തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും ഏറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ് ധനുഷ്. മലയാളത്തിലും വലിയ ആരാധക പിന്തുണയുള്ള നടനാണ് അദ്ദേഹം. താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. അടുത്തിടെയായി താരം മൂന്ന് വ്യത്യസ്ത ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്.
മുടിയും താടിയും നീട്ടി വളര്‍ത്തിയുള്ള ധനുഷിന്റെ ലുക്ക് എറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, മുടി മൊട്ടിയടിച്ച് താടി ക്ലീന്‍ഷേവ് ചെയ്ത് മീശ വെച്ച ലുക്കിലാണ് ധനുഷ് എത്തിയിരിക്കുന്നത്. ക്യാപ്റ്റന്‍ മില്ലര്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു താരം മുടിയും താടിയും നീട്ടിയത്. ക്യാപ്റ്റന്‍ മില്ലര്‍ ചിത്രവുമായി ബന്ധപ്പെട്ട് പുതിയ സര്‍പ്രൈസാണോ പുതിയ ലുക്കിന് പിന്നിലെന്നും സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ച സജീവമാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് തീരാത്ത പശ്ചാത്തലത്തില്‍ ധനുഷിന് ചിത്രത്തില്‍ രണ്ട് ലുക്ക് ഉണ്ടാകുമോ എന്നും ആരാധകര്‍ ചോദിക്കുന്നു.
കൂടാതെ നടന്‍ ധനുഷ് വീണ്ടും സംവിധായകനാകുന്നുവെന്ന വാര്‍ത്ത ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ആഘോഷിച്ചതാണ്. ധനുഷും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാകും. എസ് ജെ സൂര്യയാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നോര്‍ത്ത് മദ്രാസാണ് ചിത്രത്തിന്റെ പശ്ചാത്തലമാകുന്നത്. ദുഷറ വിജയന്‍, കാളിദാസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ ധനുഷിനൊപ്പം എത്തും. എസ് ജെ സൂര്യയും സുന്ദീപും ചിത്രത്തില്‍ ധനുഷിന്റെ സഹോദരങ്ങളായി എത്തുമ്പോള്‍ അപര്‍ണാ ബാലമുരളിയാണ് നായിക എന്നും റിപ്പോര്‍ട്ടുണ്ട്. 'വാത്തി' എന്ന ചിത്രമാണ് ധനുഷിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
ധനുഷ് നായകനായി വേഷമിട്ട ചിത്രത്തിന്റെ സംവിധാനം വെങ്കി അറ്റ്‌ലൂരിയായിരുന്നു. 'ബാലമുരുഗന്‍' എന്ന കഥാപാത്രത്തെയാണ് ധനുഷ് ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് 'വാത്തി' നിര്‍മിച്ചിരിക്കുന്നത്. നവീന്‍ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. ധനുഷ് നായകനായ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് വെങ്കി അറ്റ്‌ലൂരിയാണ്.