മോഹന്‍ലാലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെന്നോ ആത്മസുഹൃത്ത് എന്നോ എന്തുവേണമെങ്കിലും പറയാം ആന്റണി പെരുമ്പാവൂരിനെക്കുറിച്ച്. ഒരു കുടുംബം പോലെയാണ് ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും കഴിയുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹവിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. വിവാഹ ചടങ്ങുകളില്‍ താരമായത് ലാലേട്ടന്റെ കുടുംബം തന്നെയായിരുന്നു ഓഗസ്റ്റ് മുപ്പതിനായിരുന്നു ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകളും ഡോക്ടറുമായ അനിഷയുടെ വിവാഹനിശ്ചയം നടക്കുന്നത്. ചെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റെയും സിന്ധുവിന്റെയും മകനായ ഡോക്ടര്‍ എമില്‍ വിന്‍സെന്റാണ് വരന്‍. അനിഷയുടെ നിശ്ചയത്തിന് മോഹന്‍ലാലും ഭാര്യ സുചിത്രയും മകന്‍ പ്രണവ് മോഹന്‍ലാലും പങ്കെടുത്തിരുന്നു.
ആഴ്ചകള്‍ക്ക് മുന്‍പ് നടത്തിയ മനസമ്മതത്തില്‍ മോഹന്‍ലാല്‍ ഒറ്റയ്ക്കാണ് എത്തിയത്. പള്ളിയിലും തുടര്‍ന്ന് നടന്ന വിരുന്ന് സത്കാരത്തിലുമെല്ലാം മുന്‍പന്തിയില്‍ മോഹന്‍ലാല്‍ ഉണ്ടായിരുന്നു. ഇന്നിതാ വിവാഹത്തിന് താരകുടുംബം ഒന്നടങ്കം എത്തിയിരിക്കുകയാണ്. വിവാഹത്തിന് പള്ളിയിലേക്ക് വധുവരന്മാരെ ആനയിച്ച് കൊണ്ട് വരുന്നവര്‍ക്കിടയില്‍ മോഹന്‍ലാലും കുടുംബവും ഉണ്ടായിരുന്നു.
കറുപ്പ് കോട്ടും സ്യൂട്ടില്‍ പുരുഷന്മാരും ചുവപ്പ് നിറമുള്ള ഗൗണില്‍ സ്ത്രീകളും കൈകോര്‍ത്ത് പള്ളിയിലേക്ക് കയറി. ഏറ്റവും അവസാനം മോഹന്‍ലാലും ഭാര്യ സുചിത്രയും. തൊട്ട് മുന്‍പിലായി പ്രണവ് മോഹന്‍ലാലും മകള്‍ വിസ്മയ മോഹന്‍ലാലുമാണ് നടന്നത്. ഏറെ കാലത്തിന് ശേഷമാണ് വിസ്മയ കുടുംബത്തോടൊപ്പം ഒരു പൊതുപരിപാടിയിില്‍ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.
താരരാജാവിന്റെയും കുടുംബത്തിന്റെയും ചില വീഡിയോസ് ഫാന്‍സ് പേജുകളിലൂടെ വൈറലാവുകയാണ്. വീഡിയോയില്‍ പ്രണവിന്റെ ലുക്കാണ് ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത്. മുടി നീട്ടി വളര്‍ത്തി വേറിട്ട ഗെറ്റപ്പിലാണ് താരപുത്രന്‍ എത്തിയിരിക്കുന്നത്. അതേ സമയം വൈകുന്നേരം നടത്തിയ വിവാഹറിസ്പഷ്‌നില്‍ മോഹന്‍ലാലിനൊപ്പം ജനപ്രിയ നായകന്‍ ദിലീപും പങ്കെടുത്തു. മോഹന്‍ലാല്‍ കറുത്ത വസ്ത്രത്തില്‍ വേദിയിലേക്ക് കടന്ന് വരുന്നതിന് പിന്നാലെ ദിലീപും എത്തിയിരിക്കുകയാണ്.