നിവേദ്യമെന്ന ചിത്രത്തിലൂടെ സംവിധായകന്‍ ലോഹിതദാസ് പരിചയപ്പെടുത്തിയ നടി ഭാമ വളരെപ്പെട്ടെന്നാണ് തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം തിളങ്ങിയത്. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറിയ ഭാമ ഗായികയായും കഴിവ് തെളിയിച്ചിട്ടുണ്ട്. വിവാഹത്തോടെയാണ് ഭാമ അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തത്. 2020ലാണ് ആലപ്പുഴ ചെന്നിത്തലക്കാരനും ദുബായില്‍ ബിസിനസുകാരനുമായ അരുണുമായുള്ള ഭാമയുടെ വിവാഹം നടന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞും ജനിച്ചു. മകളുടെ ഒന്നാം പിറന്നാള്‍ അതിഗംഭീരമാക്കി ആഘോഷിച്ച നടിയും ഭര്‍ത്താവും ഇപ്പോള്‍ വിവാഹമോചനത്തിന്റെ വക്കിലാണെന്നാണ് പ്രചരിക്കുന്ന വാര്‍ത്ത.
വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു അരുണിന്റേതും ഭാമയുടേതും. വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാതിരുന്ന ഭാമ മകള്‍ ജനിച്ച ശേഷമാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായത്. എന്നാല്‍ കുറച്ച് കാലമായി പങ്കിടുന്ന ചിത്രങ്ങളില്‍ ഭര്‍ത്താവ് അരുണ്‍ എത്താത്തതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഭാമ അരുണുമായി വേര്‍പിരിഞ്ഞാണോ താമസം. ചിത്രങ്ങളില്‍ എന്തുകൊണ്ട് അരുണ്‍ എത്തുന്നില്ല എന്നും ആരാധകര്‍ കമന്റുകളിലൂടെ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ ഇതേകുറിച്ച് നടി പ്രതികരിച്ചതുമില്ല. കഴിഞ്ഞ ദിവസം നടിയുടെ പ്രൊഫൈലില്‍ നിന്നും അരുണിന്റെ എല്ലാ ചിത്രങ്ങളും താരം റിമൂവ് ആക്കിയതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
ഡിവോഴ്സ് അത്ര ഈസിയല്ല, ചെറിയ പിണക്കങ്ങള്‍ ആണ് എങ്കില്‍ പറഞ്ഞു പരിഹരിക്കാം, ഉപദേശങ്ങള്‍ നല്‍കാനും ആരാധകര്‍ മറന്നിട്ടില്ല. എന്നാല്‍ ഇവര്‍ വേര്‍പിരിഞ്ഞോ എന്ന് ഇവര്‍ തന്നെ അറിഞ്ഞിട്ടുണ്ടാകില്ല എന്നുള്ള കമന്റ്സും ചിലര്‍ പങ്കിടുന്നുണ്ട്. മകള്‍ക്കും അരുണിനും ഒപ്പമുള്ള ചിത്രങ്ങള്‍ ഏറെ ഉണ്ടായിരുന്നു ഭാമയുടെ പ്രൊഫൈലില്‍. അടുത്ത് യൂ ട്യൂബ് വ്‌ളോഗര്‍ ആയും ഭാമ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു.
എന്നാല്‍, പത്തു ലക്ഷത്തിനടുത്ത് ഫോളോവേഴ്‌സുള്ള തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും ഫേസ്ബുക്ക് പേജുകളില്‍ നിന്നുമെല്ലാം നടി ഭര്‍ത്താവിനൊപ്പമുള്ള മുഴുവന്‍ ചിത്രങ്ങളും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. വിവാഹ ചിത്രങ്ങളും ഗര്‍ഭിണിയായ ചിത്രങ്ങളും മകളുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളുമെല്ലാം പിന്‍വലിച്ച നടി മകള്‍ക്കൊപ്പമാണ് ഇപ്പോള്‍ തന്റെ ലോകം എന്നു തുറന്നു പറയുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറച്ചിരിക്കുന്നത്. ഏതാണ്് മൂന്നു മില്യണിലധികം ഫോളോവേഴ്‌സുള്ള ഫേസ്ബുക്കിലും ഇതു തന്നെയാണ് നടി ചെയ്തിരിക്കുന്നത്. യൂ ട്യൂബില്‍ ചാനല്‍ ഇന്‍ട്രൊഡക്ഷന് വീഡിയോ മാത്രം നിലനിര്‍ത്തി മകളുടെ പിറന്നാള്‍ ആഘോഷ വീഡിയോ അടക്കം ഡിലീറ്റ് ചെയ്തിരിക്കുകയാണ്.
വിവാഹ ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാതിരുന്ന നടി അടുത്തിടെയാണ് വാസുകി എന്ന പേരില്‍ ബിസിനസ് സംരംഭത്തിന് തുടക്കമിട്ടത്. സോഷ്യല്‍ മീഡിയയില്‍ നിറയുന്നതിനോട് ഒട്ടും താല്‍പര്യമില്ലാതിരുന്ന അരുണിന്റെ ഇഷ്ടം കൂടി കണക്കിലെടുത്ത് സ്വകാര്യ വിശേഷങ്ങള്‍ ഒന്നും തന്നെ ഭാമ ആരാധകരെ അറിയിച്ചിരുന്നില്ല. കുഞ്ഞ് പിറന്ന ശേഷമോ അതിന് മുമ്പോ കുഞ്ഞിന്റെ സ്വകാര്യതയില്‍ ഇടപെടുന്ന വിവരങ്ങളോ ചിത്രങ്ങളോ ഒന്നും തന്നെ ഭാമ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അമ്മയുടെയും മകളുടെയും നിരവധി ചിത്രങ്ങളാണ് ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളിലും ഭാമ ഉള്‍പ്പെട്ടിരുന്നു. ഇതെല്ലാം വേര്‍പിരിയലിനു കാരണമായിട്ടുണ്ടാകാം എന്നാണ് വിലയിരുത്തല്‍.
ഗര്‍ഭകാലം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു ഭാമയ്ക്ക്. അരുണിന്റേയും അമ്മയുടെയും പിന്തുണയോടെ തനിയ്ക്ക് ഉള്ളില്‍ ഉണ്ടായിരുന്ന സംഘര്‍ഷങ്ങള്‍ മാറിയെന്നും ഇപ്പോള്‍ മനസ്സ് പൂര്‍വ സ്ഥിതിയില്‍ ആയെന്നും നടി അടുത്തിടെ പറഞ്ഞിരുന്നു. മാത്രമല്ല നീന്തല്‍ പരിശീലനം, മെഡിറ്റേഷന്‍, വ്യായാമം ഇതൊക്കെ താന്‍ വീണ്ടും ആരംഭിച്ചുവെന്നും കണ്ണാടിക്ക് മുന്‍പില്‍ നില്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നുവെന്നും ഭാമ പറഞ്ഞിട്ടുണ്ട്.
2007-ല്‍ ലോഹിതദാസ് ചിത്രമായ നിവേദ്യത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഭാമ പിന്നീട് തമിഴ് തെലുങ്ക് ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയുണ്ടായി. 2016 ല്‍ പുറത്തിറങ്ങിയ മറുപടിയാണ് അവസാനമായി അഭിനയിച്ച മലയാള ചിത്രം. ശേഷം രാഗ എന്ന കന്നഡ സിനിമയിലും അഭിയിച്ചു. അടുത്തിടെ യൂട്യൂബ് ചാനലും ഭാമ ആരംഭിച്ചിരുന്നു. ഏറെ നാളായി സിനിമയില്‍ സജീവമല്ല താരം. സിനിമയിലേക്ക് ഉടന്‍ ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പാട്ടിനോടുള്ള മോഹം പൊടി തട്ടിയെടുത്തു. ഞാന്‍ പാടിയ പാട്ടുകള്‍ ചിത്രീകരിക്കണം എന്ന ആഗ്രഹമുണ്ട്. കുറെ യാത്രകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അത് യൂ ട്യൂബിലൂടെ തന്നെ സ്നേഹിക്കുന്നവര്‍ക്ക് മുന്‍പിലേക്ക് എത്തിക്കണം എന്ന് അആഗ്രഹമുണ്ടെന്നും നടി പറഞ്ഞിരുന്നു. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഭാമ ഒട്ടുമിക്ക വിശേഷങ്ങളും പങ്കിട്ടെത്താറുണ്ട്.