ആര്‍ഡിഎക്‌സിന് ശേഷം വീണ്ടും ആക്ഷന്‍ ചിത്രവുമായി ആന്റണി വര്‍ഗീസ്  വീണ്ടും;സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ചിത്രം ഒരുങ്ങുന്നത് കടലിന്റെ പശ്ചാത്തലത്തില്‍

Malayalilife
ആര്‍ഡിഎക്‌സിന് ശേഷം വീണ്ടും ആക്ഷന്‍ ചിത്രവുമായി ആന്റണി വര്‍ഗീസ്  വീണ്ടും;സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ചിത്രം ഒരുങ്ങുന്നത് കടലിന്റെ പശ്ചാത്തലത്തില്‍

ര്‍ഡിഎക്സ് വന്‍ വിജയം നേടുമ്പോള്‍ വീണ്ടും ആക്ഷന്‍ ചിത്രത്തില്‍ നായകനായി ആന്റണി വര്‍ഗീസ്. നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം കടലിന്റെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. നീണ്ടകര ആണ് ലൊക്കേഷന്‍. ആര്‍ഡിഎക്‌സിനു ശേഷം വീക്കെന്റ് ബ്‌ളോക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം. ചിത്രീകരണം ഉടന്‍ ആരംഭിക്കും. വൂള്‍ഫ്, ചതുര്‍മുഖം എന്നീ ചിത്രങ്ങളില്‍ സഹസംവിധായകനായി അജിത് പ്രവര്‍ത്തിച്ചിട്ടുണ്ട്. 

അതേസമയം ഓണച്ചിത്രങ്ങളില്‍ വന്‍ കുതിപ്പാണ് ആര്‍ ഡി എക്‌സ് നടത്തുന്നത്. ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവരാണ് ആര്‍ഡിഎക്‌സിലെ മറ്റു നായകന്‍മാര്‍. ഇതുവരെ 13.25 കോടി രൂപയാണ് ചിത്രം നേടിയത്. വരും ദിനങ്ങളില്‍ ചിത്രം 50 കോടി ക്‌ളബില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍ എന്നിവരാണ് നായികമാര്‍. ബാബു ആന്റണി, ലാല്‍, ബൈജു, മാലപാര്‍വതി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ.ജി.എഫ്, ബീസ്റ്റ്, വിക്രം എന്നീ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍പ് അറിവ് ആണ് ആക്ഷന്‍ കൊറിയോഗ്രഫര്‍.
 

antony varghes again in action film

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES