Latest News

30 വര്‍ഷം ആയില്ലേ.. ഇനിയും മോഹന്‍ലാലിനെ മടുത്തില്ലേ എന്ന് ചോദ്യം; അതിന് ആന്റണി പെരുമ്പാവൂരിന്റെ വാ അടപ്പിച്ച മറുപടി

Malayalilife
30 വര്‍ഷം ആയില്ലേ.. ഇനിയും മോഹന്‍ലാലിനെ മടുത്തില്ലേ  എന്ന് ചോദ്യം; അതിന്  ആന്റണി പെരുമ്പാവൂരിന്റെ വാ അടപ്പിച്ച മറുപടി

മോഹന്‍ലാലിനെയോ അദ്ദേഹത്തിന്റെ കുടുംബത്തെയോ ആലോചിക്കുന്നവര്‍ ആന്റണി പെരുമ്പാവൂരിനെയും ഓര്‍ത്തുപോകും. അത് പോലെയാണ് അവരുടെ ബന്ധം. ഇപ്പോഴിതാ 30 വര്‍ഷത്തിലധിമായി നീളുന്ന ആ ബന്ധത്തില്‍ ഇതുവരെ മോഹന്‍ലാലിനെ മടുത്തില്ലേ എന്നു ചോദിച്ച മാധ്യമപ്രവര്‍ത്തകന് താന്‍ നല്‍കിയ മറുപടിയാണ് ആന്റണി വെളിപ്പെടുത്തുന്നത്.

മൂന്നു പതിറ്റാണ്ടിലേറെ നീളുന്ന ബന്ധമാണ് നടന്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തമ്മില്‍. ഡ്രൈവറായി എത്തിയ ആന്റണി ഇന്ന് ലാലിന്റെ ഏറ്റവുമടുത്ത സുഹൃത്താണ്. അതിലുപരി മോഹന്‍ലാല്‍ ചിത്രങ്ങള്‍ പലതും നിര്‍മ്മിക്കുന്നതും ആന്റണി ചുക്കാന്‍ പിടിക്കുന്ന ആശീര്‍വാദ് സിനിമാസാണ്.

ഇപ്പോള്‍ ആന്റണി നിര്‍മിച്ച് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന, മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ലൂസിഫര്‍ തീയറ്ററുകള്‍ തകര്‍ത്ത് മുന്നേറുമ്പോള്‍ ഒരഭിമുഖത്തില്‍ തനിക്കുണ്ടായ അനുഭവം ആന്റണി വെളിപ്പെടുത്തിയതാണ് വൈറലാകുന്നത്. ഒരാള്‍ ചോദിച്ച ചോദ്യം തനിക്കേറെ നീരസം ഉണ്ടായെന്നും ആന്റണി തുറന്നുപറയുന്നു.

മോഹന്‍ലാലിനെ മടുത്തുതുടങ്ങിയില്ലേ എന്നായിരുന്നു ആ ചോദ്യം. ''അങ്ങനെയൊരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം അതു ചോദിക്കാനും പാടുണ്ടായിരുന്നില്ല. 31 വര്‍ഷമായി ഞാന്‍ സാറിനൊപ്പമുണ്ട്. ആ സ്‌നേഹം ഞങ്ങള്‍ക്കിടയിലുണ്ട്. എനിക്കിപ്പോഴും ലാല്‍ സാറിനൊപ്പം നില്‍ക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അതദ്ദേഹം എനിക്ക് തരുന്ന സ്‌നേഹം കാരണമാണ്. അതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്'' എന്റെ എല്ലാ യാത്രകളിലും ലാല്‍ സാര്‍ കൂടെയുണ്ടെന്നും ആന്റണി പറയുന്നു

അതേസമയം ഒരു നിര്‍മാതാവ് എന്ന നിലയില്‍ പൃഥ്വിരാജ് എന്ന സംവിധായകനില്‍ പൂര്‍ണ വിശ്വാസം ഉണ്ടായിരുന്നതായും ആന്റണി പറഞ്ഞു. 'ലൂസിഫര്‍ ഷൂട്ട് തുടങ്ങി അവസാനം വരെ രാജുവിന്റെ മനസ്സില്‍ ഒരു സിനിമയുണ്ടായിരുന്നു. ആ സിനിമ തന്നെയാണ് അദ്ദേഹം അവസാനം പൂര്‍ത്തിയാക്കിയതും. അദ്ദേഹം കാസ്റ്റ് ചെയ്തിരിക്കുന്നവരെല്ലാം പെര്‍ഫെക്ട് ആണ്. ഇവരല്ലാതെ വേറൊരു ഓപ്ഷന്‍ ഇല്ലെന്നു തോന്നും. സിനിമ മനസ്സില്‍ കാണുമ്പോള്‍ത്തന്നെ ഇവരെല്ലാം ഉണ്ടാകണമെന്നും ഇത്രയും ആള്‍ക്കാരെ വച്ച് ഷൂട്ട് ചെയ്യണമന്നുമൊക്കെ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. എനിക്ക് എല്ലാ പിന്തുണയും തന്നാണ് പൃഥ്വി ഈ സിനിമ ഒരുക്കിയത്. വേണ്ടാത്തത്, ഞാന്‍ പോലും പറയാതെ വേണ്ടായെന്ന് തീരുമാനിച്ച ആളാണ്. അതെല്ലാം നമുക്ക് വളരെ സന്തോഷം തരുന്ന കാര്യമാണെന്നും'ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ലൂസിഫര്‍ വിജയമായി മാറുമ്പോള്‍ അതിരറ്റ സന്തോഷത്തിലാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും.

Antony Perumbavoor Mass reply to a question about Mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES