Latest News

ഒരാളുമായി പ്രണയത്തിലാവാന്‍ അയാളില്‍ കാണുന്ന ചെറിയ ചില കാര്യങ്ങള്‍ മതിയെന്ന് കുറിച്ച് അമൃത; പരസ്പരം പ്രണയാര്‍ദ്രമായി മുഖത്തോട് മുഖം നോക്കി നില്ക്കുന്ന ചിത്രം പങ്ക് വച്ച് ഗോപിയും അമൃതയും; ബോള്‍ഡ് ആയ മുഖത്തോടെയുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി അഭയ ഹിരണ്‍മയും

Malayalilife
ഒരാളുമായി പ്രണയത്തിലാവാന്‍ അയാളില്‍ കാണുന്ന ചെറിയ ചില കാര്യങ്ങള്‍ മതിയെന്ന് കുറിച്ച് അമൃത; പരസ്പരം പ്രണയാര്‍ദ്രമായി മുഖത്തോട് മുഖം നോക്കി നില്ക്കുന്ന ചിത്രം പങ്ക് വച്ച് ഗോപിയും അമൃതയും; ബോള്‍ഡ് ആയ മുഖത്തോടെയുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി അഭയ ഹിരണ്‍മയും

മൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ നിറതാരങ്ങളാണ്ഗായിക അമൃത സുരേഷും സംഗീതസംവിധായകന്‍ ഗോപി സുന്ദറും. ഇരുവരും സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുള്ള ചിത്രങ്ങളെല്ലാം ചര്‍ച്ചയാകാറുണ്ട്. wind' എന്ന അടിക്കുറിപ്പോടെ ഗോപി സുന്ദര്‍ കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. രണ്ടുപേരും പരസ്പരം മുഖത്ത് നോക്കി ചിരിക്കുന്ന മനോഹരമായ സെല്‍ഫി പകര്‍ത്തിയിരിക്കുന്നത് ഗോപി സുന്ദറാണ്. 

അമൃതയുടെ അനുജത്തിയും ഗായികയുമായി അഭിരാമി സുരേഷും ചിത്രത്തിന് കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. നിരവധിപേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. 'നിങ്ങള്‍ മമ്മൂട്ടിയുടെ ജനുസ് ആണല്ലോ, ഗ്ലാമര്‍ ഇച്ചിരി കൂടുന്നുണ്ട്' എന്നാണ് ഒരു ആരാധകന്‍ കുറിച്ചിരിക്കുന്നത്.

'ഒരാളുമായി പ്രണയത്തിലാവാന്‍ അയാളില്‍ കാണുന്ന ചെറിയ ചില കാര്യങ്ങള്‍ മതി, അവരുടെ ചിരിയുടെ ശബ്ദവും, പുഞ്ചിരി രൂപപ്പെടുന്ന രീതിയും പോലെ' എന്ന കുറിപ്പും  അമൃതകഴിഞ്ഞ ദിവസം പങ്ക് വച്ചിരുന്നു. സ്റ്റോറിയ്‌ക്കൊപ്പം ഗോപി സുന്ദറിനെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഗോപി സുന്ദറുമായുള്ള ബന്ധത്തെ കുറിച്ചുള്ള എല്ലാ വിശേഷങ്ങളും അമൃത സുരേഷ് പങ്കുവച്ചത് സോഷ്യല്‍ മീഡിയ വഴിയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും തക്ക മറുപടി അമൃത നല്‍കിയിരുന്നു.

അടുത്തിടെയാണ് ഇരുവരും പ്രണയത്തിലാണെന്നും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചതായും അൃതയും ഗോപി സുന്ദറും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ച് മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അമൃത ചിത്രത്തിനൊപ്പം കുറിച്ചിരുന്നു.

ഇതിനിടെ തന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി അഭയ ഹിരണ്‍മയും രംഗത്തെത്തി. ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്ക് വച്ചത്.


 

 

amrutha suresh and gopi sundar new post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക