മലയാളികളുടെ പ്രിയ നടിയാണ് ചാര്‍മിള. തൊണ്ണൂറുകളില്‍ മലയാള സിനിമ അടക്കമുള്ള ഇന്ത്യന്‍ സിനിമകളില്‍ സജീവമായിരുന്ന താരമാണ് ചാര്‍മിള. മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ധനം എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിലേക്ക് വരുന്നത്.
വിവാഹത്തിന് ശേഷം നടി അഭിനയത്തില്‍ നിന്നും പിന്മാറിയ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
വിടര്‍ന്ന കണ്ണുകളും തുടുത്ത കവിളുകളും നിറഞ്ഞ ചിരിയുമായി നൃത്തം ചെയ്യുന്ന ചാര്‍മിള സിനിമാപ്രേമികളുടെ ഹരമായിരുന്നു. മോഹന്‍ലാലിന്റെ അടക്കം നായികയായിട്ടുള്ള താരം കഴിഞ്ഞ ദിവസം പങ്കുവെച്ചൊരു ഫോട്ടോയില്‍ നരച്ച് ജഡകെട്ടിയ തലമുടിയും പ്രസരിപ്പില്ലാത്ത മുഖവുമായാണ് പ്രത്യക്ഷപ്പെട്ടത്.
ചിത്രം വൈറലായതോടെ ഇതെന്താ ഇങ്ങനെ?, എന്ത് പറ്റി എന്നൊക്കെ ചോദിച്ചുകൊണ്ടാണ് ആളുകള്‍ കമന്റുമായി എത്തി്. എന്നാല്‍ അത് ചാര്‍മിള തന്നെ തന്റെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന്റെ പാതിയാണ്. നടി സോണിയ അഗര്‍വാളിനൊപ്പം ഒരു ലൊക്കേഷനില്‍ നിന്നും എടുത്ത ചിത്രത്തില്‍ നിന്ന് ചാര്‍മിളയുടെ മാത്രം ചിത്രം വെട്ടിയെടുത്ത് പ്രചരിച്ചതാണ്
തമിഴില്‍ ഇപ്പോള്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്തുവരുന്ന നടിയുടെ ഗ്രാന്റ്മ എന്ന സിനിമയിലെ ഗെറ്റപ്പാണിത്. സോണിയയ്ക്കൊപ്പം നില്ക്കുന്ന ഫോട്ടോ കാണുമ്പോഴാണ് അത് ലൊക്കേഷന്‍ ചിത്രമാണെന്ന് ആളുകള്‍ മനസിലാക്കിയത്.
ആദ്യ വിവാഹം പരാജയപ്പെട്ടതോടേ രണ്ടാമതും വിവാഹം കഴിച്ചു. അതും പരാജയപ്പെട്ടതോടെ മകനൊപ്പം കഴിയുകയായിരുന്നു താരം. തന്റെ പുതിയ വിശേഷങ്ങളും പഴയ സിനിമാ ഓര്‍മകളും ഇടയ്ക്കിടെ താരം സോഷ്യല്‍മീഡിയ വഴി പങ്കുവെക്കാറുണ്ട്. വളരെ വിരളമായി മാത്രമാണ് താരമിപ്പോള്‍ സിനിമകള്‍ ചെയ്യുന്നത്. ഇടയ്ക്ക് സീരിയലുകളിലും താരം അഭിനയിക്കാറുണ്ട്. കാബൂളിവാല അടക്കമുള്ള സിനിമകളുടെ റിലീസിന് ശേഷം ചാര്മിളയോടുള്ള ക്രഷുള്ള നിരവധി ചെറുപ്പക്കാരുണ്ടായിരുന്നു.
ഇപ്പോള്‍ തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല ചിത്രങ്ങളുമായി തിരക്കിലാണ് താരം. 2007ല്‍ പുറത്തിറങ്ങിയ ടൈം സിനിമയ്ക്ക് ശേഷം ചാര്‍മിള മലയാള സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. പിന്നീട് വിക്രമാദിത്യന് എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് മലയാളത്തിലേക്ക് തിരികെ വന്നത്