'കരിക്ക്' എന്ന സൂപ്പര്‍ ഹിറ്റ് വെബ് സീരീസ് മലയാളികളുടെ മനസ്സില്‍ ചേക്കേറിയിട്ട് കുറച്ച് മാസങ്ങളേ ആയിട്ടൂള്ളൂ. കുറഞ്ഞ കാലയളവില്‍ മറ്റൊരു യൂട്യൂബ് ചാനലും നേടാത്ത ജനപ്രീതിയാണ് ടീം കരിക്ക് സ്വന്തമാക്കിയത്. ജോര്‍ജ്, ലോലന്‍, ശംഭു, ഷിബു- എന്നിവരെല്ലാം ഫേസ്ബുക്കിലും യൂട്യുബിലും ഇന്ന് തിളങ്ങുന്ന താരങ്ങളാണ്. ഈ യുവാക്കള്‍ക്കൊപ്പം ശ്രദ്ധേയമായ മറ്റൊരു നടിയാണ് അമേയ.
ഇപ്പോളിതാ കരിക്കിലെ കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ അമേയ മാത്യുവിന്റെ ഗ്ലാമറസ് ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുന്നത്. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളില്‍ അമേയ വേഷമിട്ടിട്ടുണ്ടെങ്കിലും കരിക്കിലെ യുവാക്കളെ മയക്കിയ സുന്ദരിയിലൂടെയാണ് ശ്രദ്ധ നേടിയെതെന്ന് പറയാം.
അമേയ എന്ന പേരില്‍ തന്നെയാണ് താരം വെബ് സീരിസില്‍ വേഷമിട്ടത്. കരിക്ക് വെബ്സീരിന്റെ പുതിയ എപ്പിസോഡില്‍ എത്തിയതോടെ നടിക്ക് ആരാധകരും ഏറി. അറിയപ്പെടുന്ന മോഡലും കൂടിയാണ് അമേയ. തിരുവനന്തപുരമാണ് സ്വദേശം.