ഞാനൊരു വിവാഹമോചിതയാണ്; സിംഗിള്‍ മദര്‍ ജീവിതം ആസ്വദിച്ച് വരികയാണ്; തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം ശാലിനി നായര്‍

Malayalilife
ഞാനൊരു വിവാഹമോചിതയാണ്; സിംഗിള്‍ മദര്‍ ജീവിതം ആസ്വദിച്ച് വരികയാണ്; തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം  ശാലിനി നായര്‍

ലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മലയാളം ബിഗ്‌ബോസ് സീസണ്‍ നാല് ആരംഭിച്ചു.  ഇക്കുറി ഷോയിലുള്ളത് മോഡലിങ്ങ്, അഭിനയം, ടെലിവിഷന്‍ രംഗത്ത് നിന്നുള്ള മത്സരാര്‍ഥികളാണ്. ഈ സീസണിലെ ശ്രദ്ധേയരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അവതാരകയും മോഡലുമായ ശാലിനി നായരും . തന്റെ കുടുംബത്തെയും വിവാഹ ജീവിതത്തെ കുറിച്ചുമൊക്കെയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തി കൊണ്ടാണ് ശാലിനിയുടെ ഇന്‍ട്രോ വീഡിയോ.

കഠിനാധ്വാനത്തിനു പകരം വെക്കാന്‍ ജീവിതത്തില്‍ മറ്റൊന്നുമില്ലെന്ന് വിശ്വസിക്കുന്ന ശാലിനി ഒരു സിംഗിള്‍ മദറാണ്. ഒറ്റയ്ക്ക് മകനെ വളര്‍ത്തുന്നതിനെ പറ്റിയും വിവാഹമോചനത്തെ കുറിച്ചുമൊക്കെ പറഞ്ഞാണ് ഉണ്ണിക്കുട്ടന്‍ എന്ന് വിളിക്കുന്ന മകനെ താരം പരിചയപ്പെടുത്തിയത്. ഞാനൊരു വിവാഹമോചിതയാണ്, സിംഗിള്‍ മദര്‍ ജീവിതം ആസ്വദിച്ച് വരികയാണ്. അതിന് സഹായിക്കുന്നത് മകന്റെ സപ്പോര്‍ട്ട് കാരണമാണ്. ചെരിപ്പിന്റെ വള്ളി പൊട്ടിയാല്‍ പോലും രണ്ടാഴ്ച കഴിഞ്ഞേ പറയുന്ന സ്വഭാവമാണ് അവന്റേത്. അത്ര പോലും തന്നെ ബുദ്ധിമുട്ടിക്കാറില്ല. അച്ഛനോടും അമ്മയോടും സഹജീവികളോടും സ്‌നേഹമുള്ള കുഞ്ഞാണ് എന്റെ ഉണ്ണിക്കുട്ടന്‍. സിംഗിള്‍ മദര്‍ അടിപൊളി ഫീലാണ്, മോനാണ് എന്റെ ശക്തി എന്നും മോനെ കുറിച്ച് ശാലിനി പറഞ്ഞു.

മകന് പുറമേ അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതാണ് ശാലിനിയുടെ കുടുംബം. വേദിയില്‍ വെച്ച് കുടുംബത്തോട് തന്റെ സന്തോഷം പങ്കുവെക്കാനുള്ള അവസരവും ശാലിനിയ്ക്ക് ലഭിച്ചിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് അനിയന്‍ വിദേശത്തേക്ക് പോയെന്നും അവനെ പിരിഞ്ഞപ്പോള്‍ ഉണ്ടായ വേദനയെ കുറിച്ചുമൊക്കെ താരം വെളിപ്പെടുത്തി. അതേ സമയം ബിഗ് ബോസ് പോലൊരു വലിയ പ്ലാറ്റ്ഫോമിലേക്ക് അവസരം ലഭിച്ചതിനെ വലിയ പ്രതീക്ഷയോടെയും ആഹ്ലാദത്തോടെയുമാണ് താന്‍ കാണുന്നതെന്നും ശാലിനി പറയുന്നു. താന്‍ ഇവിടെ പൊളിക്കും എന്ന ഉറപ്പ് പറഞ്ഞ് കൊണ്ടാണ് താരം ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിച്ചത്.

bigg boss fame shalini nair words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES