എല്ലാവരുടെയും പ്രാര്‍ഥനകള്‍ കൊണ്ടാണ് തിരികെ ജീവിതത്തിലേക്ക് വന്നത്; ഇനി  മൂന്ന് ദിവസം കൂടി കഴിഞ്ഞാല്‍ മേജര്‍ ശസ്ത്രക്രിയ; രണ്ടാം വിവാഹ വാര്‍ഷിക ദിനത്തില്‍ ആശുപത്രിയില്‍ കേക്ക് മുറിച്ച് ബാലയും എലിസബത്തും പങ്ക് വച്ചത്

Malayalilife
topbanner
എല്ലാവരുടെയും പ്രാര്‍ഥനകള്‍ കൊണ്ടാണ് തിരികെ ജീവിതത്തിലേക്ക് വന്നത്; ഇനി  മൂന്ന് ദിവസം കൂടി കഴിഞ്ഞാല്‍ മേജര്‍ ശസ്ത്രക്രിയ; രണ്ടാം വിവാഹ വാര്‍ഷിക ദിനത്തില്‍ ആശുപത്രിയില്‍ കേക്ക് മുറിച്ച് ബാലയും എലിസബത്തും പങ്ക് വച്ചത്

ശാരീരിക അസ്വസാസ്ഥ്യങ്ങളെ തുടര്‍ന്ന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നുള്ള വിവരം പുറത്ത് വന്നിട്ട് കുറച്ച് ദിവസങ്ങളായി.കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഐ സി യുവിലാണ് ബാല കഴിയുന്നത്. കരള്‍ സംബന്ധമായ അസുഖങ്ങളാണ് അദ്ദേഹത്തെ അലട്ടുന്നത്. ഇപ്പോള്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് പുറത്ത് വരുന്ന വിവരം.

ഇ്‌പ്പോളിതാ ആശുപത്രിയില്‍ വച്ച് വിവാഹ വാര്‍ഷികം ആഘോഷിത്ത ബാലയുടെയും എലിസബത്തിന്റെയും വീഡിയോയാണ് വൈറലാകുന്നത്. 'ഇന്ന് ഞങ്ങളുടെ രണ്ടാം വിവാഹ വാര്‍ഷികമാണ്. കഴിഞ്ഞ വര്‍ഷം ഒന്നാം വിവാഹവാര്‍ഷികത്തിന് ഡാന്‍സ് കളിക്കുന്ന വീഡിയോയാണ് ഞങ്ങള്‍ പങ്കുവെച്ചിരുന്നത്. ഇത്തവണ ഡാന്‍സില്ല. മൂന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുന്നത് ഡാന്‍സോട് കൂടിയായിരിക്കുമെന്നും', എലിസബത്ത് പറയുന്നു. 

ഞങ്ങളുടെ വിശേഷപ്പെട്ട ദിവസം ആഘോഷിക്കണമെന്ന് എലിസബത്തിന് വല്ലാത്തൊരു ആഗ്രഹമുണ്ടായിരുന്നു. ജനനവും മരണവുമടക്കം എന്തായാലും ദൈവമാണ് തീരുമാനിക്കുന്നത്. പ്രാര്‍ഥന പോലെ എല്ലാം നടക്കട്ടെ എന്നാണ് ബാല പറയുന്നത്. നിങ്ങളെല്ലാവരും പ്രാര്‍ഥിക്കണമെന്ന്,' എലിസബത്തും പറയുന്നു. ശേഷം ഇരുവരും കേക്ക് മുറിച്ച് കൊണ്ടാണ് വാര്‍ഷികം ആഘോഷിച്ചത്.

ബാലയുടെ വാക്കുകള ഇങ്ങനെ.. 'എല്ലാവര്‍ക്കും നമസ്‌കാരം, ഇവിടെ വന്നിട്ട് ഏകദേശം ഒരു മാസമായി. ഈ ഡോക്ടറുടെ (ഭാര്യ എലിസബത്ത്) നിര്‍ബന്ധപ്രകാരം വന്നതാണ്. ഇത്രയും നാള്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. എല്ലാവരുടെയും പ്രാര്‍ഥനകള്‍ കൊണ്ടാണ് തിരികെ ജീവിതത്തിലേക്ക് വന്നത്. ഇനി രണ്ട് മൂന്ന് ദിവസം കൂടി കഴിഞ്ഞാല്‍ മേജറായിട്ടൊരു ഓപ്പറേഷനുണ്ട്. അതില്‍ മരണത്തിന് വരെ സാധ്യതയുണ്ട്. അതിജീവനത്തിനുള്ള സാധ്യതകളാണ് കൂടുതലുള്ളത്. നിങ്ങളുടെ പ്രാര്‍ഥനകള്‍ കൊണ്ട് മുന്നോട്ട് പോകുമെന്നാണ് വിചാരിക്കുന്നത്. 

നെഗറ്റീവായിട്ടൊന്നും ചിന്തിക്കുന്നില്ല. ഇനിയിപ്പോള്‍ എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ നീയൊരു ഡോക്ടറെ വിവാഹം കഴിക്കണം. ഇനിയൊരു ആക്ടറെ വിവാഹം കഴിക്കരുതെന്നാണ് ബാല ഭാര്യയ്ക്ക് നല്‍കുന്ന ഉപദേശം. ഇത്രയും നാള്‍ എനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവരോടും നന്ദി പറയുകയാണ്. അമ്മയ്ക്ക് സുഖമില്ലാത്തത് കൊണ്ട് വരാന്‍ പറ്റിയില്ലെന്നും തന്റെ ചിറ്റപ്പനും ചിറ്റമ്മയുമാണ് കൂടെ ഉള്ളതെന്നും ബാല പറഞ്ഞു. എന്റെ ഓപ്പറേഷന് മുന്‍പ് ഒപ്പിട്ട് കൊടുക്കാന്‍ വേണ്ടിയാണ് ഇവര്‍ രണ്ട് പേരും നാട്ടില്‍ നിന്നുമെത്തിയതാണ്. 

2021 മാര്‍ച്ച് ഇരുപത്തിയൊന്‍പതിനാണ് ബാലയും ഡോക്ടറായ എലിസബത്തും തമ്മില്‍ വിവാഹിതരാവുന്നത്. രഹസ്യമായിട്ടാണ് താരവിവാഹം നടക്കുന്നതും. ഇക്കാര്യം പുറംലോകത്ത് നിന്ന് താരങ്ങള്‍ മറച്ച് വെക്കുകയായിരുന്നു. പിന്നീട് വാര്‍ത്ത പുറത്ത് വന്നതിന് ശേഷമാണ് ബാല എലിസബത്തുമായിട്ടുള്ള ബന്ധത്തെ കുറിച്ച് തുറന്ന് സംസാരിക്കുന്നത്. 2021 സെപ്റ്റംബറില്‍ താരങ്ങള്‍ നിയമപരമായി വിവാഹിതരായി. പിന്നാലെ പലതരം വിവാദങ്ങളും പ്രശ്നങ്ങളുമാണ് ബാലയുടെ ജീവിതത്തിലുണ്ടായത്. അതിനെയെല്ലാം താരം മറികടന്നപ്പോഴാണ് അസുഖം വരുന്നതും.

 

bala and wife elizabath wedding

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES