യുവനിരയില്‍ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി. ശ്യാമപ്രസാദിന്റെ 'ഋതു' എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ വാതില്‍ തുറന്ന് അകത്തേക്ക് നടന്നുകയറിയ നടന്‍. നടന്റെ, 38-ാം പിറന്നാളായിരുന്നു ഇ്ന്നലെ. പ്രിയതാരത്തിന്റെ സ്പെഷ്യല്‍ ഡേ യില്‍ ആസിഫിനെ ആശംസകള്‍കൊണ്ട് പൊതിയുകയാണ് ആരാധകരും പ്രിയപ്പെട്ടവരും. സിനിമ മേഖലയില്‍ നിന്ന് തന്നെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ താരത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് എത്തുന്നത്.
അക്കൂട്ടത്തില്‍ മമ്മൂട്ടി കമ്പനി, ദുല്‍ഖര്‍ സല്‍മാന്‍, ജയസൂര്യ, ബിജു മേനോന്‍, സൗബിന്‍ ഷാഹിര്‍, നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റണി വര്‍ഗീസ് പെപ്പെ, ആസിഫിന്റെ സഹോദരനും നടനുമായ അഷ്‌കര്‍ അലി തുടങ്ങി നിരവധി പേരുണ്ട്.
നടന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും റിലിസിനൊരുങ്ങുന്ന ചിത്രത്തിന്റെ ടീസറമടക്കം പുറത്ത് വന്നിട്ടുണ്ട്. നവാഗത സംവിധായകന്‍ ഒരുക്കുന്ന ചിത്രത്തില്‍ ആസിഫ് അലി ആണ് നായകന്‍. നവാഗതനായ സേതുനാഥ് പത്മകുമാര്‍ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പേര് ആഭ്യന്തര കുറ്റവാളി എന്നാണ്
നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാമാണ് ചിത്രം നിര്‍മിക്കുന്നത്. ആസിഫ് അലിയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം.ചിത്രീകരണം ഉടന്‍ ആരംഭിക്കും.
ബേസില്‍ ജോസഫ് നായകനായി അഭിനയിച്ച പ്രേക്ഷക - നിരൂപക പ്രശംസകള്‍ നേടിയ കഠിന കഠോരമീ അണ്ഡകടാഹം എന്ന ചിത്രത്തിന് ശേഷം നൈസാം സലാം പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി.
പിറന്നാള്‍ ദിനത്തില്‍ ആസിഫ് അലിയുടെ മേക്കോവര്‍ വീഡിയോ തലവന്‍ ടീം പുറത്തു വിട്ടു.ഇന്നലെ വരെ' എന്ന സിനിമക്ക് ശേഷം ആസിഫ് അലി, ബിജു മേനോന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തലവന്‍'. ചിത്രത്തിനുവേണ്ടി ആസിഫ് അലി നടത്തിയ മേക്കോവര്‍ വീഡിയോയില്‍ കാണാം. ആസിഫ് അലിയും ബിജു മേനോനും അവതരിപ്പിക്കുന്ന രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് ഇന്‍ അസ്റ്റോസിയേഷന്‍ വിത്ത് ലണ്ടന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
ആസിഫ് അലിയുടെ ആക്ഷന്‍ എന്റര്‍ടെയ്‌നറായ 'ടിക്കി ടാക്ക' സിനിമയുടെ കര്‍ട്ടന്‍ റെയ്‌സര്‍ ടീസറും ത്തി. പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആസിഫ് അലിയുടെ ആദ്യ മുഴുനീള ആക്ഷന്‍ സിനിമയാകും ടിക്കി ടാക്കയെന്ന് ടീസര്‍ ഉറപ്പുതരുന്നു. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, കള എന്നീ സിനിമകള്‍ക്കു ശേഷം രോഹിത്ത് വി.എസ്. സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
അതേസമയം ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് നാസര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 12ന് ആരംഭിക്കും . ഡേറ്റ് ക്‌ളാഷിനെ തുടര്‍ന്ന് ചിത്രത്തില്‍നിന്ന് സൗബിന്‍ ഷാഹിര്‍ പിന്‍മാറിയിരുന്നു. സൗബിന് നിശ്ചയിച്ച വേഷമാണ് സുരാജ് വെഞ്ഞാറൂട് അവതരിപ്പിക്കുക.ചിത്രത്തിന്റെ ടൈറ്റില്‍ ഉടന്‍ പ്രഖ്യാപിക്കും
കെട്ടിയോളാണെന്റെ മാലാഖക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രം ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് നിര്‍മാണം.ജിംഷി ഖാലിദ് ഛായാഗ്രഹണവും ഗോപി സുന്ദര്‍ സംഗീതസംവിധാനവും നിര്‍വഹിക്കുന്നു.ഗാനരചന വിനായക് ശശികുമാര്‍, തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടറായിരുന്നു നഹാസ് നാസര്‍ .