Latest News

മനസ്സ് ശരിയല്ല;  എല്ലാവരും ഒറ്റപ്പെടുത്തിയത് പോലെ തോന്നുന്നു; ജീവിതത്തില്‍ കഞ്ചാവ് തൊട്ടിട്ടില്ല;ഇനി നല്ല മനുഷ്യരുടെ കൂടെ മാത്രം പ്രവര്‍ത്തിക്കും; അത് മലയാളമാണോ തമിഴാണോ തെലുങ്കാണോ കന്നഡയാണോ അറിയില്ല; താന്‍ ചെന്നൈയിലേക്ക് പോകുന്നുവെന്ന് ബാല; യുട്യൂബില്‍ സജീവമായി എലിസബത്തും

Malayalilife
 മനസ്സ് ശരിയല്ല;  എല്ലാവരും ഒറ്റപ്പെടുത്തിയത് പോലെ തോന്നുന്നു; ജീവിതത്തില്‍ കഞ്ചാവ് തൊട്ടിട്ടില്ല;ഇനി നല്ല മനുഷ്യരുടെ കൂടെ മാത്രം പ്രവര്‍ത്തിക്കും; അത് മലയാളമാണോ തമിഴാണോ തെലുങ്കാണോ കന്നഡയാണോ അറിയില്ല; താന്‍ ചെന്നൈയിലേക്ക് പോകുന്നുവെന്ന് ബാല; യുട്യൂബില്‍ സജീവമായി എലിസബത്തും

ണ്ണിമുകുന്ദന്‍ കേന്ദ്രകഥാപാത്രമായി എത്തിയ ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഫലതര്‍ക്കത്തില്‍ എല്ലാവരും തന്നെ ഒറ്റപ്പെടുത്തി എന്ന് നടന്‍ ബാല.ചിത്രത്തിലെ പ്രതിഫലവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ ഉണ്ടായ  സംസാരം സോഷ്യല്‍ മീഡിയയില്‍ വളരെയധികം ചര്‍ച്ചാവിഷയമായിരുന്നു. ഇതിനുശേഷം  പ്രതിഫലം നല്‍കിയതിന്റെ ഉള്‍പ്പെടെ രേഖകളുമായി ഉണ്ണി മുകുന്ദന്‍ രംഗത്തെത്തിയിരുന്നു. 

ഇു്‌പ്പോളിതാ എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയെന്നും ചെന്നൈയിലേക്ക് തിരിച്ച് പോകുകയാണെന്നും ബാല പറയുന്നു. മനസ്സ് ഏറെ വിഷമിച്ചെന്നും എല്ലാവരെയും സഹായിക്കാനാണ് താന്‍ ശ്രമിച്ചതെന്നും ബാല പറഞ്ഞു. തന്റെ മനസ്സ് ശരിയല്ലെന്നും ചെന്നൈയിലേക്ക് തിരികെ പോകുകയാണെന്നും നടന്‍ അറിയിച്ചു.

ബാലയുടെ വാക്കുകളിങ്ങനെ.

ചെന്നൈയില്‍ പോകുവാ, മനസ്സ് ശരിയല്ല. എല്ലാവരും എന്നെ ഒറ്റപ്പെടുത്തിയത് പോലെ തോന്നി. ഒരുപക്ഷേ എന്റെ അടുത്ത് വന്നിട്ട് തരാന്‍ പറ്റില്ലെന്ന് പറഞ്ഞിരുന്നെങ്കില്‍ ഒരിക്കലും ഞാന്‍ കാശ് ചോദിക്കില്ലായിരുന്നു. ഇപ്പോഴും ഞാന്‍ ചോദിച്ചിട്ടില്ല. പക്ഷേ സഹായം ചോദിച്ച് എന്റെ വീട്ടില്‍ പാതിരാത്രി വന്നിട്ട് സംസാരിച്ച ഡയലോഗ് എല്ലാം എനിക്ക് ഓര്‍മ്മയുണ്ട്. എന്നിട്ടും ഇന്നേവരെ ഒരാള്‍ പോലും എന്നെ വിളിച്ചിട്ടില്ല. മനോജ് കെ ജയന്‍ എന്നെ വിളിച്ചിരുന്നു നല്ല മനുഷ്യനാണ് വലിയ വലിയ ആളുകളൊക്കെ എവിടെപ്പോയി.

എന്റെ ജീവിതത്തില്‍ ഞാന്‍ കഞ്ചാവ് തൊട്ടിട്ടില്ല. ഒരു അവസ്ഥയില്‍ ഇരിക്കുകയാണ്. എല്ലാവരും എന്റെ അടുത്തുവന്ന പരാതി പറഞ്ഞപ്പോള്‍ ഞാന്‍ മാധ്യമങ്ങളിലൂടെ പറഞ്ഞതാണ്. ഇപ്പോള്‍ എല്ലാവരും പിന്‍വാങ്ങി. അവരാണ് എന്റെ ഫ്ലാറ്റിലോട്ട് വന്നത്. ആദ്യം അത് മനസ്സിലാക്കൂ ഇനി എത്ര ഉച്ചത്തില്‍ ഞാന്‍ പറയണം. ഇനി നല്ല മനുഷ്യരുടെ കൂടെ മാത്രം പ്രവര്‍ത്തിക്കും. അത് മലയാളമാണോ തമിഴാണോ തെലുങ്കാണോ കന്നഡയാണോ എന്ന് എനിക്കറിയില്ല.എന്നും നടന്‍ പ്രതികരിച്ചു.

ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിര്‍മിച്ച ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് താന്‍ അടക്കമുള്ള സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് പ്രതിഫലം നല്‍കിയില്ലെന്നായിരുന്നു നടന്‍ ബാലയുടെ ആരോപണം. എന്നാല്‍ ബാലയ്ക്ക് പ്രതിഫലം നല്‍കിയെന്നും 2 ലക്ഷം രൂപയാണ് നല്‍കിയതെന്നും ഉണ്ണി മുകുന്ദന്‍  മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഷെഫീക്കിന്റെ സന്തോഷത്തിലേക്ക് ബാലയെ സജസ്റ്റ് ചെയ്തത് ഉണ്ണ്ി മുകുന്ദന്‍ ആണെന്നും  സൗഹൃദത്തിന്റെ പേരില്‍ ചെയ്യാം എന്നാണ് അദ്ദേഹം പറഞ്ഞതെങ്കിലും പ്രതിദിനം 10,000 രൂപ വച്ച് 2 ലക്ഷം രൂപ നല്‍കി. 

അവസാനം അഭിനയിച്ച ചിത്രത്തില്‍ 3 ലക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. പക്ഷേ ഈ പെയ്‌മെന്റ് നല്‍കിയതിനു ശേഷം അദ്ദേഹം വലിയ ഡിമാന്‍ഡ് മുന്നോട്ടുവച്ചു. കുറച്ച് ട്രോളുകള്‍ കൊണ്ട് ഒരാള്‍ പ്രശസ്തനായി എന്നതുകൊണ്ട് അയാള്‍ക്ക് ഉയര്‍ന്ന പ്രതിഫലം നല്‍കല്‍ സാധ്യമല്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു. ബാലയുടെ പരാമര്‍ശം വ്യക്തിഹത്യയായിട്ടാണ് കാണുന്നതെന്നാണ് ഉണ്ണിമുകുന്ദന്‍ പറഞ്ഞത്.

എന്നാല്‍ ഒരു ദിവസമെങ്കിലും തന്റെ അമ്മയെ കരയിപ്പിക്കാന്‍ ബാലയുടെ പരാമര്‍ശം കാരണമായെന്നും ഉണ്ണി മുകുന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്തൊക്കെ പറഞ്ഞാലും തന്റെ സൗഹൃദം പെട്ടെന്ന് പോകുന്നതല്ലെന്നും എന്നാല്‍ പഴയ പോലെ ഫ്രണ്ട്‌ലി ആകാന്‍ സാധിക്കില്ലെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ വളരെയധികം ആക്ടീവാവുകയാണ് എലിസമ്പത്ത്. ഇപ്പോഴിതാ വളരെ സന്തോഷത്തിലായി നില്‍ക്കുന്ന എലിസബത്തിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. എലിസബത്ത് ടീച്ചറായപ്പോള്‍ ആദ്യം തന്നെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് എലിസബത്തിന് പങ്കുവയ്ക്കാനുള്ളത്. വാക്കുകള്‍ ഇങ്ങനെ

'എനിക്കൊരുപാട് സന്തോഷം തോന്നിയ ദിവസമാണ്. ഞാന്‍ എംബിബിഎസ് സ്റ്റുഡന്‍സിന് ട്യൂഷന്‍ എടുത്തിരുന്നു. അവരുടെ എക്സാമിന്റെ റിസല്‍ട്ട് വന്നു. എല്ലാവരും മികച്ച വിജയം സ്വന്തമാക്കി. ഇതെനിക്ക് സ്റ്റുഡന്റ് ഗിഫ്റ്റായി കൊണ്ടുവന്നതാണെന്ന് പറഞ്ഞ് തനിക്ക് ലഭിച്ച സമ്മാനം കാണിക്കുകയായിരുന്നു എലിസബത്ത്. അതിനിടയിലായിരുന്നു ബാലയും വീഡിയോയിലേക്കെത്തുന്നത് കാണാം

bala says he going to chennai

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES