മലയാളത്തില്‍ ഹിറ്റുകള്‍ സമ്മാനിച്ച കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയായ താരമാണ് അമേയ മാത്യു. കരിക്കില്‍ എത്തിയപ്പോള്‍ മുതല്‍ നിരവധി ആരാധകരേയും താരം നേടിയെടുത്തിരുന്നു. അറിയപ്പെടുന്ന മോഡലും കൂടിയാണ് തിരുവനന്തപുരം സ്വദേശിയായ അമേയ.അടുത്തിടെ താരത്തിന്റെ ഒരു പഴയ ഫോട്ടോഷൂട്ട് വീഡിയോ പുറത്തിറങ്ങിയത് ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോള്‍ നടിയുടെ പുതിയ ചില ചിത്രങ്ങള്‍ ശ്രദ്ധനേടുകയാണ്. അല്‍പം ഗ്ലാമറസ് വസ്ത്രം ധരിച്ച ചിത്രമാണ് അമേയ പങ്കുവച്ചത്. എന്നാല്‍ ഈ ചിത്രം കണ്ട് ഒരാള്‍ വിമര്‍ശനവുമായി എത്തുകയായിരുന്നു.
ക്യൂട്ട് ആയല്ലോ അമേയാ.. പക്ഷേ കുറച്ചു 'ചൂട്' ആയി വരുന്ന പോലുള്ള വേഷം.' എന്നായിരുന്നു ചിത്രത്തിന് വിമര്‍ശകന്റെ കമന്റ്.
ഉടനെത്തി നടിയുടെ മറുപടി: 'ഞാന്‍ ഇങ്ങനെയാണ്,ചേട്ടനെയോ ബാക്കി ഉള്ളവരെയോ എന്തെങ്കിലും തെളിയിക്കേണ്ട കാര്യം എനിക്കില്ല മോനൂസേ. എന്റെ ഇഷ്ടമല്ലേ എന്തു വസ്ത്രം ധരിക്കണം എന്നുള്ളത്. ഞാന്‍ പണ്ടേ ഇതുപോലുള്ള വസ്ത്രങ്ങള്‍ ധരിക്കാറുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത കുരുപൊട്ടലാ ഇപ്പോള്‍ ചിലര്‍ക്ക്. ഞാന്‍ ഇതിനെ വകവയ്ക്കുന്നില്ല.': അമേയ പറഞ്ഞു.
സ്‌റ്റൈലിഷ് ലുക്കിലുള്ള രണ്ട് ചിത്രങ്ങളാണ് നടി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്. മറ്റുള്ളവര്‍ നിങ്ങളെകുറിച്ച് പറയുന്നത് അവരുടെ കാഴ്ചപാടുകളാണ്, അതുകേട്ടാല്‍ നിങ്ങള്‍ക്ക് അവരായി മാറാം... ഇല്ലെങ്കില്‍ നിങ്ങളായിതന്നെ ജീവിക്കാം.'ഇതായിരുന്നു ഫോട്ടോയ്ക്ക് നല്‍കിയ അടിക്കുറിപ്പ്.
ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്. മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് ആണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.