Latest News

ആന്റണി പെരുമ്പാവൂരിന്റെ മകളുടെ മനസ്സമ്മത ചടങ്ങില്‍ തിളങ്ങി മോഹന്‍ലാല്‍; പളളിയിലെ ചടങ്ങുകളില്‍ കാരണവര്‍ സ്ഥാനത്ത് നിന്ന് താരരാജാവ്

Malayalilife
ആന്റണി പെരുമ്പാവൂരിന്റെ മകളുടെ മനസ്സമ്മത ചടങ്ങില്‍ തിളങ്ങി മോഹന്‍ലാല്‍; പളളിയിലെ ചടങ്ങുകളില്‍ കാരണവര്‍ സ്ഥാനത്ത് നിന്ന് താരരാജാവ്

ലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ ഡ്രൈവറായി എത്തി ഇപ്പോള്‍ മലയാള സിനിമയിലെ പ്രധാനികളിലൊരാളായി മാറിയ ആളാണ് ആന്റണി പെരുമ്പാവൂര്‍. ഒരു കുടുംബം പോലെയാണ് ഇവര്‍ കഴിയുന്നത്.  നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകള്‍ ഡോ അനിഷയുടെ മനസമ്മത വിഡിയോ പുറത്തിറങ്ങിയിരിക്കയാണ്.  കൊച്ചിയിലെ പള്ളിയില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ഡോ.എമില്‍ വിന്‍സന്റ് ആണ് വരന്‍. പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റെയും സിന്ധുവിന്റെയും മകനാണ് ഡോ.എമില്‍.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇത്തവണയും ചടങ്ങിലെ ശ്രദ്ധാകേന്ദ്രം മോഹന്‍ലാല്‍ തന്നെയായിരുന്നു. വെള്ളനിറമുള്ള കുര്‍ത്തയും മുണ്ടും ധരിച്ചാണ് താരം ചടങ്ങിനെത്തിയത്. പള്ളിയില്‍ വച്ചു നടന്ന ചടങ്ങുകളുടെ തുടക്കം മോഹന്‍ലാല്‍ ഉണ്ടായിരുന്നു. സിംപിള്‍ ലുക്കിലെ ലാലേട്ടന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. 

എമിലിന്റെ അമ്മ സിന്ധു പാലാ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആയിരുന്ന പരേതനായ ജോസ് പടിഞ്ഞാറേക്കരയുടെ മകളാണ്. പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് എന്ന ചിത്രത്തിന്റെ നിര്‍മാതാവു കൂടിയാണ് അദ്ദേഹം. എമിലിന്റെ സഹോദരനും ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിക്കുകയും ചെയ്തിട്ടുള്ള നീല്‍ വിന്‍സെന്റ് ആണ്. ഭാര്യ ലിയ സെബാസ്റ്റ്യനും നീലിനൊപ്പം വിദേശത്താണ്.  ഡിസംബറിലാണ് എമിലിന്റെയും അനീഷയുടെയും വിവാഹം. 

antony perumbavoor daugter betrothal ceremoney

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES