തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നടിയാണ് ചാര്‍മിള. അക്കാലത്ത് ഇറങ്ങിയ പല സൂപ്പര്‍ഹിറ്റ് സിനിമകളുടെയും ഭാഗമായ ചാര്‍മിള. നിരവധി ശക്തമായ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു.ഇപ്പോള്‍ അമരത്തിലെ നായികാ കഥാപാത്രം എന്ന അവസരം നിഷേധിച്ചതിന്റെ കാരണം തുറന്നുപറയുകയാണ് നടി.
ഭരതന്‍ സംവിധാനം ചെയ്ത കേളിയിലേക്ക് എത്തിയതിനെ കുറിച്ച് പറയുന്നതിനിട യിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.'ഭരതന്‍ സാര്‍ എന്നെ ആദ്യം വിളിക്കുന്നത് അമരം എന്ന സിനിമയിലേക്കാണ്. അതില്‍ മാതു ചെയ്ത രാധ എന്ന കഥാപാത്രത്തിലേക്കാണ് വിളിച്ചത്. എന്നാല്‍ ഞാന്‍ വെളുത്തിട്ടാണ് അങ്ങനെ അഭിനയിച്ചാല്‍ മത്സ്യത്തൊഴിലാളി യുവതി ആയി തോന്നില്ല. അപ്പോള്‍ ഈ കഥാപാത്രത്തിന് വേണ്ടി കറുക്കണം. അതിനായി വെയിലത്ത് നിന്ന് ശരീരം കറുപ്പിക്കണം എന്ന് പറഞ്ഞു,'
'പക്ഷെ ഞാന്‍ പറഞ്ഞു, എനിക്ക് വെളുത്ത് തന്നെ ഇരിക്കണം. അതുകൊണ്ട് ഈ സിനിമ ഞാന്‍ ചെയ്യുന്നില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു എങ്കില്‍ വെളുത്ത് തന്നെ ഇരുന്നോളു, അടുത്ത സിനിമയില്‍ ഒരു ടീച്ചര്‍ കഥാപാത്രമുണ്ട്. അത് ചെയ്തോളൂവെന്ന്,'
്അന്ന് എനിക്ക് വെളുത്ത് ഇരിക്കണം എന്ന് തന്നെ ആയിരുന്നു. ചിലപ്പോള്‍ വലിയ നടിയായി മാറിയിരുന്നെങ്കില്‍ ഞാന്‍ സമ്മതിച്ചേനെ, ഞാന്‍ ആ സമയത്ത് മലയാളത്തില്‍ ഒരു സിനിമ അല്ലേ ചെയ്തിട്ടുളളു. ധനം മാത്രം. ഇപ്പോള്‍ പറഞ്ഞാല്‍ ഞാന്‍ ചെയ്യും,' ചാര്‍മിള കൂട്ടിച്ചേര്‍ത്തു
സിനിമയില്‍ സജീവമായി നില്‍ക്കുന്നതിനിടെ ആയിരുന്നു ചാര്‍മിളയുടെ വിവാഹം. 1995 ല്‍ നടന്‍ കിഷോര്‍ സത്യയെ ആണ് നടി ആദ്യം വിവാഹം കഴിച്ചത്. എന്നാല്‍ 1999 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. തുടര്‍ന്ന് 2006ല്‍ എഞ്ചിനീയറായ രാജേഷിനെ വിവാഹം കഴിച്ചെങ്കിലും 2016 ല്‍ വിവാഹമോചനം നേടി. ഒരു മകനാണ് ചാര്‍മിളയ്ക്കുള്ളത്. അമ്മയ്ക്കും മകനുമൊപ്പം ചെന്നൈയിലാണ് നടി ഇപ്പോള്‍ താമസം.