കന്നഡയിലെ യുവതാരം ചിരഞ്ജീവി സര്‍ജ്ജയുടെ മരണം ആ കടുംബത്തെ ഉലച്ചിരുന്നു.നടി മേഘ്നയുമായിട്ടുള്ള വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം പൂര്‍ത്തിയായതിന് തൊട്ട് പിന്നാലെയായിരുന്നു താരത്തിന്റെ വേര്‍പാട്. മേഘ്‌ന മൂന്ന് മാസം ഗര്‍ഭിണിയാണെന്നതായിരുന്നു ആരാധകരെ ഏറെയും വേദനിപ്പിച്ച കാര്യം. സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് ചിരഞ്ജീവി വെള്ളിത്തിരയിലേക്ക് എത്തുന്നത്. നടന്‍ അര്‍ജുന്‍ സര്‍ജയുടെ മരുമകനായിരുന്നു ചിരഞ്ജീവി. ചെറിയ വേഷങ്ങളിലൂടെയാണ് തുടക്കമെങ്കിലും അതിവേഗം കന്നഡത്തില്‍ മുന്‍നിര നായകനായി. ഏറ്റെടുത്ത നാലോളം സിനിമകള്‍ പൂര്‍ത്തിയാക്കാനിരിക്കുമ്പോഴായിരുന്നു വിധി ചിരഞ്ജീവിയെ അപ്രതീക്ഷിതമായി തട്ടിയെടുത്തത്. ചിരഞ്ജീവി നായകനായി അഭിനയിച്ച് ചിത്രീകരണം പൂര്‍ത്തിയാക്കിയ രാജമാര്‍ത്താണ്ഡന്‍ എന്ന സിനിമയുടെ ഡബ്ബിംഗ് മാത്രമാണ് ഇനി അവശേഷിക്കുന്നത്.
ചിരഞ്ജീവിയ്ക്ക് പകരം സഹോദരനും കന്നഡയിലെ സൂപ്പര്‍ താരവുമായ ധ്രുവ് സര്‍ജ ആ സിനിമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യുമെന്ന് വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ അതിനു പിന്നാലെ ആരാധകരെ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്തയാണ് എത്തിയത്. ധ്രുവ് ആശുപത്രിയിലാണ് എന്നാണ് വാര്‍ത്തകളെത്തിയത്. . കന്നഡ മാധ്യമങ്ങളാണ് ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ ആദ്യം പുറത്തുവിട്ടത്.
വിഷാദത്തെത്തുടര്‍ന്നാണ് ധ്രുവ് സര്‍ജയെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാലിപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും പൂര്‍ണ്ണ ആരോഗ്യവനായി ധ്രുവ് തിരിച്ചെത്തുമെന്നുമാണ് മാനേജരടക്കമുള്ളവര്‍ പ്രതികരിച്ചിരിക്കുന്നത് എന്നാണ് വിവരം. ഈ സമയത്ത് ആരും അദ്ദേഹത്തെ ശല്യപ്പെടുത്തരുതെന്നും വൈകാതെ തന്നെ അദ്ദേഹം തിരിച്ചെത്തുമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. കന്നഡ മാധ്യമങ്ങളാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ചേട്ടനായിരുന്നു തനിക്ക് എല്ലാമെന്നും തങ്ങളെ വിട്ട് പോയെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ധ്രുവ് സര്‍ജ പറഞ്ഞിരുന്നു. ഈ അവസ്ഥയെ അതിജീവിക്കാന്‍ തനിക്ക് കഴിയില്ലെന്നും ചേട്ടന്‍ തിരിച്ച് വന്നേ തീരൂയെന്നും ധ്രുവ് നേരത്തെ പറഞ്ഞിരുന്നു. മേഘ്‌നയ്ക്ക് ധൈര്യം കൊടുക്കാനും ചേര്‍ത്ത് പിടിക്കാനും ധ്രുവ് മാത്രമേയുള്ളൂവെന്നായിരുന്നു എല്ലാവരും താരത്തെ ഓര്‍മ്മിപ്പിച്ചത്.നീയില്ലാതെ എനിക്ക് നില്‍ക്കാനാവുന്നില്ലെന്നും നിന്നെ തിരികെ വേണമെന്നും പറഞ്ഞും ധ്രുവ് എത്തിയിരുന്നു. ചിരുവിന് ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായിരുന്നു ധ്രുവിന്‍രെ ഫാം ഹൗസ്. അവിടെയായിരുന്നു അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കിയത്. ചേട്ടനായി അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുമ്പോഴെല്ലാം വിങ്ങിപ്പൊട്ടുകയായിരുന്ന ധ്രുവ്. സഹോദരനെ നഷ്ടമായതിന്റെ വേദന താങ്ങാനാവുന്നതിനും അപ്പുറത്താണെന്നും അദ്ദേഹം കുറിച്ചിരുന്നു. സഹോദരങ്ങള്‍ക്കൊപ്പമുള്ള മനോഹരമായ ചിത്രമായിരുന്നു ചിരു അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ശ്വാസ തടസ്സത്തെത്തുടര്‍ന്നായിരുന്നു താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. 10 വര്‍ഷത്തെ സൗഹൃദത്തിന് ശേഷമായാണ് മേഘ്‌ന രാജും ചിരഞ്ജീവി സര്‍ജയും വിവാഹിതരായത്. ഇപ്പോള്‍ കുഞ്ഞതിഥിയെ കാത്തിരി ക്കുകയാണ് ആ കുടുബം. ജൂനിയര്‍ ചിരുവിന്റെ ആരോഗ്യം സംര ക്ഷിക്കണമെന്നും എല്ലാം ശരിയാകുമെന്നും മേഘ്‌നയെ ആരാധകര്‍ ആശ്വസിപ്പിക്കുകയാണ്.