Latest News

കണ്ടിട്ട് അച്ഛനെയും മോളെയും പോലെയുണ്ട്; അമൃതയും ഗോപിസുന്ദറും ഒന്നിച്ചുള്ള ഫോട്ടോയ്ക്ക് നേരെ സൈബര്‍ ആക്രമണവുമായി സോഷ്യല്‍മീഡിയ; പ്രണയനിമിഷങ്ങള്‍ ആരാധകര്‍ക്കായി പങ്ക് വച്ച് താരങ്ങളും

Malayalilife
കണ്ടിട്ട് അച്ഛനെയും മോളെയും പോലെയുണ്ട്; അമൃതയും ഗോപിസുന്ദറും ഒന്നിച്ചുള്ള ഫോട്ടോയ്ക്ക് നേരെ സൈബര്‍ ആക്രമണവുമായി സോഷ്യല്‍മീഡിയ; പ്രണയനിമിഷങ്ങള്‍ ആരാധകര്‍ക്കായി പങ്ക് വച്ച് താരങ്ങളും

ടുത്തകാലത്തായി സോഷ്യല്‍ മീഡിയയിലൂടെ സൈബര്‍ ആക്രമണത്തിന് ഇരയാകുന്നവരാണ് അമൃത സുരേഷും ഗോപി സുന്ദറും. രണ്ടു പേരും സമൂഹ മാധ്യമങ്ങളില്‍ പങ്കിടുന്ന ചിത്രങ്ങള്‍ക്ക് നേരെ നിരവധി സൈബര്‍ ആക്രമണം ഉണ്ടാകാറുണ്ട്.ഇരുവരുടെയും പ്രണയം പരസ്യപ്പെടുത്തിയതിന് പിന്നാലെയാണ് ഏറ്റവും അധികം വിമര്‍ശനം നേരിടേണ്ടി വരുന്നത്. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ ഒരുമിച്ചുള്ള നിമിഷങ്ങള്‍ എല്ലാം ഫോട്ടോകളാക്കി ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്.

ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ഇരുവരും ഒന്നിച്ച് പങ്കുവെച്ച പുതിയ ചിത്രങ്ങളും വലിയ സൈബറാക്രമണം തന്നെയാണ് നേരിടുന്നത്.ചിത്രങ്ങള്‍ കണ്ടിട്ട് അച്ഛനെയും മോളെയും പോലെയുണ്ടെന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. താനും അമൃതയും ഒന്നിച്ചുവെന്നും കുറച്ചുകാലം കൊച്ചിയില്‍ താമസിച്ചതിന് ശേഷം ഹൈദരാബാദിലേക്കും പോവുമെന്നും ഗോപി സുന്ദര്‍ വ്യക്തമാക്കിയിരുന്നു.

ക്ഷേത്രസന്ദര്‍ശനവും സ്റ്റേജ് പരിപാടികളുമൊക്കെയായി സജീവമാണ് ഇരുവരും. അനാവശ്യമായി തങ്ങളെ വിമര്‍ശിക്കുന്ന ഒരു പണിയുമില്ലാത്തവര്‍ക്ക് പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു വെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.

ഗോപി സുന്ദറുമായുള്ള ബന്ധത്തെ കുറിച്ചുള്ള എല്ലാ വിശേഷങ്ങളും അമൃത സുരേഷ് പങ്കുവച്ചത് സോഷ്യല്‍ മീഡിയ വഴിയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും തക്ക മറുപടി അമൃത നല്‍കിയിരുന്നു.അടിക്കടി ഒരുമിച്ചുള്ള നിമിഷങ്ങളെല്ലാം ഫോട്ടോയാക്കി സോഷ്യല്‍ മീഡിയയില്‍ ഇരുവരും പങ്കിടാറുണ്ട്. ചിത്രങ്ങളെല്ലാം വൈറലാകുന്നതിനൊപ്പം തന്നെ പ്രതികരണങ്ങളും ഉണ്ടാകാറുണ്ട്.

cyber attack on gopi sundar and amrita

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക