മലയാളി മങ്കയായി തിളങ്ങി കരിക്ക് സുന്ദരി...!അമേയ മാത്യുവിന്റെ കിടിലന്‍ ഫോട്ടോഷൂട്ട്; ഓണചിത്രങ്ങളില്‍ തിളങ്ങി താരത്തിന്റെ വൈറല്‍ ചിത്രങ്ങള്‍

Malayalilife
മലയാളി മങ്കയായി തിളങ്ങി കരിക്ക് സുന്ദരി...!അമേയ മാത്യുവിന്റെ കിടിലന്‍ ഫോട്ടോഷൂട്ട്; ഓണചിത്രങ്ങളില്‍ തിളങ്ങി താരത്തിന്റെ വൈറല്‍ ചിത്രങ്ങള്‍

ലയാളത്തിലെ ഹിറ്റ് വെബ് സീരീസ് കരിക്കിലൂടെ ശ്രദ്ധ നേടിയ നടിയാണ് അമേയ മാത്യു. താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് താരത്തിന് ഏറെ ആരാധകരേയും ലഭിച്ചത്. നിരവധി മലയാള സിനിമയിലും ശ്രദ്ധേയ വേഷത്തിലെത്തിയ അമേയ അറിയപ്പെടുന്ന മോഡല്‍ കൂടിയാണ്. ഇപ്പോഴിതാ അമേയ പങ്കുവച്ച ചില ഓണ ചിത്രങ്ങളാണ് വൈറലായി മാറുന്നത്.


മലയാളത്തില്‍ ഹിറ്റുകള്‍ സമ്മാനിച്ച കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയായ താരമാണ് അമേയ മാത്യു. കരിക്കില്‍ എത്തിയപ്പോള്‍ മുതല്‍ നിരവധി ആരാധകരേയും താരം നേടിയെടുത്തിരുന്നു. അടുത്തിടെ താരത്തിന്റെ ഒരു പഴയ ഫോട്ടോഷൂട്ട് വീഡിയോ പുറത്തിറങ്ങിയതാണ് ചര്‍ച്ചയായി മാറിയിരുന്നത്. ഇപ്പോഴിതാ ഓണചിത്രങ്ങളുമായി വീണ്ടും അമേയ രംഗത്തെത്തിയിരിക്കുന്നത്.  ഒരുവര്‍ഷം മുമ്പ് ചിത്രീകരിച്ച ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇന്‍ര്‍നെറ്റില്‍ തരംഗമായിരുന്നത്.

ഇപ്പോഴിതാ താരം ഓണം സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടുമായിട്ടാണ് രംഗത്തെത്തിയിരിക്കുന്നത്. സെറ്റ് സാരിയില്‍ തിളങ്ങിയ അതീവ സുന്ദരമായ ഫോട്ടോ ഷൂട്ടാണ് താരം ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ചത്. ഓണം സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടിന് ആരാധകരുടെ മികച്ച അഭിപ്രായങ്ങളും നേടിയെടുത്തിട്ടുണ്ട്.
ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലും അമേയ വേഷമിട്ടിട്ടുണ്ട്.കരിക്ക് വെബ്സീരിന്റെ പുതിയ എപ്പിസോഡില്‍ എത്തിയതോടെയാണ് താരത്തിന് ആരാധകര്‍ ഏറുന്നത്. അമേയ എന്ന പേരില്‍ തന്നെയാണ് താരം വെബ് സീരിസില്‍ വേഷമിട്ടത്. അറിയപ്പെടുന്ന മോഡലും കൂടിയാണ് തിരുവനന്തപുരം സ്വദേശിയായ അമേയ.

Read more topics: # ameya mathew,# viral photoshoot
ameya mathew viral pics

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES