2022 ലെ അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളിയെ തേടി വീണ്ടും ഒരു നേട്ടം കൂടി എത്തിയിരിക്കുകയാണ്. യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുകയാണ് താരത്തിന്. ദുബായിലെ മുന്‍ നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റല്‍ ആസ്ഥാനത്തെത്തി സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നുമാണ് താരം ഗോള്‍ഡന്‍ വിസ ഏറ്റു വാങ്ങിയത്.
ദുബൈയിലെത്തിയ താരം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ദുബൈയില്‍ അവധിയാഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോയും പങ്ക് വച്ചിരുന്നു.മലയാളത്തിലേതുള്‍പ്പെടെ നിരവധി ചലച്ചിത്ര താരങ്ങള്‍ക്ക് യു. എ. ഇ ഗോള്‍ഡന്‍ വിസ നോടികോകൊടുത്തത് ദുബായിലെ ഇ.സി.എച്ച് ഡിജിറ്റല്‍ മാര്‍ഗ്ഗേനയായിരുന്നു.
സൂരറൈ പോട്ര് എന്ന ഹിറ്റ് തമിഴ് ചിത്രത്തിലെ അഭിനയത്തിലൂടെയാണ് താരം മികച്ച നടിക്കുളള ദേശിയ ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കുന്നത്. സൂധീഷ് രാമചന്ദ്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഇനി ഉത്തരം എന്ന സിനിമയാണ് അപര്‍ണ ബാലമുരളിയുടേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. അപര്‍ണ ബാലമുരളി കേന്ദ്ര കഥാപാത്രമായി എത്തിയ ഈ ചിത്രം ഒരു ക്രൈം ഡ്രാമ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമായിരുന്നു.