ഞിട്ടുമില്ല. സെറ്റില്‍ ദിലീപ് അനുകൂലികള്‍ മാത്രമുള്ള സ്ഥിതിക്ക് ദിലീപ് തീര്‍ച്ചയായും അത് സെറ്റില്‍ വെളിപ്പെടുത്തുമെന്നും ഞങ്ങള്‍ ബന്ധപ്പെട്ട വ്യക്തി ഞങ്ങളെ അറിയിച്ചിട്ടുണ്ട്. പല വട്ടമായി ചില ചാനലുകള്‍ ഇത്തരത്തില്‍ അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. മുമ്പും ദിലീപിനെതിരെ യാതൊരു തെളിവുമില്ലാതെ അസത്യങ്ങള്‍ ചില ചാനലുകള്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെ നിയമപരമായി തന്നെ നേരിടാനാണ് തീരുമാനമെന്നും ഇദ്ദേഹം ഞങ്ങളോട് വ്യക്തമാക്കി.

Read more topics: # kavya madhavan,# birth,# baby,# dileep,# meenakshi
did kavya madhavan gave birth

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES