Latest News

തിയേറ്റര്‍ ഓപ്പണ്‍ ചെയ്ത് റിവ്യൂ ഇടാന്‍ സഹായം ചെയ്ത് കൊടുത്തത് തിയേറ്റര്‍ ഉടമകള്‍ തന്നെയല്ലേ? അവര്‍ക്കു വേണ്ടി ഞാന്‍ എന്തിനാ കഷ്ടപ്പെടുന്നേ?ആ വിഡ്ഢികള്‍ കാരണമാണ് എന്റെ ആരോഗ്യം നശിച്ചത്: അല്‍ഫോന്‍സ് പുത്രന്‍

Malayalilife
 തിയേറ്റര്‍ ഓപ്പണ്‍ ചെയ്ത് റിവ്യൂ ഇടാന്‍ സഹായം ചെയ്ത് കൊടുത്തത് തിയേറ്റര്‍ ഉടമകള്‍ തന്നെയല്ലേ? അവര്‍ക്കു വേണ്ടി ഞാന്‍ എന്തിനാ കഷ്ടപ്പെടുന്നേ?ആ വിഡ്ഢികള്‍ കാരണമാണ് എന്റെ ആരോഗ്യം നശിച്ചത്: അല്‍ഫോന്‍സ് പുത്രന്‍

തിയറ്റര്‍ ഫിലിം കരിയര്‍ ഉപേക്ഷിക്കുകയാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ഈ അടുത്ത് രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. ആരോഗ്യ പ്രശ്നമാണ് തീരുമാനമെടുക്കാന്‍ കാരണമായി അദ്ദേഹം പറഞ്ഞത്. ഇപ്പോളിതാ തന്റെ ആരോഗ്യം നശിച്ചത തിയറ്റര്‍ ഉടമകള്‍ കാരണമാണെന്നാണ് അല്‍ഫോന്‍സ് പറയുന്ന്ത്.

സുഹൃത്തുക്കളായ കാര്‍ത്തിക് സുബ്ബരാജ്, ബോബി സിന്‍ഹ തുടങ്ങിയവര്‍ക്കൊപ്പമുളള ചിത്രം അല്‍ഫോന്‍സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതിനു താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്.കൂട്ടത്തില്‍ ഒരാളുടെ ചോദ്യം തിയറ്റര്‍ സിനിമകള്‍ ഇനി ചെയ്യില്ലേ എന്നായിരുന്നു. ഇതിനാണ് തിയറ്റര്‍ ഉടമകളെ രൂക്ഷമായ ഭാഷയില്‍ അല്‍ഫോന്‍സ് വിമര്‍ശിച്ചത്. റിവ്യൂവേഴ്സിനായി തിയറ്റര്‍ തുറന്നു കൊടുത്തു എന്നാണ് ആരോപിച്ചത്. തന്റെ ആരോഗ്യം മോശമാക്കിയത് തിയറ്റര്‍ ഉടമകളാണെന്നും അല്‍ഫോന്‍സ് കുറിച്ചു. 

തിയറ്ററില്‍ വേണോ വേണ്ടേ എന്ന് ഞാന്‍ മാത്രം തീരുമാനിച്ചിട്ടില്ല. തിയറ്റര്‍ ഓപ്പണ്‍ ചെയ്ത് റിവ്യൂ ഇടാന്‍ സഹായം ചെയ്ത് കൊടുത്തത് തിയറ്റര്‍ ഉടമകള്‍ തന്നെയല്ലേ? അവര്‍ക്കുവേണ്ടി ഞാന്‍ എന്തിനാ കഷ്ടപ്പെടുന്നേ? ഏതെങ്കിലും തിയറ്ററുകാരന്‍ എന്റെ സിനിമ പ്രമോട്ട് ചെയ്തോ? അവര്‍ പറയുന്ന ഡേറ്റ് ആയിരുന്നു ഓണം. അവര്‍ പറയുന്ന ഡേറ്റില്‍ വേണം പടം റിലീസ് ചെയ്യാന്‍. ഒരു എഴുത്തുകാരന്‍ എന്ന് പറയുന്നത് ആയിരം മടങ്ങ് വലുതാണ്. 

സംവിധായകന്‍ എന്ന നിലയിലാണ് നിങ്ങള്‍ എന്നെ അറിയുന്നത്. ഒരു റൂമില്‍ ഇരുന്ന ചെറിയ എഴുത്തുകാരന്‍ എഴുതുന്നതാണ് സിനിമ. എങ്കിലേ പ്രദര്‍ശിപ്പിക്കാനുളള സിനിമയാകൂ. എന്റെ കണ്ണീരിനും നിങ്ങള്‍ തിയറ്റര്‍ ഉടമകള്‍ നശിപ്പിക്കാന്‍ അനുവദിച്ച എല്ലാ എഴുത്തുകാരും അര്‍ഹമായ നഷ്ടപരിഹാരം അര്‍ഹിക്കുന്നു. അതുകൊണ്ട് എന്റെ കണ്ണുനീര്‍ പതുക്കെ പോകണം, അതുപോലെ തന്നെ മറ്റ് എഴുത്തുകാരുടെയും കണ്ണുനീര്‍. അതുകഴിഞ്ഞ് അല്‍ഫോന്‍സ് പുത്രന്‍ ആലോചിക്കാം. ചാടിക്കേറി സിനിമ ചെയ്യാന്‍ ഞാന്‍ സൂപ്പര്‍മാനൊന്നുമല്ല. ആ വിഡ്ഢികള്‍ നശിപ്പിച്ച എന്റെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്ന് സംവിധായകന്‍ കുറിച്ചു

 

alphonse puthran against theater

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES