അബു സലിമിനൊപ്പം ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്ത് ഭാമ; മികച്ച ക്യാപ്ഷന്‍ പറയു എന്ന അടിക്കുറിപ്പോടെയിട്ട ചിത്രത്തിന് താഴെ കമന്റുകളുമായി ആരാധകരും; ചിത്രങ്ങള്‍ വൈറലാകുമ്പോള്‍

Malayalilife
 അബു സലിമിനൊപ്പം ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്ത് ഭാമ; മികച്ച ക്യാപ്ഷന്‍ പറയു എന്ന അടിക്കുറിപ്പോടെയിട്ട ചിത്രത്തിന് താഴെ കമന്റുകളുമായി ആരാധകരും; ചിത്രങ്ങള്‍ വൈറലാകുമ്പോള്‍

ലോഹിതദാസ് അവസാനമായി സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയില്‍ നായികയായി അരങ്ങേറി കൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഭാമ. രേഖിത ആര്‍ കുറുപ്പ് എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. സിനിമയില്‍ വന്ന ശേഷം ഭാമ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ആദ്യ സിനിമയില്‍ തന്നെ ശ്രദ്ധനേടാന്‍ കഴിഞ്ഞ ഭാമയ്ക്ക് കൂടുതല്‍ നല്ല അവസരങ്ങള്‍ മലയാളത്തില്‍ ലഭിച്ചു.

വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന നടി സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഭാമ ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും മകളുടെ വിശേഷങ്ങളുമെല്ലാം ആരാധകരുമായി ഷെയര്‍ ചെയ്യാറുണ്ട്. വര്‍ക്കൗട്ടിനിടെ പകര്‍ത്തിയ ഏതാനും ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുകയാണ് ഭാമ ഇപ്പോള്‍. ഒപ്പം നടന്‍ അബു സലിമിനെയും കാണാം. മികച്ച ക്യാംപ്ഷന്‍ പങ്ക് വക്കൂ എന്ന അടിക്കുറിപ്പോടെയിട്ട ചിത്രത്തിന് കമന്റുകളുമായി ആരാധകരും എത്തി.നടന്‍ അബു സലീമിന് ഒപ്പം ബഹ് റൈനിലെ ജിമ്മില്‍ നില്‍ക്കുന്ന  ചിത്രങ്ങള്‍ ആണ് ഭാമ പങ്കുവച്ചത്

ഇതാര് ശിഷ്യയും ആശാനുമോ, അങ്ങേരോട് മുട്ടാന്‍ പോവേണ്ട, പഴയ മിസ്റ്റര്‍ ഇന്ത്യയാണ്, അദേഹത്തിന്റെ ഒരു ഇടി കിട്ടിയാല്‍ പഞ്ചര്‍ അവും എന്നിങ്ങനെ രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

2016ല്‍ റിലീസ് ചെയ്ത 'മറുപടി'യാണ് അവസാനം റിലീസ് ചെയ്ത മലയാളചിത്രം. തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhamaa (@bhamaa)

 

 

Read more topics: # ഭാമ,# അബു സലീ
bhama with abusalim

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES